ബയോ കമ്പോസ്റ്റബിൾ ക്യാരിബാഗുകൾ തിരിച്ചറിയാൻ സൗജന്യ പരിശോധന

Share our post

സംസ്ഥാനത്ത് വ്യാജ ബയോ കമ്പോസ്റ്റബിൾ ഉൽപന്നങ്ങളുടെ വിൽപന വർധിച്ചുവരുന്ന സാഹചര്യത്തിൽ ബയോ കമ്പോസ്റ്റബിൾ ക്യാരിബാഗുകൾ തിരിച്ചറിയാനുള്ള ഡൈക്ലോറോമീഥൈൻ ടെസ്റ്റ് ജില്ലാ ശുചിത്വമിഷൻ സൗജന്യമായി നടത്തുന്നതാണെന്ന് ജില്ലാ കോർഡിനേറ്റർ അറിയിച്ചു. അംഗീകാരമുള്ള കമ്പനികളുടെ ക്യൂ ആർ കോഡ് പതിപ്പിച്ച വ്യാജ ഉൽപന്നങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് ബോധവത്കരണത്തിനായി സൗജന്യ പരിശോധന സംഘടിപ്പിക്കുന്നത്. മൊത്ത, ചെറുകിട വ്യാപാരികൾ കൈവശമുള്ള വിവിധ കമ്പനികളുടെ ബയോ കമ്പോസ്റ്റബിൾ ക്യാരി ബാഗുകളുടെ സാമ്പിളുമായി ശുചിത്വ മിഷൻ ഓഫീസിൽ എത്തിയാൽ സൗജന്യമായി പരിശോധിച്ചു കൊടുക്കും. താൽപര്യമുള്ള വ്യാപാരികൾ 8281029802 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് പേര്, സ്ഥാപനത്തിന്റെ പേര് എന്നീ വിവരങ്ങൾ ഡിസംബർ 23ന് മുൻപ് അയക്കണം. പരിശോധനാ തീയതി പിന്നീട് നേരിട്ട് അറിയിക്കും. വ്യാപാരി വ്യവസായികളുടെ കൂട്ടായ്മകൾ ആവശ്യപ്പെടുന്ന പക്ഷം മറ്റ് സ്ഥലങ്ങളിലും സൗജന്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ശുചിത്വ മിഷൻ തയ്യാറാണെന്നും അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!