Connect with us

Kannur

എ.ഡി.എം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്

Published

on

Share our post

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്. കണ്ണൂര്‍ ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം. എല്ലാ തിങ്കളാഴ്ചയും പോലീസിന് മുന്നില്‍ ഹാജരാകണം എന്നതിലും ഇളവുണ്ട്.

പി.പി ദിവ്യക്ക് ജാമ്യം അനുവദിച്ചപ്പോഴുണ്ടായിരുന്ന പ്രധാന ഉപാധികളിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളില്‍ ഇളവ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതിയാകും.

തെളിവുകള്‍ സംക്ഷിക്കണം എന്ന ആവശ്യവുമായി നവീൻ ബാബുവിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാനിരുന്നത് ബുധനാഴ്ചയായിരുന്നു. എന്നാല്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

കണ്ണൂർ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയിരുന്ന നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ദിവ്യയ്ക്ക് 11 ദിവസത്തിനു ശേഷം നവംബർ എട്ടിനാണ് ജാമ്യം ലഭിച്ചത്. എ.ഡി.എം. കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലായിരുന്നെന്നും വാദിച്ച പ്രതിഭാഗം, യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു.


Share our post

Kannur

കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു

Published

on

Share our post

കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു. കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണു സംഭവം. കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു. ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. പിന്നാലെ 68കാരൻ കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടുകയായിരുന്നു. പൊള്ളൽ ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ ഷർട്ട് കത്തി നശിച്ചു.


Share our post
Continue Reading

Kannur

നിറയെ നിറക്കാഴ്ചകൾ താരമായി ഇരപിടിയൻ സസ്യങ്ങൾ

Published

on

Share our post

കണ്ണൂർ:പുഷ്‌പോത്സവത്തിലെ പ്രധാന ആകർഷണമായി ഇരപിടിയൻ സസ്യങ്ങൾ. ഇരകളെ ആകർഷിച്ച് കെണിയിൽ വീഴ്‌ത്തി ആഹാരമാക്കുന്ന സഞ്ചിയോടുകൂടിയ ഇനങ്ങളാണ്‌ ഉള്ളത്‌ (കാർണിവോറസ്‌). അകത്തളങ്ങൾക്ക്‌ ഭംഗികൂട്ടാനുള്ള ഇൻഡോർ ഹാങ്ങിങ് പ്ലാന്റ്‌ അലങ്കാരച്ചെടികളിൽ താരം ഇരപിടിയനാണ്‌. ചൈനയിൽനിന്ന്‌ ഇറക്കുമതിചെയ്‌ത ഇനമാണ്‌ പുഷ്‌പോത്സവത്തിലെത്തിച്ചത്‌. പ്രാണികൾ, പല്ലി, ചെറിയ എലികൾ എന്നിവയെ കെണിയിൽ വീഴ്‌ത്തി ആഹാരമാക്കും. വളരാൻ വളം ഒട്ടും വേണ്ടെന്നതും വെള്ളം മതിയെന്നതും ഇവ അകത്തളങ്ങളെ പ്രിയങ്കരമാക്കുന്നു. സ്‌നേഹസംഗമം ഇന്ന്‌ വ്യത്യസ്‌തമേഖലകളിൽ കഴിവു തെളിയിച്ച ഭിന്നശേഷിക്കാരെ ശനി രാവിലെ 10ന്‌ പുഷ്‌പോത്സവ നഗരിയിൽ ആദരിക്കും. എം. വിജിൻ എം.എൽ.എ ഉദ്‌ഘാടനംചെയ്യും. പകൽ 2.30ന്‌ മുതിർന്നവർക്കുള്ള വെജിറ്റബിൾ കാർവിങ് മത്സരം. വൈകിട്ട്‌ നാലിന് പുഷ്‌പാലങ്കാര ക്ലാസ്‌. ആറിന്‌ നൃത്തസംഗീത സന്ധ്യ.


Share our post
Continue Reading

Kannur

വരച്ചുനിറഞ്ഞ് ചിത്രകാരക്കൂട്ടം

Published

on

Share our post

പഴയങ്ങാടി:കണ്ണൂർ കോട്ടയും തെയ്യവും കൈത്തറിയും പൂരക്കളിയും തുടങ്ങി കണ്ണൂരിന്റെ മുഖങ്ങളെല്ലാം ക്യാൻവാസിൽ പകർത്തി. പുഴയോരത്ത് കണ്ടൽക്കാടുകളെ നോക്കി ചിത്രകാരന്മാർ നിറം പകർന്നു. ഏഴിലം ടൂറിസവും വൺ ആർട് നേഷനുംചേർന്ന് നടത്തിയ ‘ഉപ്പട്ടി; കണ്ടൽക്കടവിലൊരു കൂട്’ ചിത്രകലാ ക്യാമ്പ് കാഴ്ചകളാൽ സമ്പന്നമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ചിത്രകാരന്മാർ, ശിൽപ്പിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങരയുടെ നേതൃത്വത്തിലാണ് ഒത്തുചേർന്നത്. കണ്ണൂരിന്റെ ടൂറിസം ഭൂപടത്തെ പകർത്തുക എന്നതായിരുന്നു 25 ചിത്രകാരന്മാരുടെ ദൗത്യം. ക്യാമ്പിൽ ഒരുങ്ങിയത് കലാകാരന്മാരുടെ അവിസ്മരണീയ സൃഷ്ടികളായിരുന്നു. വരച്ചചിത്രങ്ങൾ ഏഴിലം ടൂറിസത്തിന് കൈമാറിയാണ് അവർ മടങ്ങിയത്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഏഴിലം ടൂറിസം ചെയർമാൻ അബ്ദുൾഖാദർ പനക്കാട് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, ഏഴിലം എം.ഡി.ഇ വേണു, ആർട്ടിസ്റ്റ് സി.പി വത്സൻ, ധനേഷ് മാമ്പ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, എം.കെ സുകുമാരൻ, എം.പി ഗോപിനാഥൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!