Kerala
ഓണ്‍ലൈന്‍ വാങ്ങിയ സാധനം ക്യാന്‍സലേഷന്‍ ഇനി എളുപ്പമാകില്ല, ഫീസ് ഈടാക്കാന്‍ ഫ്ലിപ്പ്കാര്‍ട്ട്
ഓണ്‍ലൈനില്‍ ഓർഡർ ചെയ്ത സാധനങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തിരിച്ചയക്കാറാണ് പതിവ്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇനി അത് അത്ര എളുപ്പമാക്കില്ല. ഒരു നിശ്ചിത സമയത്തിന് ശേഷം പ്ലാറ്റ്‌ഫോമിൽ നൽകിയ ഓർഡർ റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മുതല്‍ അതിന് റദ്ദാക്കൽ ഫീസ് നൽകേണ്ടി വരും.ഒരു ഓർഡർ പ്രോസസ്സ് ചെയ്യുന്നതിലെ ചെലവുകൾ, സമയം, പ്രയത്നം എന്നിവയ്‌ക്ക് വിൽപനക്കാർക്കും ലോജിസ്റ്റിക്‌സ് പങ്കാളികൾക്കും നഷ്ടപരിഹാരം നൽകാൻ ഫ്ലിപ്പ്കാർട്ടിന് ബാധ്യതയുണ്ട്. അതിനാൽ തന്നെ സൗജന്യ റദ്ദാക്കൽ വിൻഡോ സമയം കഴിഞ്ഞാൽ ചില ഉൽപ്പന്നങ്ങൾക്ക് റദ്ദാക്കൽ ഫീസ് ഈടാക്കും.നിശ്ചിത സമയത്തിന് ശേഷമാണ് നിങ്ങൾ ഓർഡറുകൾ ക്യാൻസൽ ചെയ്യുന്നതെങ്കിൽ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് 20 രൂപ ക്യാൻസലേഷൻ ഫീസ് ഈടാക്കും. പ്ലാറ്റ്‌ഫോം ഉടൻ തന്നെ ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകൾ റദ്ദാക്കുന്നതിന് ഒരു നിർദ്ദിഷ്ട സമയം നൽകും. അതിന് ശേഷമാണ് നിങ്ങൾ ഓർഡർ ക്യാൻസൽ ചെയ്യുന്നതെങ്കിലും ക്യാൻസൽ ഫീസ് നൽകേണ്ടി വരും.
Kerala
മൈസൂര്‍ കൊട്ടാരത്തില്‍ പുഷ്‌പോത്സവം ഡിസംബര്‍ 21 മുതല്‍
മൈസൂരു: മൈസൂര്‍ കൊട്ടാരത്തില്‍ ഈ വര്‍ഷത്തെ പുഷ്‌പോത്സവം ഡിസംബര്‍ 21 മുതല്‍ 31വരെ നടക്കും. ക്രിസ്മസ് അവധിക്കാലത്ത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഏറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ പുഷ്‌പോത്സവം സംഘടിപ്പിക്കുകയെന്ന് മൈസൂര്‍ പാലസ് ബോര്‍ഡ് അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് ഒന്‍പത് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം.എല്ലാദിവസും വൈകീട്ട് ഏഴ് മുതല്‍ ഒന്‍പത് വരെ കൊട്ടാരം വൈദ്യുത പ്രകാശത്താല്‍ അലങ്കരിക്കും. പത്തുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാകും. മുതിര്‍ന്നവര്‍ക്ക് 30 രൂപയാണ് ഫീസ്. മേളയില്‍ 25,000-ത്തോളം വിവിധതരം അലങ്കാര പൂച്ചെടികളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്.കൂടാതെ 35-ലധികമിനം പൂച്ചെടികളും ആറു ലക്ഷം വ്യത്യസ്തപ്പൂക്കളും ഊട്ടിയില്‍നിന്നെത്തിച്ച് പ്രദര്‍ശിപ്പിക്കും. 25 വരെ എല്ലാദിവസവും വൈകീട്ട് വിവിധ സാംസ്‌കാരികപരിപാടികളും സംഘടിപ്പിക്കും. പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം 21-ന് വൈകീട്ട് അഞ്ചിന് മൈസൂരു ജില്ലാ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ നിര്‍വഹിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Kerala
പൂജാരി ചമഞ്ഞ് ബാലികയെ പീഡിപ്പിച്ചയാൾക്ക് 40 വർഷം തടവ്, കൂട്ടുനിന്ന യുവതിക്ക് 23 വർഷം
പാലക്കാട്: പൂജാരി ചമഞ്ഞ് ബാലികയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതിക്ക് 40 വർഷം തടവുശിക്ഷ. കൂടല്ലൂർ പടിഞ്ഞാറെത്തറ സ്വദേശി വിനോദിനെയാണ് (42) കോടതി ശിക്ഷിച്ചത്. ഇയാൾ 1,30,000 പിഴയുമടയ്ക്കണം. കൂട്ടുനിന്ന രണ്ടാംപ്രതി മഞ്ഞളൂർ തില്ലങ്കോട് സ്വദേശി വിദ്യയ്ക്ക് (37) 23 വർഷം തടവും ശിക്ഷവിധിച്ചു.രണ്ടുലക്ഷം രൂപയാണ് പിഴ. പാലക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നാംപ്രതി ഒരുവർഷം മൂന്നുമാസം അധികതടവും രണ്ടാംപ്രതി രണ്ടുവർഷം അധികതടവും അനുഭവിക്കണം.
ബാലികയുടെ അസുഖം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പൂജാരി ചമഞ്ഞ് ലൈംഗിക പീഡനം നടത്തിയത്. രണ്ടാംപ്രതി കൂട്ടുനിന്നു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.അന്നത്തെ ആലത്തൂർ സബ് ഇൻസ്പെക്ടറായിരുന്ന എം.ആർ. അരുൺകുമാർ രജിസ്റ്റർചെയ്ത കേസ് ഇൻസ്പെക്ടറായിരുന്ന ടി.എൻ. ഉണ്ണിക്കൃഷ്ണൻ, കുഴൽമന്ദം ഇൻസ്പെക്ടറായിരുന്ന ആർ. രജീഷ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.അന്വേഷണ ഉദ്യോഗസ്ഥനെ സബ് ഇൻസ്പെക്ടർ താജുദ്ദീൻ, എ.എസ്.ഐ. സുലേഖ, വത്സൻ എന്നിവർ സഹായിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി. ശോഭന, സി. രമിക എന്നിവർ ഹാജരായി. ലൈസൻ ഓഫീസർ എ.എസ്.ഐ. സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി.
Kerala
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം; തെക്കൻ ജില്ലകളിൽ ഇന്നും നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാൽ, പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകൾ ഒന്നുംതന്നെ നൽകിയിട്ടില്ല. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കൻ അറബിക്കടൽ, അതിനോട് ചേർന്ന ഭൂമധ്യരേഖയോട് ചേർന്ന ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്നും നാളെയും (19/12/2024) തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു