Connect with us

Kerala

മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ–കെവൈസി അപ്ഡേഷൻ സമയപരിധി നീട്ടി

Published

on

Share our post

തിരുവനന്തപുരം: സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷൻ പുരോഗമിക്കുന്നു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

സ്മാർട്ട്ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥറുടെ നേതൃത്വത്തിൽ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ-കെവൈസി അപ്ഡേഷൻ നടത്തി വരുന്നു.

മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ 100 ശതമാനവും പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ-കെവൈസി അപ്ഡേഷൻ പൂർത്തിയാക്കാൻ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.


Share our post

Kerala

വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് – എം.വി.ഡി സംയുക്ത പരിശോധന ഇന്ന് മുതല്‍

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും. റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും. റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും.സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പോലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും AI ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശ തയ്യാറാക്കാന്‍ ട്രാഫിക് IG ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവത്കരണം നടത്തും. അതിനിടെ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബോധവത്കരണ വീഡിയോയുമായി ഗതാഗത മന്ത്രി രംഗത്തെത്തി.


Share our post
Continue Reading

Kerala

ഓണ്‍ലൈന്‍ വാങ്ങിയ സാധനം ക്യാന്‍സലേഷന്‍ ഇനി എളുപ്പമാകില്ല, ഫീസ് ഈടാക്കാന്‍ ഫ്ലിപ്പ്കാര്‍ട്ട്

Published

on

Share our post

ഓണ്‍ലൈനില്‍ ഓർഡർ ചെയ്ത സാധനങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തിരിച്ചയക്കാറാണ് പതിവ്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇനി അത് അത്ര എളുപ്പമാക്കില്ല. ഒരു നിശ്ചിത സമയത്തിന് ശേഷം പ്ലാറ്റ്‌ഫോമിൽ നൽകിയ ഓർഡർ റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മുതല്‍ അതിന് റദ്ദാക്കൽ ഫീസ് നൽകേണ്ടി വരും.ഒരു ഓർഡർ പ്രോസസ്സ് ചെയ്യുന്നതിലെ ചെലവുകൾ, സമയം, പ്രയത്നം എന്നിവയ്‌ക്ക് വിൽപനക്കാർക്കും ലോജിസ്റ്റിക്‌സ് പങ്കാളികൾക്കും നഷ്ടപരിഹാരം നൽകാൻ ഫ്ലിപ്പ്കാർട്ടിന് ബാധ്യതയുണ്ട്. അതിനാൽ തന്നെ സൗജന്യ റദ്ദാക്കൽ വിൻഡോ സമയം കഴിഞ്ഞാൽ ചില ഉൽപ്പന്നങ്ങൾക്ക് റദ്ദാക്കൽ ഫീസ് ഈടാക്കും.നിശ്ചിത സമയത്തിന് ശേഷമാണ് നിങ്ങൾ ഓർഡറുകൾ ക്യാൻസൽ ചെയ്യുന്നതെങ്കിൽ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് 20 രൂപ ക്യാൻസലേഷൻ ഫീസ് ഈടാക്കും. പ്ലാറ്റ്‌ഫോം ഉടൻ തന്നെ ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകൾ റദ്ദാക്കുന്നതിന് ഒരു നിർദ്ദിഷ്ട സമയം നൽകും. അതിന് ശേഷമാണ് നിങ്ങൾ ഓർഡർ ക്യാൻസൽ ചെയ്യുന്നതെങ്കിലും ക്യാൻസൽ ഫീസ് നൽകേണ്ടി വരും.


Share our post
Continue Reading

Kerala

ഐ.ആര്‍.സി.ടി.സി സൂപ്പര്‍ ആപ്പ് ; യാത്രക്കാര്‍ക്കായി റെയില്‍വേയുടെ പുതിയ നീക്കം

Published

on

Share our post

സാധാരണ യാത്രക്കാരുടെ ട്രെയിന്‍ യാത്രാനുഭവത്തില്‍ പുതിയ ഐആര്‍സിടിസി സൂപ്പര്‍ ആപ്പിലൂടെ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒരുകൂട്ടം റെയില്‍വേ സേവനങ്ങളെ ഒരു കുടക്കീഴില്‍ എളുപ്പം ലഭ്യമാക്കുകയാണ് ഇതുവഴി. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ആപ്പ് പുറത്തിറക്കാനാണ് പദ്ധതി.സെന്റര്‍ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ചാണ് ഐ.ആര്‍.സി.ടി.സി ഈ സൂപ്പര്‍ ആപ്പ് വകസിപ്പിച്ചത്. ഐ.ആര്‍.സി.ടി.സി ആപ്പും വെബ്‌സൈറ്റും അപ്‌ഗ്രേഡ് ചെയ്താണ് ഐ.ആര്‍.സി.ടി.സി സൂപ്പര്‍ ആപ്പ് ഒരുക്കുക.

ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട്, യുടിഎസ്, റെയില്‍ മദദ് തുടങ്ങി ഒന്നിലധികം ആപ്പുകളിലായി വിഭജിച്ച് കിടന്നിരുന്ന സേവനങ്ങള്‍ ഇതുവഴി ഒറ്റ ആപ്പിനുള്ളില്‍ തന്നെ ലഭ്യമാവും. ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്ക് ചെയ്യാനുള്ള സൗകര്യം, കാറ്ററിങ് സേവനങ്ങള്‍ ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ ഐ.ആര്‍.സി.ടി.സി ആപ്പിലൂടെ ലഭ്യമാവും. ഇതോടൊപ്പം ചരക്കുനീക്കം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.സെപ്റ്റംബറിലാണ് പുതിയ ആപ്പ് പ്രഖ്യാപിച്ചതെങ്കിലും ആപ്പ് പുറത്തിറക്കുന്ന തീയ്യതി വ്യക്തമല്ല. ഡിസംബറില്‍ തന്നെ ആപ്പ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!