Connect with us

Kannur

നാലുവർഷ ബിരുദം: കണ്ണൂരിൽ ആദ്യ സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ നാ​ലു​വ​ർ​ഷ ബി​രു​ദ​ത്തി​ന്റെ ആ​ദ്യ സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല. ഡി​സം​ബ​ർ ഒ​മ്പ​തി​ന് ക​ഴി​ഞ്ഞ പ​രീ​ക്ഷ​യു​ടെ ഫ​ല​മാ​ണ് റെ​ക്കോ​ഡ് വേ​ഗ​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലെ നൂ​റോ​ളം കോ​ള​ജു​ക​ളി​ലാ​യി 15000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ല​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഫ​ലം മൂ​ന്നു​ദി​വ​സം മു​മ്പും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.ന​വം​ബ​ർ 25 മു​ത​ൽ ഡി​സം​ബ​ർ ഒ​മ്പ​തു വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ​ക​ൾ. പ​രീ​ക്ഷ ന​ട​ന്ന് ഇ​ത്ര​യും വേ​ഗ​ത്തി​ൽ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് ര​ജി​സ്ട്രാ​ർ ഡോ. ​ജോ​ബി കെ. ​ജോ​സ് പ​റ​ഞ്ഞു.

നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സ് ന​ട​ത്തി​പ്പി​നു​ള്ള കെ-​റീ​പ് (കേ​ര​ള റി​സോ​ഴ്സ് ഫോ​ർ എ​ജു​ക്കേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് പ്ലാ​നി​ങ്) സോ​ഫ്റ്റ്‌​വെ​യ​ർ ആ​ണ് ഫ​ലം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ആ​ദ്യ സെ​മ​സ്റ്റ​റി​ൽ ത​ന്നെ ഓ​ൺ​ലൈ​ൻ ചോ​ദ്യ ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷ പൂ​ർ​ത്തീ​ക​രി​ച്ചു എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.കെ -​റീ​പ്‌ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ, ഹാ​ൾ​ടി​ക്ക​റ്റ് വി​ത​ര​ണം, ഇ​ന്റേ​ണ​ൽ മാ​ർ​ക്ക്‌ എ​ൻ​ട്രി, അ​ധ്യാ​പ​ക​രു​ടെ കോ​ഴ്സ് മാ​പ്പി​ങ്, റി​സ​ൾ​ട്ട്‌ സ്റ്റാ​റ്റി​സ്റ്റി​ക്സ് തു​ട​ങ്ങി​യ​വ പൂ​ർ​ത്തീ​ക​രി​ച്ചു. കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​പ​ക​രം അ​ത​ത് കോ​ള​ജു​ക​ളി​ൽ ത​ന്നെ​യാ​ണ് മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തീ​ക​രി​ച്ച​ത്.ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നാ​യ ഡോ. ​മു​ര​ളീ​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ പ​രീ​ക്ഷ സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ൺ​ലൈ​ൻ ചോ​ദ്യ ബാ​ങ്കു​ക​ൾ ത​യാ​റാ​ക്കി​യ​ത്. 272 കോ​ഴ്സു​ക​ളി​ലാ​യി അ​മ്പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ചോ​ദ്യ ബാ​ങ്കു​ക​ളാ​ണ് ആ​യി​ര​ത്തി​ല​ധി​കം അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി​യ​ത്.


Share our post

Kannur

ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട; ഇ-സ്‌കൂട്ടര്‍ റെഡി

Published

on

Share our post

കണ്ണൂര്‍: തീവണ്ടിയിൽ എത്തി ഇ-സ്‌കൂട്ടര്‍ വാടകക്ക് എടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യം ഒരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്ക് പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെയുള്ള ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്ര വാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. കൂടാതെ അവ സൂക്ഷിക്കാനുള്ള സ്ഥലവും റെയില്‍വേ നല്‍കും. കരാറുകാരാണ് സംരംഭം ഒരുേക്കണ്ടത്. വാഹനം എടുക്കാൻ എത്തുന്നവരുടെ ആധാര്‍, ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധന ഉണ്ടാകും. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, തിരൂർ, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശേരി തുടങ്ങിയ സ്റ്റേഷനുകളിൽ ഇ-സ്‌കൂട്ടർ വരും.


Share our post
Continue Reading

Kannur

തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

Published

on

Share our post

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

288 മണിക്കൂറിൽ സ്വർണത്തിൽ വ്യത്യാസം 6,320 രൂപ; ഈ പോക്കുപോയാൽ അകലെയല്ല മുക്കാൽ സെഞ്ചുറി

Published

on

Share our post

കണ്ണൂർ: കേരളത്തിൽ സ്വർണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവൻവില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം ലഭിക്കാൻ നല്‌കേണ്ടത് 9,015 രൂപയാണ്. പവൻ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയിൽ തന്നെ നിൽക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയായും ഉയർന്നു.


Share our post
Continue Reading

Trending

error: Content is protected !!