Connect with us

Kannur

ചരിത്രമെഴുതി കാനാമ്പുഴ

Published

on

Share our post

കണ്ണൂർ:വിളഞ്ഞ നെൽപ്പാടത്തിന്‌ നടുവിലൂടെ ഒഴുകുന്ന തെളിനീർ… കല്ലുപാകി സോളാർ വെളിച്ചംനിറഞ്ഞ ഇരിപ്പിടങ്ങൾ.. മാലിന്യപ്പുഴയായി ഒഴുക്കുനിലച്ച കാനാമ്പുഴ അതിന്റെ പ്രൗഢിയിൽ വീണ്ടും ഒഴുകുമ്പോൾ തിരികെയെത്തിയത്‌ പോയ്‌മറഞ്ഞ കാർഷികസംസ്‌കൃതിയും. നഗരത്തിന്റെ തിരക്കിൽനിന്നുമാറി പ്രകൃതിരമണീയസ്ഥലത്ത്‌ സമയം ചെലവഴിക്കാനായി കുടുംബത്തോടൊപ്പം നിരവധി പേരാണെത്തുന്നത്‌. ഗ്രാമീണദൃശ്യങ്ങൾ പകർത്താനും ഉല്ലസിക്കാനുമുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ഇവിടം. ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കി ഉദ്‌ഘാടനത്തിനൊരുങ്ങുന്ന കാനാമ്പുഴ കാർഷികസംസ്‌കൃതിയുടെ പുതുചരിത്രംകുറിക്കുകയാണ്‌.മുണ്ടേരി അയ്യപ്പൻ മലയിൽനിന്നാരംഭിച്ച്‌ അറബിക്കടലിൽ ചേരുന്ന പുഴയ്‌ക്ക്‌ പത്ത്‌ കിലോമീറ്ററാണ്‌ നീളം. നഗരവൽക്കരണം ചെറിയ പുഴയിൽ മാലിന്യംനിറച്ചു. ദുർഗന്ധത്തിനൊപ്പം സാംക്രമികരോഗ വ്യാപന ഭീഷണിയും ഉയർത്തി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന്‌ രാമചന്ദ്രൻ കടന്നപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടശേഷം നടന്ന ‘കണ്ണൂർ കാലത്തിനൊപ്പം’ വികസന സെമിനാറിലാണ്‌ കാനാമ്പുഴ സംരക്ഷണ നിർദേശങ്ങൾ ഉയർന്നത്‌. തുടർന്ന്‌ എം.എൽ.എ ചെയർമാനും എൻ ചന്ദ്രൻ കൺവീനറുമായി ‘കാനാമ്പുഴ പുനരുജ്ജീവന ജനകീയ സമിതി’ രൂപീകരിച്ചു. ഇരുകരയിലെയും കർഷകരും രാഷ്‌ട്രീയ സാംസ്‌കാരിക സന്നദ്ധപ്രവർത്തകരും ഇതിനായി ഒന്നിച്ചു. അയ്യായിരം വളന്റിയർമാർ കൈകോർത്ത്‌ മാലിന്യംനീക്കി. പ്രാദേശിക യോഗങ്ങളും പുഴയറിയാൻ യാത്രയും നടത്തി. 73.75 കോടി രൂപയുടെ ജനകീയ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി.

പ്രദേശികമായി നാല്‌ നീർത്തട സമിതികളും സൂക്ഷ്‌മതല നീർത്തട സമിതികളും രൂപീകരിച്ച്‌ തീരത്തെ പത്തു കുളങ്ങൾ ശുചീകരിച്ചു. പുഴയ്‌ക്കിരുവശമുള്ള തരിശു പാടത്ത്‌ കർഷകകൂട്ടായ്‌മ കൃഷിയിറക്കി. ജലസേചന വകുപ്പ്‌ 4.40 കോടി രൂപയും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ രണ്ട്‌ കോടി രൂപയും ചെലവഴിച്ച്‌ നടത്തിയ പ്രവൃത്തി പൂർത്തിയായി. നബാർഡിന്റെ 1.80 കോടി രൂപയുടെ മണ്ണ്‌ ജലസംരക്ഷണ പ്രവൃത്തികളും നടത്തി. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി നാല്‌ കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കിവച്ചു.
കാനാമ്പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനം 26ന് രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഇതിന്‌ മുന്നോടിയായി ജനകീയശ്രമദാനത്തിലൂടെ കാനാമ്പുഴ ശിശുമന്ദിരം റോഡിന് താഴെ ഭാഗം മുതൽ താഴെ ചൊവ്വ പാലം വരെ ശുചീകരിച്ചു.


Share our post

Kannur

പരിയാരത്തൊരുങ്ങുന്നു;ആധുനിക സജ്ജീകരണങ്ങളോടെ ആയുർവേദ ഐ.ആൻഡ് ഇ.എൻ.ടി ആസ്‌പത്രി

Published

on

Share our post

പരിയാരം: ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആസ്‌പത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഡിസംബർ 18ന് ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് എം.വിജിൻ എം.എൽ.എ അറിയിച്ചു.കേരള സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യത്തെ ആയുർവേദ ഐ ആൻഡ് ഇഎൻടി ആസ്‌പത്രിക്കാണ് ഇവിടെ തുടക്കമാകുന്നത്.നാഷണൽ ആയുഷ് മിഷന്റെ പ്ലാനിൽ 2.60 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.ഓരോ വിഭാഗത്തിനും പ്രത്യേക മുറികൾ, കാത്തിരിപ്പ് ഹാൾ, സ്റ്റോർ, ഫാർമസി, കണ്ണട വിഭാഗം, ലിഫ്റ്റ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്നുനില കെട്ടിടമാണ് ഒരുങ്ങുക.പരിശോധനകൾക്ക് അത്യന്താധുനിക ഉപകരണങ്ങളും ലഭ്യമാക്കും.
7216 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആണ് ഏറ്റെടുത്തിരിക്കുന്നത്.


Share our post
Continue Reading

Kannur

ഇ ചലാൻ അദാലത്ത് 20,21 തീയതികളിൽ

Published

on

Share our post

മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ ചലാൻ അദാലത്ത് ഡിസംബർ 20, 21 തീയതികളിൽ തലശ്ശേരി സബ് ആർ ടി ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ നടത്തുമെന്ന് ആർ ടി ഒ (എൻഫോഴ്‌സ്‌മെന്റ് ) അറിയിച്ചു. ആർസി ബുക്കിൽ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തവർ, ആർസി ഓണർ വിദേശത്ത് ആയതിനാൽ ഒടിപി ലഭിക്കാത്തത് കൊണ്ട് അടക്കാൻ പറ്റാത്തവർ, പോലീസിന്റെയും എം.വി.ഡിയുടെയും ചലാൻ അടക്കാൻ വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഓർത്ത് അടക്കാൻ പോകാത്തവർ എന്നിവർക്കെല്ലാം അദാലത്ത് പ്രയോജനപ്പെടും. അദാലത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ കൗണ്ടറുകൾ രാവിലെ 10.30 മുതൽ വൈകിട്ട് നാലു വരെ പ്രവർത്തിക്കും. ചലാൻ അടക്കാൻ വരുന്നവർക്ക് എടിഎം, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയോ യു.പി.ഐ ആപ്പ് വഴിയോ പിഴ അടയ്ക്കാൻ സാധിക്കും.


Share our post
Continue Reading

Kannur

ജില്ലയില്‍ 27 അതിതീവ്ര അപകട സാധ്യത മേഖല

Published

on

Share our post

കണ്ണൂർ : ജില്ലയിലെ റോഡുകളിൽ അതിതീവ്ര അപകട സാധ്യത മേഖലകളായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത് 27 കേന്ദ്രങ്ങൾ. മൂന്നോ അതിൽ കൂടുതലോ വാഹന അപകടം നടന്ന ഭാഗങ്ങളാണ് അതിതീവ്ര അപകട മേഖലകളായി നിശ്ചയിക്കുന്നത്.ഗാന്ധി സർക്കിൾ (കാൽടെക്സ്), കൊയ്‌ലി ആസ്പത്രി ബസ് കാത്തിരിപ്പ് കേന്ദ്രം, പള്ളിക്കുളം ഗുരുമന്ദിരം, കണ്ണൂർ എസ്.എൻ കോളേജ് കവല, പള്ളിക്കുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം, പുതിയതെരു മണ്ഡപം സ്റ്റോപ്പ്, വളപട്ടണം ടോൾ ബൂത്ത് കവല, വളപട്ടണം പാലം.

തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയം പാർക്ക്, കതിരൂർ വേറ്റുമ്മൽ പൊന്നമ്പത്ത് മുത്തപ്പൻ മടപ്പുര, കതിരൂർ നാലാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം, ന്യൂ മാഹി പുന്നോൽ ബസ് കാത്തിരിപ്പ് കേന്ദ്രം.കുപ്പം പാലം, തളിപ്പറമ്പ് ഏഴാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം, പുഷ്പഗിരി കാത്തിരിപ്പ് കേന്ദ്രം, ബക്കളം ബിലാൽ ജുമാ മസ്ജിദ്.

പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരം, പെരുമ്പ ജുമാ മസ്ജിദ് പരിസരം, പയ്യന്നൂർ കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം.പാപ്പിനിശ്ശേരി ചുങ്കം റെയിൽവേ മേൽപ്പാലം, മുട്ടിൽ റോഡ് കവല, കണ്ണപുരം വെള്ളരങ്ങൽ ബദർ മസ്ജിദ് പരിസരം, മാങ്ങാട് ജുമാ മസ്ജിദ് പരിസരം, മാങ്ങാട് ഇൻഫന്റ് ജീസസ് പള്ളി, പിലാത്തറ ബസ് കാത്തിരിപ്പ് കേന്ദ്രം, കൂത്തുപറമ്പ് മമ്പറം റോഡിലെ താഴെ കായലോട് റോഡ്. ഇരിട്ടി മേഖലയിലെ ജബ്ബാർ കടവ് പായം റോഡ് എന്നിവയും ബ്ലാക്ക് സ്പോട്ടുകളാണ്.സംസ്ഥാനത്തെ 4592 തീവ്ര അപകട മേഖലകളിൽ 207 എണ്ണം ജില്ലയിലുണ്ട്. പല കാരണങ്ങളാൽ അപകട ഭീഷണി നിലനിൽക്കുന്ന മേഖലകളാണിത്.2022-ൽ മോട്ടോർ വാഹന വകുപ്പാണ് കൂടുതൽ അപകടം നടക്കുന്ന കേന്ദ്രങ്ങൾ പരിശോധിച്ച് ഈ പട്ടിക തയ്യാറാക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!