പ്ലസ്ടുക്കാര്‍ക്ക് ഫയര്‍മാന്‍ ആവാം; കേരളത്തിലുടനീളം ഒഴിവുകള്‍; അപേക്ഷ ജനുവരി 15 വരെ

Share our post

കേരളത്തില്‍ ഫയര്‍മാന്‍ ആവാം. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് , ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. കേരള പി.എസ്.സിക്ക് നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 15ന് മുന്‍പായി അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്
കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് , ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവാണുള്ളത്.

കാറ്റഗറി നമ്പര്‍: 471/2024
ശമ്പളം
ജോലി ലഭിച്ചാല്‍ 27,900 രൂപ മുതല്‍ 63,700 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 26നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1998നും 01.01.2006നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത
പ്ലസ് ടു വിജയം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടാതെ നീന്തല്‍ അറിയുന്നവരുമായിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ ഫിസിക്കലി ഫിറ്റായിരിക്കണം.

ഉയരം: 165 സെ.മീ
തൂക്കം: 50 സെ.മീ
നെഞ്ചളവ്: 81 സെ.മീ (5 സെ.മീ എക്‌സ്പാന്‍ഷന്‍)
ശമ്പളം
27,900 രൂപ മുതല്‍ 63,700 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!