നീറ്റ് പരീക്ഷയും ഓൺലൈനിലേക്ക്

ന്യൂഡൽഹി: മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ (നീറ്റ്) ഓൺലൈനായി നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഐ.എസ്.ആർ.ഒ. മുൻമേധാവി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ഉന്നതതലസമിതി ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. അടുത്തവർഷത്തെ നീറ്റ് പരീക്ഷയിൽ മാറ്റങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.