Kerala
കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര വിപണിക്ക് ജില്ലയിൽ തുടക്കമായി
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന ക്രിസ്തുമസ് പുതുവത്സര വിപണിക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി. വിപണിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ പോലീസ് ക്ലബ് ജിമ്മി ജോർജ് ഹാളിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. വിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടലാണ് സഹകരണ വകുപ്പ് കൺസ്യൂമർഫെഡ് മുഖേന നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യ കിറ്റ് കെ വിജയക്ക് നൽകി മന്ത്രി വിൽപനയ്ക്ക് തുടക്കം കുറിച്ചു.
നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, ചെറുപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, കടല ഉൾപ്പെടെ 13 ഇനങ്ങൾ വിപണിയിൽ നിന്നും സബ്സിഡിയോടെ ലഭിക്കും. കൂടാതെ ത്രിവേണി തേയില, ബിരിയാണി അരി, ആട്ട, റവ, മൈദ, അരിപ്പൊടി ഉൾപ്പെടെ ആവശ്യസാധനങ്ങൾ വിപണി വിലയേക്കാൾ വിലകുറച്ച് നോൺ സബ്സിഡി ഉൽപ്പന്നങ്ങളായും വിതരണം ചെയ്യുന്നുണ്ട്. ക്രിസ്തുമസ്- പുതുവത്സര കേക്കുകൾ, കൺസ്യൂമർ ഫെഡിന്റെ ത്രിവേണി നോട്ട് ബുക്കുകളുടെ ഡിസ്‌കൗണ്ട് കച്ചവടം എന്നിവയും വിപണിയിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിപണിയിലൂടെ പ്രതിദിനം 300 കുടുംബങ്ങൾക്ക് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ 13 ഇനം സബ്സിഡി സാധനങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള അതേ അളവിലും വിലയിലും ലഭിക്കും. കൂടാതെ ത്രിവേണി സൂപ്പർമാർക്കറ്റിലൂടെ പ്രതിദിനം 75 കുടുംബങ്ങൾക്കും സബ്സിഡി വിതരണം ഉണ്ടാകും. ജനുവരി ഒന്ന് വരെയാണ് വിപണി പ്രവർത്തിക്കുക. കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൺസ്യൂമർഫെഡ് ഡയറക്ടർ കെ.പി പ്രമോദ്, അസിസ്റ്റന്റ് റീജിയണൽ മാനേജർമാരായ വി.കെ രാജേഷ്, കെ.സുധീർ ബാബു, മുൻ ഡയറക്ടർ മോഹനൻ കൊല്ലേൻ എന്നിവർ പങ്കെടുത്തു.
Kerala
വയോധികയെ തെരുവുനായ ആക്രമിച്ച് കൊന്നു; മുഖം പൂര്‍ണമായും കടിച്ചെടുത്തു
ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (81)മരിച്ചത്. മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മകൻ്റെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാർത്യായനി. ഇതിനിടെയായിരുന്നു ദാരുണമായ സംഭവം.
Kerala
പാല്‍പ്പൊടി പാക്കറ്റുകളിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കേട് : വാഴക്കാട് പൊലീസ് പിടികൂടിയ എം.ഡി.എം.എ സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.
ലഹരി എത്തിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശത്തു ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദേശപ്രകാരം എംഡിഎംഎ വിദേശത്തു നിന്ന് എത്തിച്ചത്. വിദേശത്തു നിന്നു പാല്‍പ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയത്. തുടര്‍ന്ന് ഷബീബിന് കൈമാറി. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്തു.
ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എംഡിഎംഎ കൈപ്പറ്റാന്‍ രണ്ടു സിനിമാ നടിമാര്‍ എറണാകുളത്തു നിന്ന് എത്തുമെന്നും അതവര്‍ക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ ആരാണ് വരുന്നതെന്നോ നടിമാര്‍ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നിഗമനം. പുതുവത്സര പാര്‍ട്ടി ലക്ഷ്യം വച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വില്‍പന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Kerala
ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം
പ്രതിമാസം 15000 ലിറ്ററില്‍ താഴെ ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം ലഭിക്കാന്‍ ജനുവരി 31 വരെ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസുകളിലോ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ നല്‍കാം.നിലവില്‍ ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടവരും http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ബി.പി.എല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.ബി.പി.എല്‍ ആനുകൂല്യത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ് സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുന്നതാണ്.പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍, കുടിവെള്ള ചാര്‍ജ് കുടിശ്ശിക എന്നിവയുള്ളവര്‍ക്ക് ജനുവരി 31-നു മുന്‍പ് മീറ്റര്‍ മാറ്റിവയ്ക്കുകയും കുടിശ്ശിക അടയ്ക്കുകയും ചെയ്താല്‍ മാത്രമേ ആനുകൂല്യം ലഭ്യമാകുവെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു