കീച്ചേരിയിലെ കവർച്ചയിലും ലിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ: നേരിയരി മൊത്ത വ്യാപാരി വളപട്ടണം മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ പ്രതിയായ ലിജേഷിൻ്റെ അറസ്റ്റ് കീച്ചേരി കവർച്ചയിലും രേഖപ്പെടുത്തി.പാപ്പിനിശ്ശേരി കീച്ചേരിയിലെ പ്രവാസി വ്യവസായി നിയാസിന്റെ വീട്ടിൽ കഴിഞ്ഞ വർഷം നടന്ന കവർച്ചാ കേസിലാണ് മന്ന സ്വദേശി ലിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഈ കേസിൽ ലിജേഷിനെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി (രണ്ട്) ഇന്ന് പോലിസ് കസ്റ്റഡിയിൽ വിട്ടു.4.5 ലക്ഷം രൂപയും 11 പവൻ സ്വർണ്ണവുമാണ് കീച്ചേരിയിൽ നിന്നും കവർന്നത്.വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി സുമേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ പി ഉണ്ണികൃഷ്‌ണനാണ് കേസ് അന്വേഷിക്കുന്നത്.