മലയോര ഹൈവേ: ഭൂമി വിട്ടു നൽകാൻ സ്‌കൂൾ അധികൃതർക്ക് നിർദേശം

Share our post

മലയോര ഹൈവേയിൽ വള്ളിത്തോട്-അമ്പായത്തോട് റോഡിൽ ഉൾപ്പെടുന്ന ആനപ്പന്തി ഗവ എൽ പി സ്‌കൂളിന്റെ സ്ഥലം റോഡ് വികസനത്തിനായി വിട്ടു നൽകണമെന്ന് മന്ത്രി ഒ ആർ കേളു സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ചു. മലയോര ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡിന് ഭൂമി വിട്ടു നൽകുന്നതിന് സ്‌കൂൾ അധികൃതർ തടസ്സം നിൽക്കുകയാണെന്ന അങ്ങാടിക്കടവ് സ്വദേശി സി.ടി കുര്യന്റെ പരാതിയിലാണ് മന്ത്രിയുടെ നിർദ്ദേശം. പ്രവൃത്തി തുടങ്ങിയ വള്ളിത്തോട്-മണത്തണ ഹിൽ ഹൈവേയ്ക്ക് സ്‌കൂളിന്റ ഇടതുവശത്തുമുള്ള റോഡിനോട് ചേർന്ന് പഴയ മതിലിൽ നിന്നും ഒന്നര മീറ്ററും വലതുവശത്തുള്ള റോഡിനോട് ചേർന്ന് പഴയ മതിലിൽ നിന്നും 1.40 മീറ്ററും സ്ഥലം നൽകിയാൽ ആവശ്യമായ 12 മീറ്റർ വീതി ലഭിക്കുമെന്ന് അസിസ്റ്റൻറ് എൻജിനീയർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇരിട്ടി എഇഒ അദാലത്തിൽ ഹാജരായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!