വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു

ആലക്കോട് : വൈതൽകുണ്ട് വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം.കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് (28) ആണ് മരിച്ചത്. കമ്പിൽ സുബൈദ ഹോട്ടൽ ജീവനക്കാരനാണ്.പരേതനായ ഹംസയുടെയും അലീമയുടെയും മകനാണ്. ഭാര്യ: മുനീറ. സഹോദരങ്ങൾ: ഹസീന, ഹമീദ, ഹാഷിർ.