Kannur
മുങ്ങിത്തപ്പാൻ ‘വെള്ളത്തിലാശാൻ’
കണ്ണൂർ: ജലാശയങ്ങളിലെ അടിയന്തര രക്ഷാപ്രവർത്തനം സുഗമമാക്കാൻ കണ്ണൂർ അഗ്നിരക്ഷാ സേനയ്ക്ക് റിമോർട്ട് ഓപ്പറേറ്റിങ് അണ്ടർ വാട്ടർ ഡ്രോൺ. അഗ്നിരക്ഷാ സേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി ലഭിച്ച നാല് ഡ്രോണുകളിൽ ഒന്നാണ് കണ്ണൂരിലെത്തിയത്. നിലവിൽ ആളുകൾ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ടാൽ അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത് സ്കൂബ ഡൈവേഴ്സാണ്.100 മീറ്റർ ആഴത്തിൽവരെ രക്ഷാപ്രവർത്തനം നടത്താൻ ഡ്രോണിനാകും. ശബ്ദതരംഗങ്ങൾ ഉപയോഗിച്ചാണ് അടിത്തട്ടിലുള്ള വസ്തുക്കളെ കണ്ടെത്തുക. കലങ്ങി മലിനമായ വെള്ളത്തിലും രക്ഷാപ്രവർത്തനം നടത്താം. രണ്ട് ക്യാമറയും ഇതിലുണ്ട്. മൂന്ന് കിലോ ഭാരമുള്ള വസ്തുക്കളെ ഉയർത്തിയെടുക്കാനുള്ള സംവിധാനവും ഡ്രോണിലുണ്ട്.
അടിത്തട്ടിലുള്ള കാഴ്ച പുറമെ സജ്ജീകരിച്ചിട്ടുള്ള മോണിറ്ററിൽ തെളിയുന്ന രീതിയിലാണ് പ്രവർത്തനം. ഇത് കംപ്യൂട്ടറിൽ റെക്കോഡ് ചെയ്യും. ഡ്രോൺ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടങ്ങിയാൽ ജലാശയത്തിന്റെ അടിത്തട്ടിലുള്ള ആളിനെയോ വസ്തുവിനെയോ എളുപ്പത്തിൽ കണ്ടെത്തി സ്കൂബ ഡൈവേഴ്സിന് മുങ്ങിയെടുക്കാം.
സ്കൂബ ഡൈവേഴ്സിന് ഏറെനേരം മുങ്ങി രക്ഷാപ്രവർത്തനം നടത്തുമ്പോഴുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും ഒഴിവാകും. ജനറേറ്ററിലും ബാറ്ററിയിലും പ്രവർത്തിപ്പിക്കാം.
എറണാകുളത്തെ സ്റ്റാർട്ട് അപ്പ് കമ്പനിയായ ഐറോയാണ് ഡ്രോൺ നിർമിച്ചത്. പഴശ്ശി ഡാമിലും തെക്കീബസാറിലെ ആനക്കുളത്തിലും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു. ഡ്രോൺ പ്രവർത്തിപ്പിക്കാൻ തുടങ്ങിയാൽ അപകടത്തിൽപ്പെട്ടയാളുകളെ വേഗത്തിൽ കണ്ടെത്താനും വലിയ രീതിയിലുള്ള കായികാധ്വാനം കുറയ്ക്കാനുമാകുമെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സീനിയർ റീജണൽ ഫയർ ഓഫീസർ പി രഞ്‌ജിത് പറഞ്ഞു.
Kannur
കെ.എസ്.ആർ.ടി.സി വിനോദ യാത്ര: 26ന് മൂന്നാർ, ജനുവരി രണ്ടിന് കൊച്ചി, ഗവി
കെ.എസ്.ആർ.ടി.സിയുടെ അവധിക്കാല വിനോദ യാത്രക്ക് രജിസ്റ്റർ ചെയ്യാം. ഡിസംബർ 26ന് വൈകുന്നേരം ഏഴ് മണിക്ക് തലശ്ശേരിയിൽ നിന്ന് മൂന്നാറിലേക്കാണ്് യാത്ര. 27ന് രാവിലെ അടിമാലിയിൽ ഫ്രഷ് അപ്പ് ആയ ശേഷം മൂന്നാറിലെ ബോട്ടാണിക്കൽ ഗാർഡനിലൂടെ മറയൂരിലേക്ക്. മുരുകമല ഇരച്ചിപ്പാറ വെള്ളച്ചാട്ടം, കാന്തല്ലൂർ ഫ്രൂട്ട്സ് ഗാർഡൻ, ഭ്രമരം പോയിന്റ് എന്നിവ കണ്ട് ചന്ദനക്കാടിലൂടെ ജീപ്പ് സവാരി. തുടർന്ന് ക്യാമ്പ് ഫയർ. മറയൂരിലാണ് വിശ്രമം ഒരുക്കുക. 28ന് രാവിലെ തലയാർ ടീ എസ്റ്റേറ്റും മൂന്നാർ സിഗ്നൽ പോയിന്റും കടന്ന് ഗ്യാപ്പ് റോഡ് വ്യൂ പോയിന്റും മലൈ കള്ളൻ ഗുഹയും താണ്ടി ഉടുമ്പൻചോലയിലേക്കും അതുവഴി ചതുരംഗപ്പാറയിലേക്കും. തുടർന്ന് രാജാക്കാട് വഴി പൊന്മുടി ഡാമും സന്ദർശിച്ച് രാത്രിയോടെ മടക്കം. 29 രാവിലെ തലശ്ശേരിയിൽ തിരിച്ചെത്തും.
കൊച്ചി യാത്രയിൽ ആഡംബര കപ്പൽ യാത്രയാണ് പ്രധാന ആകർഷണം. ജനുവരി രണ്ടിന് രാവിലെ ആറ് മണിക്ക് തലശ്ശേരിയിൽ നിന്ന് കൊച്ചിയിലെത്തി നെഫർറ്റിറ്റി ആഡംബര ക്രൂയിസ് കപ്പൽയാത്ര. കപ്പലിലെ ഗെയിമുകൾ, ലൈവ് മ്യൂസിക്ക്, ബുഫെ ഡിന്നർ, അപ്പർ ഡക്ക് ഡിജെ വിഷ്വലൈസിങ്ങ് ഇഫക്, തിയേറ്റർ സൗകര്യങ്ങളിൽ ഉല്ലസിച്ച് അറബിക്കടലിലൂടെ അഞ്ചു മണിക്കൂർ യാത്ര. മൂന്നിന് രാവിലെ അഞ്ച് മണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും
ജനുവരി രണ്ടിന് വ്യാഴാഴ്ച തലശ്ശേരിയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ഗവി യാത്ര ആരംഭിക്കുക. മൂന്നിന് രാവിലെ റാന്നിയിൽ ഫ്രഷപ്പായ ശേഷം അടവിയിലെ കുട്ടവഞ്ചി സവാരി കഴിഞ്ഞ് കാനനഭംഗി നുകർന്ന് മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകൾ സന്ദർശിക്കും. തുടർന്ന് വണ്ടിപ്പെരിയാറിലേക്കും അവിടെ നിന്ന് കുമളിയിലേക്കും. വിശ്രമത്തിന് ശേഷം ജനവരി നാലിന് രാവിലെ എട്ട് മണിക്ക് കമ്പത്തേക്ക്. മുന്തിരിത്തോട്ടത്തിന്റെയും പച്ചക്കറിത്തോട്ടത്തിന്റെയും ഭംഗി ആസ്വദിച്ച് താനിക്കുഴി, ഒട്ടകത്തലമേട്, സ്പൈസസ് ഗാർഡൻ, രാമക്കൽമേട് കഴിഞ്ഞ് അഞ്ചിന് രാവിലെ ആറ് മണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും. ബുക്കിങ്ങിന് ഫോൺ: 9497879962
Kannur
ജനുവരിയിൽ ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണം
മഞ്ഞപ്പിത്ത പകർച്ചവ്യാധിക്കെതിരായ ആരോഗ്യ വകുപ്പിന്റെ നടപടികളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണമെന്ന് ഡി.എം.ഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് നിർദേശിച്ചു. മഞ്ഞപ്പിത്ത പ്രതിരോധം ശക്തമാക്കാൻ ഡി.എം.ഒ ഓഫീസിൽ ചേർന്ന പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തിര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ജനുവരിയിൽ ആദ്യ രണ്ടാഴ്ച ക്ലോറിനേഷൻ വാരമായി ആചരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും പിന്തുണ ഇതിന് അഭ്യർഥിച്ചു.രോഗവ്യാപനം കണ്ടെത്തിയ തളിപ്പറമ്പിൽ സ്വകാര്യ കുടിവെള്ളം വിതരണം ആരോഗ്യവകുപ്പിന്റെ പരിശോധനക്കും അനുമതിയോടെയും മാത്രമേ പാടുള്ളൂ എന്ന് നഗരസഭയോട് നിർദേശിക്കും.
ഭക്ഷണ വിതരണ സ്ഥാപനത്തിലെ ഒരു തൊഴിലാളിക്ക് മഞ്ഞപ്പിത്തം ബാധിച്ചാൽ കൂടെ ജോലി ചെയ്യുന്നവരുടെ പരിശോധന നിർബന്ധമാക്കും. പകർച്ച വ്യാധി നിയമപ്രകാരം സ്ഥാപനം അടച്ചിടാൻ നടപടി സ്വീകരിക്കും. തളിപ്പറമ്പിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തും.
നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപമുള്ള കിണറുകൾ, സെപ്റ്റിക് ടാങ്കുകൾ സ്ഥിതി ചെയ്യുന്നതിനോട് ചേർന്ന കുന്നിൻ ചെരിവുകളിലെ കിണറുകൾ എന്നീ കുടിവെള്ള സ്രോതസ്സുകൾ പരിശോധിക്കും. ഇവ ഇടവിട്ട് ഇടവിട്ട് സൂപ്പർ ക്ലോറിനേറ്റ് ചെയ്യണമെന്നും നിർദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നടപടികൾക്ക് തളിപ്പറമ്പിലെ വ്യാപാരികളും പൗരസമൂഹവും നൽകുന്ന പിന്തുണ തുടരണമെന്ന് ഡിഎംഒ അഭ്യർഥിച്ചു.
Kannur
റീ വയറിംഗ് വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ: ഗവ.എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് യൂണിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് റീ വയറിംഗ് വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ആറ് ഉച്ചക്ക് 12 മണി വരെ
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് യൂനിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് വയറിംഗ് മെറ്റീരിയൽസ് വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല് ഉച്ചക്ക് 2.30 മണി വരെ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു