Kannur
വനം ഭേദഗതി ബിൽ- പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം

കണ്ണൂർ: വനം ഭേദഗതി ബിൽ 2024 (ബിൽ നമ്പർ: 228) ലെ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിർദേശങ്ങളോ അറിയിക്കാം.31-നകം വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വിലാസത്തിലോ ഇമെയിൽ വിലാസത്തിലോ സമർപ്പിക്കാം. പ്രസിദ്ധീകരിച്ച ബിൽ കേരള നിയമസഭയുടെ niyamasabha.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.അയക്കേണ്ട വിലാസം: അഡീഷണൽ ചീഫ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, റൂം നമ്പർ: 660, മൂന്നാം നില, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001. ഇമെയിൽ: prlsecy.forest@kerala.gov.in
Kannur
കണ്ണൂരിൽ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പരാതി

കണ്ണൂർ: കണ്ണൂരില്‍ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്ന് പരാതി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയായിരുന്നു കരിവെള്ളൂരിലെ അർജുന്റെയും ആർച്ചയുടെയും വിവാഹം. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നാണ് വധുവിന്റെ പരാതി.
Kannur
ടോൾ നൽകാത്തത് ചോദ്യം ചെയ്തു; കണ്ണൂർ തിരുവങ്ങാട് ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം

കണ്ണൂർ : കണ്ണൂർ തിരുവങ്ങാട് ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം. ടോൾ നൽകാത്തത് ചോദ്യം ചെയ്തതിനാണ് മർദനം. ഇന്നലെ രാത്രി ഒമ്പത് മണിയോട് കൂടിയായിരുന്നു സംഭവം. ഒരു വാഹനം ടോളിലൂടെ കടന്ന് പോയതിനൊപ്പം ഇതിന് പിന്നാലെ മറ്റൊരു വാഹനം ടോൾ നൽകാതെ കടന്ന് പോവുകയായിരുന്നു. ഈ സംഭവം ജീവനക്കാർ ചോദ്യം ചെയ്തതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ രീതിയിലുള്ള വാക്കേറ്റം ആയിരുന്നുവെങ്കിൽ പിന്നീട് 20ഓളം പേരടങ്ങുന്ന സംഘം ചേർന്ന് ടോൾബൂത്തിലേക്ക് എത്തുകയും അതിക്രമിച്ചു ഓഫീസിലേക്ക് കടക്കുകയുമായിരുന്നു. സംഭവത്തിൽ ടോൾ ബൂത്തിലെ സെക്യൂരിറ്റി ജീവനക്കാരന് ഉൾപ്പടെ പരിക്കേറ്റിട്ടുണ്ട്. ജീവനക്കാരുടെ മൊബൈൽ അടിച്ച് തകർക്കുകയും, ടോൾ ബൂത്തിലെ കമ്പ്യൂട്ടർ ഉൾപ്പടെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ടോൾ ബൂത്തിൽ സൂക്ഷിച്ചിരുന്ന പണവും നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് ജീവനക്കാർ ആരോപിച്ചു. ജീവനക്കാരെ ആക്രമിച്ചവർ എവിടെയുള്ളവരാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചിട്ടുണ്ട്.
Kannur
ട്രേസ് ചെയ്ത് കണ്ണൂർ സിറ്റി സൈബർ സെൽ; 22 മൊബൈൽ ഫോണുകൾ കണ്ടെത്തി

കണ്ണൂര്‍: പത്ത് ദിവസത്തിനുള്ളിൽ നഷ്ടപ്പെട്ടതും കളവുപോയതുമായ 22 മൊബൈൽ ഫോണുകൾ കണ്ടെത്തി കണ്ണൂർ സിറ്റി സൈബർ സെൽ. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളിൽ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് 22 ഓളം ഫോണുകൾ ട്രേസ് ചെയ്തത്. ഫോൺ ലഭിച്ചവരിൽ നിന്നും നേരിട്ടും കൊറിയർ സർവീസ് വഴിയും പൊലീസ് സ്റ്റേഷൻ വഴിയുമാണ് വീണ്ടെടുത്തത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ് പി ഐ സിഇഐആര്‍ പോര്‍ട്ടലിനെ കുറിച്ച് വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകൾ കമ്മീഷണർ നേരിട്ട് ഉടമസ്ഥർക്ക് നൽകുകയും ചെയ്തു. സൈബർ സെൽ എഎസ്ഐ എം ശ്രീജിത്ത്, സിപിഒമാരായ ദിജിൻ രാജ് പി കെ, അജുൽ എൻ കെ എന്നിവർ ചേർന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ലഭിച്ച ഫോണുകൾ സൈബർ സെൽ ഉടമസ്ഥർക്ക് അൺബ്ലോക്ക് ചെയ്തു നൽകി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സൈബർ സെൽ 180 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച് നൽകിയിട്ടുണ്ട്.
മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ശേഷം പരാതി റസീത് ഉപയോഗിച്ച് സിഇഐആർ പോർട്ടൽ വഴി റെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഫോൺ ബ്ലോക്ക് ആവുകയും ബ്ലോക്ക് ആയ ഫോണിൽ ആരെങ്കിലും സിം കാർഡ് ഇടുകയാണെങ്കിൽ ഫോൺ ട്രേസ് ആവുകയും ചെയ്യും. ശേഷം ഫോൺ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്