കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിൽ നിക്ഷേപകന്‍ ജീവനൊടുക്കിയ നിലയില്‍

ഇടുക്കി: കട്ടപ്പനയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിൽ നിക്ഷേപകന്‍ ജീവനൊടുക്കിയ നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് സൊസൈറ്റിക്ക് മുന്‍പിൽ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബുവിനെ ആത്മഹത്യനിലയില്‍ കണ്ടത്. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ സൊസൈറ്റിയിൽ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).