Kerala
എസ്.ബി.ഐയിൽ നിങ്ങൾ സ്വപ്നം കണ്ട ജോലി എളുപ്പത്തിൽ,യോഗ്യത ബിരുദം മാത്രം; 13,735 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ (എസ്.ബി.ഐ) അവസരം. കസ്റ്റർമർ സപ്പോർട്ട് ആൻഡ് സെയിൽസ് വിഭാഗത്തിൽ ജൂനിയർ അസോസിയേറ്റ് തസ്‌തികയിലേക്ക് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. 13,735 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി ഏഴ് വരെ അപേക്ഷിക്കാം. 20നും 28നും ഇടയിൽ പ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്. പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.ഫെബ്രുവരിയിലായിരിക്കും പ്രിലിമിനറി പരീക്ഷ നടക്കുക. തുടർന്ന് മാർച്ച് അല്ലെങ്കിൽ ഏപ്രിലിൽ മെയിൻ പരീക്ഷ നടക്കും. സംവരണമുളള (എസ്‌സി, എസ് ടി, പിഡബ്യൂഡി, എക്സ് സർവീസ്) ഉദ്യോഗാർത്ഥികൾ നൂറ് രൂപ അടച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനറൽ, ഒബിസി വിഭാഗത്തിന് 600 രൂപയാണ് അപേക്ഷാഫീസ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് ഡ്യുവൽ ബിരുദ സർട്ടിഫിക്കറ്റുളളവർ മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.തിരഞ്ഞെടുക്കുന്നത്.
1. ഒരു മണിക്കൂർ ദൈർഘ്യമുളളതായിരിക്കും പ്രിലിമിനറി അല്ലെങ്കിൽ ആദ്യഘട്ട പരീക്ഷ . അതിൽ ഇംഗ്ലീഷ് ഭാഷ,റീസണിംഗ്,ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകും. 100 മാർക്കിനായിരിക്കും പരീക്ഷ.
2. മെയിൻ പരീക്ഷയിൽ ഉദ്യോഗാർത്ഥികളുടെ ഭാഷാബോധം,റീസണിംഗ് എബിലിറ്റി.സാങ്കേതികവിദ്യ പരിജ്ഞാനം, സമകാലിക അറിവ് എന്നിവ ബന്ധപ്പെടുത്തിയ ചോദ്യങ്ങൾ ഉണ്ടാകും.3. മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കും.4. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in പ്രവേശിക്കുക.
Kerala
17 സംസ്ഥാനങ്ങളിൽ അതിവേഗ 5ജി സേവനം ഉറപ്പിക്കാൻ ടെലികോം കമ്പനി
5ജി സേവനം ഇന്ത്യയിൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ചില നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ഒരുങ്ങി വോഡഫോൺ ഐഡിയ (വി). ഇന്ത്യയൊട്ടാകെ ഒരുമിച്ച് നടപ്പാക്കാതെ 17 ടെലികോം സർക്കിളുകളിൽ മാത്രമാണ് 5ജി സേവനം കിട്ടുക. 5ജി ഇന്ത്യയിൽ പ്രഖ്യാപിച്ച ശേഷം രണ്ട് വർഷം പിന്നിട്ട ശേഷമേ വി ഇന്ത്യയിൽ 5ജി സേവനം നൽകുന്നുള്ളു. 2022ൽ 5ജി ലേലത്തിൽ ജിയോയ്‌ക്കും എയർടെല്ലിനും ഒപ്പം വിയും പങ്കെടുത്തിരുന്നു. അവർ വൈകാതെ 5ജി സേവനം ലഭ്യമാക്കി തുടങ്ങിയെങ്കിലും വി ഇപ്പോഴാണ് നൽകി തുടങ്ങുന്നത്.3.3 ജിഗാഹെട്‌സ് മുതൽ 26 ജിഗാഹെട്‌സ് വരെ സ്‌പെക്‌ട്രത്തിലാണ് 5ജി സേവനം ലഭിക്കുക. പ്രീപെയ്‌ഡ്, പോസ്‌റ്റ്‌പെയ്‌ഡ് കസ്റ്റമർമാർക്ക് 5ജി ഫോണിൽ ലഭിക്കും. 2025 മാർച്ചോടെ ഡൽഹിയിലും മുംബയിലും ആണ് 5ജി സേവനം വി നൽകിത്തുടങ്ങുക. കൊമേഴ്‌സ്യൽ ലോഞ്ച് എന്നാണെന്ന് വ്യക്തമല്ലെങ്കിലും മെല്ലെ വി 5ജി സേവനത്തിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. മുഴുവൻ ജനങ്ങൾക്കും 5ജി സേവനം എന്നുണ്ടാകുമെന്ന് വൈകാതെ അറിയിക്കുമെന്നാണ് വി വക്താവ് നൽകുന്ന വിവരം.
വിവിധ സംസ്ഥാനങ്ങളിൽ വി 5ജി സേവനം ലഭിക്കുന്ന സ്ഥലങ്ങൾ ഇവയാണ്.രാജസ്ഥാൻ: ജയ്‌പൂർ.ഹരിയാന: കർണാൽകൊൽക്കത്ത: സെക്‌ടർ അഞ്ച് , സാൾട്ട് ലേക്ക്കേരള: തൃക്കാക്കര, കാക്കനാട്കിഴക്കൻ യുപി: ലക്‌നൗപടിഞ്ഞാറൻ യുപി: ആഗ്രമദ്ധ്യ പ്രദേശ്: ഇൻഡോർഗുജറാത്ത്: അഹമ്മദാബാദ്ആന്ധ്ര: ഹൈദരാബാദ്പശ്‌ചിമ ബംഗാൾ: സിലിഗുരിബിഹാർ: പാട്‌നമുംബയ്: വർളി, മറോൾ അന്ധേരി ഈസ്‌റ്റ്കർണാടക: ബംഗളൂരു ഡയറി സർക്കിൾപഞ്ചാബ്: ജലന്ധർതമിഴ്‌നാട്: ചെന്നൈമഹാരാഷ്‌ട്ര:പൂനെ (ശിവാജി നഗർ)ഡൽഹി: ഓഖ്‌ല വ്യവസായ മേഖല.കഴിഞ്ഞ ജൂലായിലാണ് രാജ്യത്തെ സ്വകാര്യ ടെലികോം സേവന ദാതാക്കളായ ജിയോ, എയർടെൽ,വി എന്നിവ താരിഫ് വർദ്ധന നടത്തിയത്. എന്നാൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ അന്ന് വർദ്ധനവ് വരുത്തിയില്ല. മാത്രമല്ല 4ജി സേവനം രാജ്യത്ത് വർദ്ധിപ്പിക്കാനും നടപടിയെടുത്തിരുന്നു. ഇതോടെ നിരക്ക് കുറവുള്ള ബിഎസ്‌എൻഎല്ലിലേക്ക് നിരവധി പേർ മാറിയിരുന്നു. ഇവരെ തിരികെയെത്തിക്കാനും പുതിയ കസ്റ്റമർമാരെ നേടാനുമാണ് 5ജി സേവനം വി നടപ്പാക്കുന്നത്.
Kerala
ഐ.എച്ച്.ആർ.ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി വിവിധ കേന്ദ്രങ്ങളിൽ 2025 ജനുവരിയിൽ ആരംഭിക്കുന്ന വിവിധ പിജി ഡിേേപ്ലാമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ: പിജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ സെക്യൂരിറ്റി, യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ എംടെക്, ബിടെക്, എം.സി.എ, ബി.എസ്സി/എം.എ.സ്സി കമ്പ്യൂട്ടർ സയൻസ്/ ബിസിഎ. പിജിഡിസിഎ, യോഗ്യത ബിരുദം. ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, യോഗ്യത എസ്.എസ്.എൽ.സി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, യോഗ്യത: പ്ലസ് ടു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, യോഗ്യത: എസ്എസ്എൽസി.കോഴ്സുകളിൽ ചേരുന്ന എസ്സി/ എസ്ടി, മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.അപേക്ഷകർ https://www.ihrdadmissions.org/ എന്ന വെബ് സൈററ് മുഖേന അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം ഓൺലൈനായി രജിസ്ട്രേഷൻ ഫീസും (150 രൂപ, എസ്എസി/എസ് ടി 100 രൂപ ) അടയ്ക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും നിർദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളിൽ രജിസ്ട്രേഷൻ ഫീസിന്റെ ഡിഡിയും അനുബന്ധങ്ങളും സഹിതം നേരിട്ടോ ഓൺലൈൻ വഴിയോ അപേക്ഷ ഡിസംബർ 31 നു വൈകീട്ട് നാല് മണിക്കു മുമ്പായി സമർപ്പിക്കണം.
Kerala
പാതയോരങ്ങളിലെ പരസ്യബോർഡ് നീക്കാനുള്ള ; സമയപരിധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ പാതകളിലും നടപ്പാതകളിലും കൈവരികളിലുമടക്കമുള്ള പരസ്യബോർഡുകൾ മാറ്റാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകിയ സമയപരിധി ബുധനാഴ്‌ച അവസാനിക്കും. പോസ്റ്ററുകൾ, ഫ്ലക്സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയെല്ലാം നീക്കണമെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ നടപ്പാതകളിലും കൈവരികളിലും ട്രാഫിക് ഐലന്റുകളിലും റോഡുകളുടെ മധ്യഭാഗത്തുള്ള മീഡിയനുകളിലും വ്യക്തികളുടെയും പൊതു പ്രവർത്തകരുടെയും പേരുകൾ, ചിത്രങ്ങൾ, വ്യക്തിത്വം, പ്രസ്ഥാനം എന്നിവ വെളിപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല.
സർക്കാർ വകുപ്പുകളുടെയോ സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെയോ സ്വകാര്യ ഏജൻസികളുടെയോ മതസ്ഥാപനങ്ങളുടെയോ, മറ്റു സ്ഥാപനങ്ങളുടെയോ ബോർഡുകളും അരുത്. നിലവിൽ സ്ഥാപിച്ചിട്ടുള്ളവ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അടിയന്തരമായി നീക്കാൻ നടപടി സ്വീകരിക്കണമെന്ന് സർക്കുലറിൽ നിർദേശിച്ചിരുന്നു. ബോർഡുകൾ നീക്കാത്തപക്ഷം സെക്രട്ടറിമാരിൽ നിന്നും ഒന്നിന് 5000- രൂപ നിരക്കിൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുമെന്നും സർക്കുലറിൽ ഉണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു