മികച്ച കോളേജ് മാഗസിനുകൾക്ക് കേരള മീഡിയ അക്കാദമി അവാർഡ്

Share our post

കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകൾക്കുള്ള കേരള മീഡിയ അക്കാദമി അവാർഡിന് എൻട്രികൾ ജനുവരി 15 വരെ സമർപ്പിക്കാം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം. 2023-2024 അധ്യയനവർഷത്തിൽ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിൻ. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000 രൂപയും 10,000 രൂപയും ട്രോഫിയും.പങ്കെടുക്കാൻ താൽപര്യമുള്ളവർ മാഗസിന്റെ അഞ്ചുകോപ്പികൾ സഹിതം പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ അടങ്ങിയ അപേക്ഷ 2025 ജനുവരി 15നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 (ഫോൺ: 0484-2422068, 0471-2726275) എന്ന വിലാസത്തിലും ഇ-മാഗസിനുകൾ mediaclub.gov@gmail.comഎന്ന ഇ-മെയിൽ വിലാസത്തിലും അയക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!