Connect with us

Kannur

മഞ്ഞപ്പിത്ത ഉറവിട പരിശോധന:തളിപ്പറമ്പിലെ ഓപ്പറേഷൻ ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ്

Published

on

Share our post

കണ്ണൂർ: തളിപ്പറമ്പ് മാതൃകയിൽ ജില്ലയിലെ മുഴുവൻ നഗരങ്ങളിലെയും കുടിവെള്ള സ്രോതസുകളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കും. തളിപ്പറമ്പ് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മറ്റ് അഞ്ചു ഏജൻസികളുടെ കുടിവെള്ളം കൂടി പരിശോധിക്കാൻ നഗര സഭക്ക് ആരോഗ്യ വകുപ്പ് കത്ത് നൽകി.ജില്ലയിലെ നഗരങ്ങളിലെ നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപമുള്ള കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ളസ്രോതസ്സുകൾ കുടിക്കാൻ യോഗ്യമാണോ എന്ന് പരിശോധിക്കും. അത്തരം കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണതിനായി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും.തളിപ്പറമ്പിലെ മഞ്ഞപ്പിത്ത പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള ഉറവിട പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമായി തുടരുന്നു.

മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പതോളം വാർഡുകൾ കേന്ദ്രീകരിച്ചു 400 ഓളം വീടുകൾ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ആശ പ്രവർത്തകർ എന്നിവർ സന്ദർശിച്ചു. രോഗികളുള്ള വീടുകളിൽ രോഗ പകർച്ച തടയുന്നതിനുള്ള നിർദേശങ്ങൾ നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയുഷ് എം നമ്പൂതിരിപ്പാട് ആരോഗ്യ വകുപ്പിന്റെ മഞ്ഞപ്പിത്ത നിയന്ത്രണ പരിപാടികൾ വിലയിരുത്തി.ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്തുന്നതിനും പകർച്ച വ്യാധി തടയുന്നതിനുമുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനു നിർദേശം നൽകി.ജില്ലയിൽ മഞ്ഞപ്പിത്ത ബോധ വൽക്കരണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘തെളിച്ചം ക്യാമ്പയിൻ വിപുലമാക്കും. പച്ച വെള്ളം കുടിക്കുന്ന ശീലം മാറ്റാൻ പച്ചയിൽ നിന്നു മഞ്ഞയാകാൻ അധിക സമയം വേണ്ട എന്ന പ്രചരണ പരിപാടി നടപ്പിലാക്കും.

നഗരങ്ങളിലുൾപ്പെടെയുള്ള കടകളിൽ നിന്നും മറ്റും ലൈം, ജ്യൂസ്, ഐസ്, എന്നീ പാനീയങ്ങൾ ഉണ്ടാക്കുന്നത് തിളപ്പിച്ച് ആറ്റിയ വെള്ളത്തിലോ ബി പ്ലസ്, അൾട്രാ വയലറ്റ് ഫിൽറ്റർ (യു വി ഫിൽറ്റർ) വെള്ളത്തിലോ ആയിരിക്കണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.ഹോട്ടലുകളിൽ നിന്നു ഭക്ഷണത്തോടൊപ്പം നൽകുന്ന കുടിവെള്ളത്തിൽ ചൂട് ശമിപ്പിക്കാൻ പച്ച വെള്ളം കലർത്തുന്നത് കർശനമായി വിലക്കും.
ഹെൽത്ത് കാർഡുകൾ ഇല്ലാതെ ജീവനക്കാരെ ജോലിക്കെടുക്കുന്ന ഹോട്ടലുകളുടെ പ്രവർത്തനം തടയും. ജില്ലയിലെ മഞ്ഞപ്പിത്ത പരിശോധനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ജില്ലയിലെ വീടുകളിലെ നല്ലൊരു ശതമാനം കിണറുകളും ഇ കോളി ബാക്റ്റീരിയ മൂലം മലിനമാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.

മിക്കവാറും വീടുകൾക്ക് സ്ഥല ലഭ്യത കുറവായതിനാൽ കിണറും സെപ്റ്റിക് ടാങ്കും വീടിനടുത്ത് തന്നെ സ്ഥിതി ചെയുന്നതാണ് ഇതിനു കാരണം. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള കരൾ രോഗം വരാൻ ഇത്തരം സാഹചര്യം ഇടയാക്കും എന്ന് ആരോഗ്യ വകുപ്പ് കാണുന്നു. 20 മീറ്ററോളം ദൂരത്തിൽ സെപ്റ്റിക് ടാങ്ക് സ്ഥിതി ചെയ്യുന്ന വീട്ടിലെ കിണറിൽ പോലും വിസർജ്യത്തിൽ കാണപ്പെടുന്ന ഇ കോളിയുടെ സാനിധ്യം കണ്ടെത്തുകയുണ്ടായി. ശാസ്ത്രീയമായി കക്കൂസ് ടാങ്കുകൾ നിർമ്മിക്കാത്തതും ഇത് ഒരു കാരണമാണ് എന്ന് കരുതുന്നു.ഈ സാഹചര്യത്തിൽ സ്വന്തം വീട്ടിലെ കിണർ വെള്ളം പരിശോധിച്ച് ഇ കോളി സാനിധ്യമില്ല എന്ന് ഉറപ്പ് വരുത്താൻ എല്ലാവരും തയ്യറാകണം.ഇതിന്റെ ഭാഗമായി 2025 ജനുവരി ഒന്ന് മുതൽ ഏഴ് വരെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനെറ്റ് ചെയ്യുന്നതിന് ക്ലോറിനേഷൻ വാരം ആചരിക്കും. ഇതിന്റെ ഭാഗമായി വീടുകളിലെയും പൊതുവായ കിണറുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കുന്നതിന് പൊതു ജനങ്ങളോട് ആരോഗ്യ വകുപ്പ് നിർദേശിച്ചു.


Share our post

Kannur

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

Published

on

Share our post

കണ്ണൂർ: എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്റർ കണ്ണൂർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിൽ 28-ന് രാവിലെ പത്തിന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തും.സൂപ്പർവൈസർ, ഓഫിസ് സ്റ്റാഫ്, സിസിടിവി ടെക്‌നീഷ്യൻ, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, പ്രൊഡക്ട് പ്രൊക്യൂർമെന്റ്, ഓഫിസ് അസിസ്റ്റന്റ് മാനേജർ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, കാറ്റലോഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ടെലി സെയിൽസ് എക്സിക്യൂട്ടീവ്, ഡ്രൈവർ, ഫീൽഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഓഫിസ് സ്റ്റാഫ്, സൂപ്പർവൈസർ, സെയിൽസ് എക്സിക്യൂട്ടീവ് (ഫീൽഡ് ജോബ്), ഗെസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്, സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സ്, അഡ്മിൻ, എച്ച് ആർ അസിസ്റ്റന്റ്, പ്രോംപ്റ്റ് എൻജിനീയർ, ഡിജിറ്റൽ മാർക്കറ്റിങ് മെൻറ്റേഴ്‌സ്, മാർക്കറ്റിങ് കോഡിനേറ്റേഴ്‌സ് തസ്തികകളിലാണ് ഒഴിവുകൾ.

പ്ലസ്ടു/ ബിരുദം/ ബികോം/ എംകോം/ ഐടിഐ/ ഡിപ്ലോമ/ ബിടെക്/ എംടെക്/ ബിസിഎ/ എംസിഎ/ എംബിഎ/ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരം യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തണം.
ഫോൺ: 0497 2703130


Share our post
Continue Reading

Breaking News

പയ്യാമ്പലത്ത് റിസോട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു

Published

on

Share our post

കണ്ണൂർ: പയ്യാമ്പലത്ത് റിസോട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു. ബാനൂസ് ബീച്ച് എൻക്ലേവിൽ ഉച്ചയോടെയാണ് സംഭവം. റിസോട്ടിൽ തീവെച്ചതിനെ തുടർന്ന് രണ്ട് നായകൾ ചത്തു. റിസോട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മേയർ മുസ്ലീഹ് മഠത്തിൽ, ലീഗ് നേതാക്കളായ അഡ്വ. അബ്ദുൽ കരീം ചേലേരി, കെ പി താഹിർ എന്നിവർ സ്ഥലത്തെത്തി.


Share our post
Continue Reading

Kannur

നവോത്ഥാന ചരിത്രം പാടി വനിതാ പൂരക്കളി

Published

on

Share our post

പിലാത്തറ:”ചൊല്ലിയാടുന്നു നാം പൊട്ടൻ തെയ്യം കഥ സത്യം പറഞ്ഞവൻ പൊട്ടനായ കഥ ശങ്കര ഗർവ് തകർത്തെറിഞ്ഞ കഥ ചന്തത്തിലാടി കളിക്കുന്നു ഞങ്ങളും’ പാട്ടിൽ പറയുംപോലെ ചന്തത്തിൽ പൂരക്കളിയുടെ ചുവടുവയ്ക്കുകയാണ് ചെറുതാഴം കൊവ്വലിലെ മുപ്പതോളം വനിതകൾ. കേരള നവോത്ഥാന ആശയങ്ങൾ കോർത്തിണക്കി ഒരു മണിക്കൂർ നീളുന്ന പൂരക്കളിയുമായി അരങ്ങിലെത്താൻ ഒരുങ്ങുകയാണ് ഇവർ. ചെറുതാഴം റെഡ്സ്റ്റാർ കൊവ്വലിന്റെ നേതൃത്വത്തിലാണ് സ്ത്രീകൾ പൂരക്കളി രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.പൂരക്കളിയിലെ അഞ്ച് നിറങ്ങൾ വ്യത്യസ്തങ്ങളായ വിഷയങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. പുരാണ കഥകൾക്ക് പകരം നവോത്ഥാനചരിത്രമാണ് പാട്ടുകളുടെ വിഷയം.

മേൽക്കളി രാമായണത്തിന് പകരമായി ജാതി വ്യവസ്ഥയ്ക്കെതിരെ പോരാടിയ പൊട്ടൻതെയ്യത്തിന്റെ കഥയാണ് ഈണത്തിനൊത്ത് ചിട്ടപ്പെടുത്തിയത്. നവോത്ഥാനപ്രസ്ഥാനങ്ങൾ, നേതാക്കൾ, സമരങ്ങൾ ഇവയെല്ലാം പൂരക്കളിയിലൂടെ സമൂഹത്തെ ഓർമപ്പെടുത്തുകയാണ് ഈ വനിതാ പൂരക്കളിസംഘം.ക്ലബ്‌ വാർഷികത്തിൽ വനിതാപൂരക്കളി അവതരിപ്പിക്കാമെന്ന ആശയം ഉദിച്ചയുടൻ പ്രദേശത്തെ പെണ്ണുങ്ങൾ മുന്നിട്ടിറങ്ങി. പ്രായഭേദമന്യേ അവർ ഒന്നിച്ചു. കുട്ടികൾ മുതൽ പ്രായമായവർവരെ സംഘത്തിലുണ്ട്. നവോത്ഥാന പൂരക്കളിയിൽ ഒന്നാംനിറവും രണ്ടാംനിറവും തൊഴുതുപാട്ടും ചിട്ടപ്പെടുത്തിയത് പൂരക്കളി കലാകാരനായ സുരേഷ് പരവന്തട്ടയാണ്. മേൽക്കളി പൊട്ടൻതെയ്യ കഥയും ചിന്തുപാട്ടും ചിത്രകാരൻ കെ കെ ആർ വെങ്ങരയാണ് രചിച്ചത്.ആറുമാസത്തെ പരിശീലനത്തിന് ശേഷമാണ് വേദികളിലേക്കെത്തുന്നത്‌. 30ന് കൊവ്വൽ റെഡ്സ്റ്റാർ ക്ലബ്‌ വാർഷിക പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അരങ്ങേറ്റം ഉദ്ഘാടനംചെയ്യും.


Share our post
Continue Reading

Trending

error: Content is protected !!