തളിപ്പറമ്പ് ചിറവക്കിലെ ഹാപ്പിനസ് സ്‌ക്വയർ ഉദ്‌ഘാടനം ജനുവരി ഒന്നിന്

തളിപ്പറമ്പ്: ചിറവക്കിൽ നിർമ്മിച്ച ഹാപ്പിനസ്സ് സ്‌ക്വയർ ഉദ്‌ഘാടനം ജനുവരി ഒന്നിന് നടക്കും .സാംസ്കാരിക പരിപാടികൾക്കായി എം.വി ഗോവിന്ദൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.78 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് ഹാപ്പിനസ്സ് സ്ക്വയർ.ആയിരം പേർക്ക് ഇരിക്കാൻ സൗകര്യമുള്ളതും, സൗണ്ട് സിസ്റ്റം , കസേര ഉൾപ്പെടെയുള്ളവ ഇൻബിൽഡായുള്ള ടൗൺ സ്‌ക്വയർ മോഡലാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്.ടൂറിസം വകുപ്പിനാണ് ഇതിന്റെ പൂർണ്ണമായ നടത്തിപ്പ് ചുമതല .ഇതോടനുബന്ധിച്ച് ഡിസംബർ 31 , ജനുവരി 1 തീയ്യതികളിൽ വിവിധ പരിപാടികളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.ഹാപ്പിനസ്സ് സ്ക്വയറിന്റെ ഉദ്‌ഘാടന പരിപാടികൾ വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ( തിങ്കളാഴ്ച) വൈകുന്നേരം 5 മണിക്ക് തളിപ്പറമ്പ് നഗരസഭ ഹാളിൽ ചേരും .എം.വി ഗോവിന്ദൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും .തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിക്കും .