Local News
കാക്കയങ്ങാടിൽ രശ്മി ഡെന്റൽ സെന്റർ പ്രവർത്തനം തുടങ്ങി

കാക്കയങ്ങാട്: രശ്മി ഡെന്റൽ സെന്റർ കാക്കയങ്ങാടിൽ പ്രവർത്തനം തുടങ്ങി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് വി.വി.വിനോദ് , പഞ്ചായത്തംഗങ്ങളായ സി.കെ.ചന്ദ്രൻ , വത്സൻ കാര്യത്ത് , കെ.മോഹനൻ , എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് കെ.ടി.പീതാംബരൻ , യു.എം.സി ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ , കെ.കെ.രാജീവൻ , ഏകോപന സമിതി പ്രസിഡന്റ് കെ.ടി.ടോമി , ഡോ.വി.രാമചന്ദ്രൻ ഡോ. അമർ രാമചന്ദ്രൻ , ഡോ. വിമൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇരിട്ടി റോഡിൽ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്താണ് രശ്മി ഡെന്റൽ സെന്റർ.
PERAVOOR
കണ്ണൂർ ജില്ലാ ശ്രീ നാരായണ ധർമ മീമാംസാ പരിഷത്ത് പേരാവൂരിൽ

പേരാവൂർ: ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തല ശ്രീ നാരായണ ധർമ മീമാംസാ പരിഷത്ത് ഞായറാഴ്ച പേരാവൂരിൽ നടക്കും. കുനിത്തല ശ്രീ നാരായണ മഠത്തിൽ രാവിലെ 10ന് സണ്ണി ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധർമ വ്രത സ്വാമികൾ അനുഗ്രഹഭാഷണം നടത്തും. ആചാര പരിഷ്കരണം എന്ന വിഷയത്തിൽ സത്യൻ പന്തത്തല ക്ലാസെടുക്കും. ഗുരുദേവ-ഗാന്ധിജി സമാഗമത്തെക്കുറിച്ച് പേമാനന്ദ സ്വാമികൾ പ്രഭാഷണം നടത്തും. ഉച്ചക്ക് 2.15 ന് ലഹരി വിരുദ്ധ സമ്പർക്ക യഞ്ജ ചടങ്ങ് എസ്എച്ച്ഒ പി.ബി.സജീവ് ഉദ്ഘാടനം ചെയ്യും. മുതിർന്ന പ്രവർത്തകരെയും ജില്ലയിലെ മികച്ച യൂണിറ്റുകളെയും അനുമോദിക്കും.ഗുരുദേവ കൃതികളെക്കുറിച്ച് ക്ലാസുകളുണ്ടാവും. പത്രസമ്മേളനത്തിൽ ഗുരുധർമ പ്രചരണ സഭ ജില്ലാ പ്രസിഡൻ്റ് സി.കെ.സുനിൽകുമാർ, സെക്രട്ടറി പി.ജെ.ബിജു, പേരാവൂർ മണ്ഡലം പ്രസിഡൻറ് സി.ജെ.ചന്ദ്രബോസ്, പെരുമ്പുന്ന യൂണിറ്റ് പ്രസിഡൻറ് മന്മഥൻ മുണ്ടപ്ലാക്കൽ എന്നിവർ സംബന്ധിച്ചു.
IRITTY
റോഡുകള്‍ ഹൈടെക്കായി;ദീര്‍ഘദൂര ബസ് സര്‍വിസില്‍ വര്‍ധന

ഇരിട്ടി: മലയോര റോഡുകള്‍ ഹൈടെക് ആയതോടെ സ്വകാര്യ ടൂറിസ്റ്റ് ദീർഘദൂര ബസ് സർവിസുകള്‍ വർധിച്ചു. ദേശീയ പാത 66ന്റെ വികസന സാധ്യത മുന്നില്‍ കണ്ടും നിലവില്‍ ദേശീയ പാതയില്‍ പൂർത്തീകരിച്ച റീച്ചുകളുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുമാണ് കോട്ടയം, തിരുവനന്തപുരം, ഗുരുവായൂർ, എറണാകുളം അടക്കമുള്ള നഗരങ്ങളിലേക്ക് ഇരിട്ടി താലൂക്കിന്റെ കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ കൂടുതലായി എത്തുന്നത്. എട്ട് വർഷം മു എറണാകുളം-ഇരിട്ടി റൂട്ടില്‍ രണ്ട് യു.എഫ്.ഒ സ്ലീപ്പർ ബസുകളാണ് സർവിസ് നടത്തിയത്.
നിലവില്‍ ഈ റൂട്ടില്‍ അരഡസനിലധികം പുത്തൻ സർവിസുകളായി. പൊൻകുന്നം, പാലാ, കോട്ടയം തുടങ്ങിയ നഗരങ്ങളിലേക്ക് നേരത്തേ മുതല്‍ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ് സർവിസുകളും ഇരിട്ടി വഴിയുണ്ട്. ഈ ഡിസംബറില്‍ ദേശീയ പാതാ വികസനം പൂർണമാവുന്നതോടെ സ്ലീപ്പർ ബിസിനസ് ക്ലാസ് സ്വകാര്യ ടൂറിസ്റ്റ് ബസ് സംരംഭകർ മലയോരത്ത് നിന്നും തിരുവനന്തപുരം, കോട്ടയം, ചങ്ങനാശ്ശേരി, കൊല്ലം, ആലപ്പുഴ മേഖലകളിലേക്ക് ഉള്‍പ്പെടെ സർവിസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ്.
മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയാണ് ഇരിട്ടി വഴിയുള്ള ദീർഘദൂര സർവിസുകള്‍ കൂടുതലായി ആരംഭിച്ചത്. നിലമ്ബൂർ, താമരശ്ശേരി, പുല്‍പ്പള്ളി, സുല്‍ത്താൻ ബത്തേരി, ബളാല്‍, കാഞ്ഞങ്ങാട്, ചിറ്റാരിക്കാല്‍, കാസർകോട്, കൊല്ലൂർ തുടങ്ങിയ സർവിസുകളില്‍ വൻ തിരക്കാണ്.
മലയോര ഹൈവേയും ദേശീയ പാതയും മിന്നും പാതകളായി മാറുന്നതിന്റെ അതിവേഗ യാത്രാ സൂചനകള്‍ നല്കുന്ന തരത്തിലാണ് സ്വകാര്യ ടൂറിസ്റ്റ് ബസ് സംരംഭങ്ങളുടെ വർധന. ഇതിനൊപ്പം രണ്ട് പാതകള്‍ വഴി കൂടുതല്‍ ദീർഘദൂര അതിവേഗ ബസുകള്‍ ഇറക്കി യാത്രക്കാരെ ഉള്‍ക്കൊള്ളാൻ കെ.എസ്.ആർ.ടി.സിയും വ്യത്യസ്ത റൂട്ടുകള്‍ വഴി പുതിയ സർവിസ് തുടങ്ങുകയാണ്. സുല്‍ത്താൻ ബത്തേരിയില്‍ നിന്നും ഇരിട്ടി, കണ്ണൂർ, പയ്യന്നൂർ വഴി ഈയിടെ ആരംഭിച്ച കൊല്ലൂർ കെ.എസ്.ആർ.ടി.സി സർവിസ് ദേശീയ പാതയുടെയും മലയോര ഹൈവേയുടെയും നവീന മേന്മ ഉപയോഗപ്പെടുത്തുന്ന ദീർഘ ദൂര സർവിസാണ്.
IRITTY
കൂട്ടുപുഴയിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

കൂട്ടുപുഴ: ചെക് പോസ്റ്റിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ സിദ്ദിഖ് നഗറിലെ എൻ.വി മൻസിലിൽ ജംഷീറാണ് (33) 686 മി.ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ വി. ആർ. രാജീവിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസുകാരായ ടി.ബഷീർ, ബാബുമോൻ ഫ്രാൻസിസ്, പി. ഷിബു, എം.ബി .മുനീർ എന്നിവരുമുണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്