മഞ്ഞപ്പിത്ത വ്യാപനം; തളിപ്പറമ്പ നഗരസഭയിൽ തട്ട് കടകളുടെ പ്രവർത്തനം നിരോധിച്ചു

Share our post

തളിപ്പറമ്പ് : നഗര സഭയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ 19/12/2024 ന് നഗരസഭാ ചെയർപേഴ്സൺ വിളിച്ച് ചേർത്ത അടിയന്തരയോഗം നഗരസഭയിൽ വച്ച് ചേർന്നു. നഗരസഭാ സെക്രട്ടറി , നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ , ആരോഗ്യ വകുപ്പ് ജീവനക്കാർ , പോലീസ് അധികൃതർ , ജനപ്രതിനിധികൾ , വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 2024 മെയ് മുതൽ നഗരസഭാപരിധിയിൽ ആകെ 363 കേസുകളാണ് ഉണ്ടായിട്ടുള്ളത്. അതിൽ 3 രോഗികൾ മരണപ്പെടുകയും ചെയ്തു . ഈ മാസം മാത്രം 84 കേസുകൾ ഉണ്ടായി എന്നത് രോഗ പകർച്ചയുടെ ഗൗരവം വർദ്ധിക്കുന്നു. ആയതിനാൽ നഗരസഭാ പരിധിയിൽ കുടിവെള്ളം സപ്ലെ ചെയ്യുന്ന എല്ലാ സ്വകാര്യ ഏജൻസികളുടെയും പ്രവർത്തനം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കുകയും വില്ലന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾ നിർബ്ബന്ധമായും വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം മാത്രം ഉപയോഗിക്കാനും നിർദ്ദേശിച്ചു. നഗരസഭ പരിധിയിലെ തട്ടുകടകൾ 2025 ജനുവരി 5 വരെ ഒരു കാരണവശാലും തുറന്ന് പ്രവർത്തിക്കാൻ പാടില്ലാത്തതാണ്. നഗരസഭ പരിധിയിലെ എല്ലാ കിണറുകളും ആരോഗ്യ വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ ക്ലോറിനേഷൻ നടത്താനും തീരുമാനിച്ചു. നഗരസഭാ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വീടുകളും സ്ഥാപനങ്ങളും കയറി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് തുടർച്ചയായി നഗരസഭയും ആരോഗ്യ വിഭാഗവും പരിശോധിക്കുന്നതും നിയമലംഘനം നടത്തുന്ന വർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!