Connect with us

IRITTY

സൈനുദ്ദീൻ വധക്കേസ് ;പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

ഇരിട്ടി:പരോളില്‍ ഇറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ .വിളക്കോടിലെ സൈനുദ്ദീന്‍ വധക്കേസിലെ പ്രതി ഇരിട്ടി പയഞ്ചേരി വായനശാലയിലെ ബിനീഷ് വാഴക്കാടന്‍ (44 )ആണ് ജബ്ബാര്‍ക്കടവിലെ വാടക മുറിയില്‍ തൂങ്ങിമരിച്ചത്.
പരേതനായ കൃഷ്ണന്‍ – രോഹിണി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍.ഷാജി,ഷൈജു.


Share our post

IRITTY

മലയോര ഹൈവേ: ഭൂമി വിട്ടു നൽകാൻ സ്‌കൂൾ അധികൃതർക്ക് നിർദേശം

Published

on

Share our post

മലയോര ഹൈവേയിൽ വള്ളിത്തോട്-അമ്പായത്തോട് റോഡിൽ ഉൾപ്പെടുന്ന ആനപ്പന്തി ഗവ എൽ പി സ്‌കൂളിന്റെ സ്ഥലം റോഡ് വികസനത്തിനായി വിട്ടു നൽകണമെന്ന് മന്ത്രി ഒ ആർ കേളു സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ചു. മലയോര ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡിന് ഭൂമി വിട്ടു നൽകുന്നതിന് സ്‌കൂൾ അധികൃതർ തടസ്സം നിൽക്കുകയാണെന്ന അങ്ങാടിക്കടവ് സ്വദേശി സി.ടി കുര്യന്റെ പരാതിയിലാണ് മന്ത്രിയുടെ നിർദ്ദേശം. പ്രവൃത്തി തുടങ്ങിയ വള്ളിത്തോട്-മണത്തണ ഹിൽ ഹൈവേയ്ക്ക് സ്‌കൂളിന്റ ഇടതുവശത്തുമുള്ള റോഡിനോട് ചേർന്ന് പഴയ മതിലിൽ നിന്നും ഒന്നര മീറ്ററും വലതുവശത്തുള്ള റോഡിനോട് ചേർന്ന് പഴയ മതിലിൽ നിന്നും 1.40 മീറ്ററും സ്ഥലം നൽകിയാൽ ആവശ്യമായ 12 മീറ്റർ വീതി ലഭിക്കുമെന്ന് അസിസ്റ്റൻറ് എൻജിനീയർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇരിട്ടി എഇഒ അദാലത്തിൽ ഹാജരായിരുന്നു.


Share our post
Continue Reading

IRITTY

ഇരിട്ടി പുഷ്‌പ്പോത്സവം 20ന് ആരംഭിക്കും

Published

on

Share our post

ഇരിട്ടിയിലെ കലാ, സാസ്‌ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മ്മയായ മൈത്രി കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തുന്ന ഒന്നാമത് ഇരിട്ടി പുഷ്‌പ്പോത്സവം 20ന് ആരംഭിക്കും . ഇരിട്ടി തവക്കൽ കോപ്ലക്‌സിന് സമീപത്തെ മൈതാനിയിൽ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ ആണ് പുഷ്പ്പ നഗരിഒരുക്കുകഎന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


Share our post
Continue Reading

IRITTY

ടൂറിസം പ്രതീക്ഷയിൽ അകംതുരുത്ത് ദ്വീപ്

Published

on

Share our post

ഇ​രി​ട്ടി: മ​നോ​ഹ​ര​മാ​യ ദൃ​ശ്യ വി​രു​ന്നൊ​രു​ക്കി വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന അ​കം​തു​രു​ത്ത് ദ്വീ​പ് ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. മ​ല​യോ​ര​ത്തി​ന് ഭാ​വി പ്ര​തീ​ക്ഷ​യേ​കു​ന്ന പ​ഴ​ശ്ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ അ​കം​തു​രു​ത്ത് ദ്വീ​പി​ൽ വ​ലി​യ ടൂ​റി​സം സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്.പ​ഴ​ശ്ശി പ​ദ്ധ​തി​യു​ടെ ഷ​ട്ട​ർ അ​ട​ച്ചാ​ൽ നാ​ലു​ഭാ​ഗ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട അ​കം​തു​രു​ത്ത് ദ്വീ​പ് പ്ര​കൃ​തി മ​നോ​ഹ​ര​മാ​ണ്. കൈ​യേ​റ്റം ഇ​ല്ലാ​ത്ത പ​ച്ച​തു​രു​ത്താ​യി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ദ്വീ​പി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്.

ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ ​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ള​പ​ട്ട​ണം പു​ഴ​യു​ടെ ഭാ​ഗ​മാ​യ ബാ​വ​ലി​പ്പു​ഴ​യി​ലാ​ണ് അ​കം​തു​രു​ത്ത് ദ്വീ​പ്. പ​ഴ​ശ്ശി ജ​ല​സേ​ച​ന​വ​കു​പ്പി​ന് കീ​ഴി​ൽ പ​ദ്ധ​തി​ക്കാ​യി അ​ക്വ​യ​ർ ചെ​യ്യ​പ്പെ​ട്ട 15 ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി ജൈ​വ വൈ​വി​ധ്യ​ങ്ങ​ളാ​ൽ സ​മ്പു​ഷ്ട​മാ​ണ്.സ​സ്യ​സ​മ്പ​ത്തി​നൊ​പ്പം ദേ​ശാ​ട​ന​ക്കി​ളി​ക​ള​ട​ക്ക​മു​ള്ള പ​ക്ഷി വ​ർ​ഗ​ങ്ങ​ളു​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് വാ​വ​ലു​ക​ളു​ടെ​യും ആ​വാ​സ കേ​ന്ദ്രം കൂ​ടി​യാ​ണ് ഇ​വി​ടം. പ​ഴ​ശ്ശി പ​ദ്ധ​തി​യും പെ​രു​മ്പ​റ​മ്പ് ഇ​ക്കോ പാ​ർ​ക്കും പ​ടി​യൂ​ർ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യും വ​ള്ള്യാ​ട്ടെ ന​ഗ​ര​വ​നം പ​ദ്ധ​തി​യും യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ അ​കം​തു​രു​ത്ത് ദ്വീ​പി​ന് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്.നൂ​റു​ക​ണ​ക്കി​ന് തെ​ങ്ങി​ൻ തോ​പ്പു​ക​ളു​ള്ള പ്ര​ദേ​ശം പ​ത്ത് വ​ർ​ഷം മു​മ്പു​വ​രെ പ​ഴ​ശ്ശി ജ​ല​സേ​ച​ന വി​ഭാ​ഗ​ത്തി​ന് ന​ല്ലൊ​രു വ​രു​മാ​ന മേ​ഖ​ല​കൂ​ടി​യാ​യി​രു​ന്നു. ആ​രും ശ്ര​ദ്ധി​ക്കാ​താ​യ​തോ​ടെ തെ​ങ്ങു​ക​ളെ​ല്ലാം ന​ശി​ച്ചു.

ന​ട​ക്കാ​തെ​പോ​യ പ​ദ്ധ​തി​ക​ൾ

പേ​രാ​വൂ​രി​ന്റെ ആ​ദ്യ എം.​എ​ൽ.​എ കെ.​പി. നൂ​റു​ദ്ദീ​ൻ വ​നം മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് കെ.​കെ. ശൈ​ല​ജ എം.​എ​ൽ.​എ ആ​യ​പ്പോ​ഴും പ​ദ്ധ​തി പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.ദ്വീ​പി​നെ ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഹ​രി​ത കേ​ര​ള മി​ഷ​ൻ ന​ട​ത്തി​യെ​ങ്കി​ലും പ​ച്ച​തൊ​ട്ടി​ട്ടി​ല്ല. പ​ച്ച​പ്പും കു​ളി​രും ന​ഷ്ട​പ്പെ​ടാ​തെ ദ്വീ​പി​നെ പു​റം​ലോ​ക​ത്തി​ന് ത​ന​ത് രീ​തി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യാ​ണു​ണ്ടാ​കേ​ണ്ട​ത്.ദ്വീ​പി​ന് ചു​റ്റു​മു​ള്ള പ​ച്ച​മു​ള​ക്കൂ​ട്ട​ങ്ങ​ളും കൂ​റ്റ​ൻ മ​ര​ങ്ങ​ളും അ​പൂ​ർ​വ​യി​നം സ​സ്യ​സ​മ്പ​ത്തും സം​ര​ക്ഷി​ച്ച് പ്ര​കൃ​തി​ക്ക് കോ​ട്ടം ത​ട്ടാ​ത്ത വി​ധ​ത്തി​ൽ ദ്വീ​പി​ലേ​ക്ക് ന​ട​പ്പാ​ല​വും ന​ട​വ​ഴി​യും ഒ​രു​ക്കി പ്ര​കൃ​തി നി​രീ​ക്ഷ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​ന​ത്തി​നും കാ​ഴ്ച​ക്കു​മു​ള്ള സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്.


Share our post
Continue Reading

Trending

error: Content is protected !!