Connect with us

Kerala

കെ.എസ്.ഇ.ബിയില്‍ 745 ഒഴിവുകള്‍; എന്‍ജിനീയര്‍ തസ്തികയില്‍ അടക്കമുള്ള വേക്കന്‍സി അറിയാം

Published

on

Share our post

745 ഒഴിവുകള്‍ പി.എസ്‌.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചതായി കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ശതമാനം പി.എസ്‌.സി ക്വാട്ടയില്‍ 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യുക. സര്‍വ്വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയില്‍ ആകെയുള്ള 83 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 30 ശതമാനം പിഎസ്‌സി ക്വാട്ടയില്‍ 217ഉം, ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍ തസ്തികയില്‍ 80 ശതമാനം പി.എസ്‌.സി ക്വാട്ടയില്‍ 208 ഉം ഒഴിവുകള്‍ ഘട്ടംഘട്ടമായി റിപ്പോര്‍ട്ട് ചെയ്യും. ഇവ കൂടാതെ, സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ സര്‍വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയില്‍ ആകെയുള്ള ഒഴിവുകളായ 131ഉം, ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ 33 ശതമാനം പി.എസ്‌.സി ക്വാട്ടയില്‍ 6ഉം ഒഴിവുകളാണ് പിഎസ്‌സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക.

നിയമനം ലഭിക്കുന്നവര്‍ക്ക് കാര്യക്ഷമവും സമയബന്ധിതവുമായ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പരിശീലന കേന്ദ്രങ്ങളിലെ സൗകര്യം ഉറപ്പാക്കുന്നതിനും ഒന്നിച്ച് കൂടുതല്‍ പേര്‍ വിരമിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികമായും ഭരണപരമായും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായാണ് ചില വിഭാഗങ്ങളില്‍ ഘട്ടംഘട്ടമായി നിയമനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.


Share our post

Kerala

ഐ.ആര്‍.സി.ടി.സി സൂപ്പര്‍ ആപ്പ് ; യാത്രക്കാര്‍ക്കായി റെയില്‍വേയുടെ പുതിയ നീക്കം

Published

on

Share our post

സാധാരണ യാത്രക്കാരുടെ ട്രെയിന്‍ യാത്രാനുഭവത്തില്‍ പുതിയ ഐആര്‍സിടിസി സൂപ്പര്‍ ആപ്പിലൂടെ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒരുകൂട്ടം റെയില്‍വേ സേവനങ്ങളെ ഒരു കുടക്കീഴില്‍ എളുപ്പം ലഭ്യമാക്കുകയാണ് ഇതുവഴി. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ആപ്പ് പുറത്തിറക്കാനാണ് പദ്ധതി.സെന്റര്‍ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ചാണ് ഐ.ആര്‍.സി.ടി.സി ഈ സൂപ്പര്‍ ആപ്പ് വകസിപ്പിച്ചത്. ഐ.ആര്‍.സി.ടി.സി ആപ്പും വെബ്‌സൈറ്റും അപ്‌ഗ്രേഡ് ചെയ്താണ് ഐ.ആര്‍.സി.ടി.സി സൂപ്പര്‍ ആപ്പ് ഒരുക്കുക.

ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട്, യുടിഎസ്, റെയില്‍ മദദ് തുടങ്ങി ഒന്നിലധികം ആപ്പുകളിലായി വിഭജിച്ച് കിടന്നിരുന്ന സേവനങ്ങള്‍ ഇതുവഴി ഒറ്റ ആപ്പിനുള്ളില്‍ തന്നെ ലഭ്യമാവും. ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്ക് ചെയ്യാനുള്ള സൗകര്യം, കാറ്ററിങ് സേവനങ്ങള്‍ ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ ഐ.ആര്‍.സി.ടി.സി ആപ്പിലൂടെ ലഭ്യമാവും. ഇതോടൊപ്പം ചരക്കുനീക്കം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.സെപ്റ്റംബറിലാണ് പുതിയ ആപ്പ് പ്രഖ്യാപിച്ചതെങ്കിലും ആപ്പ് പുറത്തിറക്കുന്ന തീയ്യതി വ്യക്തമല്ല. ഡിസംബറില്‍ തന്നെ ആപ്പ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Share our post
Continue Reading

Kerala

യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കേരള സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 2024-25 അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയ കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ച യുവജനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്. അവാർഡിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേർക്കാണ് അവാർഡ് നൽകുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. നിർദേശങ്ങൾ ksycyouthicon@gmail.com എന്ന മെയിൽ ഐഡിയിൽ നൽകുക. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ നേരിട്ടും നിർദേശങ്ങൾ നൽകാം. അപേക്ഷകൾ ഡിസംബർ 31 വരെ സ്വീകരിക്കും. ഫോൺ: 0471 2308630.


Share our post
Continue Reading

Kerala

‘മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും’: മന്ത്രി കെ.ബി ഗണേഷ്

Published

on

Share our post

കെ.എസ്.ആർ.ടി.സി അപകടമുക്തമാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും. ഗതാഗത ബോധവത്ക്കരണം അനിവാര്യമാണ്. ഡിജിപിയുടെ നേതൃത്വത്തിൽ ഡ്രൈവ് നടത്തും. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് എൻഒസി വേണമെന്നും മന്ത്രി പറഞ്ഞു. സ്വിഫ്റ്റ് ഡ്രൈവർമാരെ തിരുവനന്തപുരത്തേക്ക് വിളിക്കും. അവർക്ക് ക്ലാസും മുന്നറിയിപ്പും നൽകും വാഹനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എഴുതിവെയ്ക്കാൻ പ്രത്യേക രജിസ്റ്റർ നൽകും. രജിസ്റ്ററിൽ എഴുതിയ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നടപടി മെക്കാനിക്കൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും. സ്വകാര്യ ബസുടമകളുമായി ഇന്നലെ ചർച്ച നടത്തി. നിയമലംഘനം നടത്തി ആളെ കൊല്ലുന്ന സംഭവം ഉണ്ടായി.

വാഹനങ്ങൾ ഇടിക്കുന്ന ദൃശ്യം ലഭിച്ചാൽ ആർ.ടി.ഒ വിലയിരുത്തും. അതിനുശേഷം നടപടിയുണ്ടാവും. അപകടത്തിന് മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. മരണം ഉണ്ടായാൽ ആറുമാസത്തേക്ക് പെർമിറ്റ് റദ്ദാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. പോലീസ് വെരിഫിക്കേഷനോട് കൂടി മാത്രമേ ഇനി ജീവനക്കാരെ തെരഞ്ഞെടുക്കാവൂ. എ.ഐ ക്യാമറ വഴി 37 ലക്ഷം ചല്ലാൻ അച്ചടിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ കേസ് കോടതിയിലുണ്ട്. അതുകാരണം ചെല്ലാൻ അയക്കാൻ കഴിയുന്നില്ല. 25 ലക്ഷം ചല്ലാനുകൾ അയക്കാനാണ് നമ്മുടെ പരിധി. അത് അയച്ചു കഴിഞ്ഞു. അത് കഴിഞ്ഞാണ് 37 ലക്ഷം ചല്ലാൻ. വ്യവസായ വകുപ്പിനോട് കൂടി ആലോചിച്ച് കെൽട്രോണിൽ നിന്ന് ചെല്ലാൻ അയക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Trending

error: Content is protected !!