Connect with us

Kannur

ക്രിസ്മസിന് നാട്ടിലെത്താൻ മലയാളികളുടെ പെടാപ്പാട്

Published

on

Share our post

ക​ണ്ണൂ​ർ: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്ന് നാ​ട്ടി​ലെ​ത്തി കു​ടും​ബ​ത്തി​നൊ​പ്പം ക്രി​സ്മ​സും പു​തു​വ​ർ​ഷ​വും ആ​ഘോ​ഷി​ക്കാ​ൻ ഇ​ത്ത​വ​ണ​യും മ​ല​യാ​ളി​ക​ൾ​ക്ക് ചെ​ല​വേ​റും. ബം​ഗ​ളൂ​രു, ചെ​ന്നൈ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ടി​ക്ക​റ്റു​ക​ളൊ​ന്നും ല​ഭ്യ​മ​ല്ല. സ്ലീ​പ്പ​ർ, എ.​സി ടി​ക്ക​റ്റു​ക​ൾ വ​ൻ വെ​യ്റ്റി​ങ് ലി​സ്റ്റി​ലാ​ണ്.ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ്ലീ​പ്പ​ർ ടി​ക്ക​റ്റു​ക​ൾ​ക്ക് നൂ​റി​ലേ​റെ​യാ​ണ് വെ​യ്റ്റി​ങ് ലി​സ്റ്റ്. മ​ല​ബാ​റു​കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യ ക​ണ്ണൂ​ർ-​ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ്, ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​ർ എ​ക്സ്പ്ര​സ് എ​ന്നീ വ​ണ്ടി​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ വെ​യി​റ്റി​ങ് ലി​സ്റ്റി​ലാ​ണ്. ചെ​ന്നൈ നി​ന്നു​ള്ള അ​വ​സ്ഥ​യും ഇ​തു​ത​ന്നെ.

എ.​സി ടി​ക്ക​റ്റ​ട​ക്കം നൂ​റി​ലേ​റെ വെ​യ്റ്റി​ങ്. അ​വ​ധി മു​ത​ലെ​ടു​ക്കാ​നാ​യി ബ​സ്, ഫ്ലൈ​റ്റ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ളി​ൽ ഇ​ര​ട്ടി​യോ​ളം വ​ർ​ധ​ന​യാ​ണ്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു-​ക​ണ്ണൂ​ർ ടി​ക്ക​റ്റ് നി​ര​ക്ക് 800 മു​ത​ൽ 1000 രൂ​പ വ​രെ​യാ​ണ്. സ്ലീ​പ്പ​ർ ബ​സു​ക​ളി​ൽ 1200 വ​രെ​യാ​ണ് നി​ര​ക്ക്. ക്രി​സ്മ​സ് അ​വ​ധി​ക്ക് ഈ ​നി​ര​ക്കു​ക​ൾ ഇ​ര​ട്ടി​​യി​ലേ​റെ വ​ർ​ധി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളും വ്യാ​പാ​രി​ക​ളും ഐ.​ടി ജീ​വ​ന​ക്കാ​രും അ​ട​ക്കം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ​നി​ന്ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളു​ള്ള ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലേ​ക്കും തി​രി​ച്ച് നാ​ട്ടി​ലെ​ത്താ​നും ര​ണ്ട് ട്രെ​യി​നു​ക​ളും ചു​രു​ക്കം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളും മാ​ത്ര​മാ​ണ് ആ​ശ്ര​യം. സ്വ​കാ​ര്യ ബ​സു​ക​ൾ ആ​വ​ശ്യ​ത്തി​ന് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ര​ണ്ടും മൂ​ന്നും ഇ​ര​ട്ടി​യാ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക്.

അ​ൺ​റി​സ​ർ​വ്ഡ് ടി​ക്ക​റ്റെ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് വ​രാ​മെ​ന്ന് ക​രു​തി​യാ​ൽ ര​ണ്ടും മൂ​ന്നും ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്റു​ക​ൾ മാ​ത്ര​മാ​ണ് ട്രെ​യി​നു​ക​ൾ​ക്ക് ഉ​ള്ള​ത്. തി​ര​ക്കു​മൂ​ലം പ്രാ​യ​മാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ക​യ​റാ​നാ​വി​ല്ല. മം​ഗ​ളൂ​രു വ​ഴി സ​ർ​വി​സ് ന​ട​ത്തു​ന്ന ബം​ഗ​ളൂ​രു-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട്ടേ​ക്ക് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല.

ട്രെ​യി​ൻ കോ​ഴി​ക്കോ​ടു​വ​രെ നീ​ട്ടു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​റ​പ്പു​ണ്ടാ​യി​ട്ടും ത​ല​ശ്ശേ​രി, വ​ട​ക​ര മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രു​ടെ പ്ര​തീ​ക്ഷ ത​ക​ർ​ത്താ​ണ് ഈ ​തീ​രു​മാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഫ്ലൈ​റ്റ് ടി​ക്ക​റ്റ് 8,000 മു​ത​ൽ 10,000 വ​രെ​യാ​ണ്. ട്രെ​യി​ൻ ടി​ക്ക​റ്റ് കി​ട്ടാ​ത്ത​തും ഫ്ലൈ​റ്റി​ന്റെ​യും ബ​സി​ന്റെ​യും ഉ​യ​ർ​ന്ന നി​ര​ക്കും​മൂ​ലം എ​ങ്ങ​നെ നാ​ട്ടി​ലെ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​ർ. സ്വ​ന്ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ഉ​ള്ള​വ​ർ വ​ലി​യ തു​ക​ക്ക് ഇ​ന്ധ​നം നി​റ​ച്ച് നാ​ടു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ന്നാ​ൽ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​വ​ർ ബ​സ് ലോ​ബി തീ​രു​മാ​നി​ക്കു​ന്ന തു​ക ന​ൽ​കി ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ നാ​ട്ടി​ലെ​ത്തേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണ്.


Share our post

Kannur

കണ്ണൂരിൽ ജപ്പാൻ തൊഴിൽ മേള മെയ് 19ന്

Published

on

Share our post

കണ്ണൂർ: കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് കോമേഴ്‌സിൽ മെയ് 19നു രാവിലെ 9 മണി മുതൽ ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. Plus Two/ ITI /DIPLOMA /Degree/B Tech കഴിഞ്ഞതോ GDA/ANM/GNM/BSC Nursing കോഴ്സുകൾ കഴിഞ്ഞതോ ആയ 18-27 നും ഇടയിൽ പ്രായമുള്ള  തൊഴിലന്വേഷകർക്ക്  മൂന്ന് ജപ്പാൻ കമ്പനി പ്രതിനിധികളിൽ നിന്നും NSDC പ്രതിനിധികളിൽ നിന്നും നേരിട്ട് തൊഴിലവസരങ്ങളെ കുറിച്ച് നേരിട്ട് അറിയുവാനുള്ള സുവർണാവസരമാണിത്.

ഇന്ത്യ ഗവൺമെന്റ് ജപ്പാൻ ഗവൺമെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിനും 27 വയസ്സിനും ഇടയുള്ള യുവജനങ്ങൾക്ക് ജപ്പാൻ ഭാഷാ പ്രാവീണ്യം നേടിയാൽ ജപ്പാനിൽ മാസം ഒരു ലക്ഷം മുതൽ മേൽപ്പോട്ട് ശമ്പളം ലഭിക്കുന്ന അവസരങ്ങളുണ്ട്.

ജപ്പാനിൽ വർദ്ധിച്ചുവരുന്ന വൃദ്ധ ജനതയും കുറഞ്ഞുവരുന്ന ജനസംഖ്യ നിരക്കുമാണ് ഇത്തരം തൊഴിൽ സാധ്യതകൾ നമുക്കായി തുറന്നു കിട്ടാൻ കാരണമായിട്ടുള്ളത്. 18-27 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ പെൺകുട്ടികൾക്കു മാത്രം ആരോഗ്യമേഖലയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ  ആണ് ജപ്പാനിൽ നിലവിലുള്ളത്.

ഈ സാഹചര്യത്തിൽ ജപ്പാൻ ഭാഷ പഠിക്കാനും Geriatric Care കോഴ്സ് ചെയ്യുന്നതിനുമായി നമ്മുടെ അക്കാദമിയിൽ കുടുംബശ്രീ മുഖേന ജോയിൻ ചെയ്യുന്ന (CDS Chairperson /പഞ്ചായത്ത് പ്രസിഡന്റിന്റെ referral letter) ഒരു പഞ്ചായത്തിലെ 5 പെൺകുട്ടികൾക്ക് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പ് ലഭിക്കും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഫീസിന്റെ 60 ശതമാനം മാത്രം അടച്ചു കോഴ്സ് പഠിച്ച് ജപ്പാനിൽ എത്തി ജോലി ചെയ്ത് ശമ്പളം കിട്ടിയ ശേഷം ബാക്കി തുക അടക്കുന്നതിനുള്ള സൗകര്യവും കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമി നൽകി വരുന്നു. ജപ്പാനിൽ ജോലി നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത ജപ്പാൻ ഭാഷ അറിഞ്ഞിരിക്കണം എന്നതാണ് . അതിനുള്ള പരിശീലനം ഈ അക്കാമിയിൽ നിന്നു ലഭിക്കും.

ഭാഷാ പഠനത്തിന് ശേഷം ജപ്പാനിലേക്ക് പോകുന്നതിനായി ഇന്റർവ്യൂകൾ ഒരുക്കുന്നത്  കേന്ദ്ര ഗവണ്മെന്റ് ഏജൻസി ആയ NSDC Sending Organizations ആണ്. യാത്രാ ചെലവുകൾ, പ്രോസസ്സിംഗ് എന്നിവയ്ക്ക് ആവശ്യമായ ചെറിയ ഒരു ഫീസ്  നേരിട്ട് NSDC സെന്റിങ്  ഓർഗനൈസഷന്  അടക്കേണ്ടതാണ്. NSDC website ആയ   https://nsdcindia.org/specified-skilled-worker സന്ദർശിച്ചാൽ ജപ്പാനിലെ തൊഴിലവസരങ്ങളുടെ പൂർണരൂപം നമുക്ക് മനസിലാകും . ഇപ്പോൾ ലഭ്യമായ ഈ അവസരങ്ങളിലേക്ക് എത്താനാണ് കോളേജ് ഓഫ് കൊമേഴ്സിലെ ലാംഗ്വേജ് അക്കാദമിയിലൂടെ ഉദ്യോഗാർത്ഥികളെ  ക്ഷണിക്കുന്നത്. വിശദ വിവരങ്ങൾ അറിയാനും തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനുമായി 8281769555 , 9446353155 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.


Share our post
Continue Reading

Kannur

പാനൂർ മുളിയാത്തോട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Published

on

Share our post

പാനൂർ: മുളിയാത്തോട് നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. 2024 ഏപ്രിലിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. അന്ന് സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബോംബ് കണ്ടെത്തിയ സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്.


Share our post
Continue Reading

Kannur

ജലബജറ്റ് തയ്യാറാക്കല്‍; കണ്ണൂര്‍ ജില്ല ലക്ഷ്യത്തിലേക്ക്

Published

on

Share our post

കണ്ണൂര്‍: ജല ലഭ്യതയും ഉപഭോഗവും ആവശ്യകതയും കണക്കാക്കി ഭാവി ഉപയോഗം ആസൂത്രണം ചെയ്യുന്ന ജലബജറ്റ് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തോടടുത്ത് കണ്ണൂര്‍ ജില്ല. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെയ് 31 നകം ജലബജറ്റ് പൂര്‍ത്തിയാക്കും. ബജറ്റിനായി ഓരോ പ്രദേശത്തെയും പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന ജലത്തിന്റെ കണക്കുകള്‍ ശേഖരിക്കും. വേനല്‍മഴയുടെ വിതരണം, തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, വടക്കു കിഴക്കന്‍ മണ്‍സൂണ്‍, ഭൂപ്രകൃതിയിലെ വ്യതിയാനം, വന വിസ്തൃതി, ഭൂപ്രദേശത്തിന്റെ രീതി, മഴയുടെ നുഴഞ്ഞുകയറ്റം, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ്ങ്, പഞ്ചായത്തിലേക്ക് ഒഴുകുന്ന വെള്ളം, പഞ്ചായത്തിന് പുറത്ത് ലഭ്യമായ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കും. പിന്നീട് എത്രമാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നു പരിശോധിക്കും. ലഭ്യമായ ജലത്തിന്റെ അളവ് കുറവാണെങ്കില്‍ അതിനനുസരിച്ച് ലഭ്യത കൂട്ടാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള തുടര്‍ നടപടികളുമുണ്ടാകും. പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ കൃഷി, മൃഗസംരക്ഷണം, ഭൂഗര്‍ഭജലം, ജലസേചനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ദ്വിതീയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍, ജലസേചനം, ബിസിനസ്സ്, ടൂറിസം, വ്യാവസായിക ആവശ്യങ്ങള്‍, കൃഷിയുടെ വ്യാപ്തി, വ്യവസായങ്ങളുടെ സാന്നിധ്യം, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കായുള്ള ജലത്തിന്റെ മൊത്തം ആവശ്യം കണക്കാക്കുവാന്‍ ഇതിലൂടെ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും പേരാവൂര്‍, പാനൂര്‍, പയ്യന്നൂര്‍ ബ്ലോക്ക്പഞ്ചായത്തുകളും ഇതിനോടകംതന്നെ ജലബജറ്റ് പ്രകാശനം ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!