കെ.റഫീക്ക് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി

Share our post

ബത്തേരി: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീക്കിനെ തെരഞ്ഞെടുത്തു. നിലവിൽ ഡി.വൈ.എഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്.ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തിൽ സജീവ ചർച്ചയായി. പ്രശ്‌നപരിഹാരങ്ങൾക്കുള്ള തീരുമാനങ്ങളുമുണ്ടായി. മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്‌–-പടിഞ്ഞാറത്തറ ബദൽ പാത, ഭൂപ്രശ്‌നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ അംഗീകരിച്ചു. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമുണ്ടായി.സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ പകൽ മൂന്നിന്‌ റാലി ആരംഭിക്കും. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (നഗരസഭാ സ്‌റ്റേഡിയം) പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യും. സിപി.എം ജില്ലാ കമ്മിറ്റി രൂപീകരിച്ച്‌ അരനൂറ്റാണ്ട്‌ പിന്നിട്ടശേഷമുള്ള സമ്മേളനമാണ്‌ ഇത്തവണത്തേത്‌. നാലാം തവണയാണ്‌ സമ്മേളനത്തിന്‌ ബത്തേരി ആതിഥേയത്വം വഹിച്ചത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!