Connect with us

Kannur

കുന്നത്തൂർപാടി ഉത്സവം ഇന്ന് മുതൽ

Published

on

Share our post

കണ്ണൂർ: മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടി ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവത്തിന് ഇന്ന് തുടക്കമാവും.2025 ജനുവരി 16 വരെയാണ് ഉത്സവം. കേരളത്തില്‍ കാട്ടിലെ മലമുകളില്‍ നടക്കുന്ന അപൂർവം ചില ഉത്സവങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ വർഷത്തെ തിരുവപ്പന ഉത്സവത്തിന് ശേഷം ആള്‍പ്രവേശനമില്ലാതിരുന്ന പാടിയില്‍ പുല്ലും, ഈറ്റയും, ഓലയും ഉപയോഗിച്ചു താല്‍ക്കാലിക മടപ്പുര നിർമ്മിച്ചിട്ടുണ്ട്. പാടിയില്‍ പണി എന്ന പേരിലറിയപ്പെടുന്ന ചടങ്ങാണിത്. അടിയന്തിരക്കാർ, ചന്തൻ, കരക്കാട്ടിടം വാണവർ എന്നിവർക്കുള്ള സ്ഥാനിക പന്തലുകളും ഒരുക്കിക്കഴിഞ്ഞു.

മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും മൂലം പെറ്റഭഗവതിയും പുറങ്കാല മുത്തപ്പനും പുതിയ മുത്തപ്പനും നാടുവാഴി മുത്തപ്പനും ഒക്കെയാണ് കുന്നത്തൂർ പാടിയില്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ ധനു രണ്ടു മുതല്‍ മകരം രണ്ടു വരെയാണ് ഉത്സവംനാളെ രാവിലെ മുതല്‍ താഴെ പൊടിക്കളത്ത് മടപ്പുരയില്‍ തന്ത്രി പേർക്കിത്തില്ലത്ത് സുബ്രഹ്മണ്യൻ ന നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തില്‍ ഗണപതിഹോമം, ശുദ്ധി വാസ്തുബലി, ഭഗവതിസേവ ചടങ്ങുകള്‍ നടക്കും. കോമരം ഉറഞ്ഞുതുള്ളി പൈങ്കുറ്റി വെച്ചശേഷം അഞ്ചില്ലം അടിയാന്മാർ ഇരുവശത്തും ചൂട്ടുപിടിച്ച്‌ കളിക്കപ്പാട്ടോടുകൂടി പാടിയില്‍ പ്രവേശിക്കും.വാണവർ, അടിയന്തിരക്കാർ എന്നിവരെല്ലാം പാടിയില്‍ പ്രവേശിക്കുന്നത് ഈ സമയത്താണ്. തിരുവാഭരണപ്പെട്ടിയും ഭണ്ഡാരവും പാടിയിലേക്ക് കൊണ്ടുപോകുന്നതും ഇതോടൊപ്പമാണ്. പാടിയില്‍ പ്രവേശിച്ചശേഷം തന്ത്രിയുടെ കാർമികത്വത്തില്‍ ശുദ്ധി, 25 കലശ പൂജ എന്നിവ നടക്കും. തുടർന്ന് അടിയന്തിരം തുടങ്ങാൻ തന്ത്രി അനുവാദം നല്‍കും.

വാണവരുടെ കങ്കാണിയറയില്‍ വിളക്ക് തെളിയുന്നതോടെ അടിയന്തരം തുടങ്ങും. 17ന് രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലു ഘട്ട ങ്ങളായ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ചു പുതിയ മുത്തപ്പൻ , പുറംകാല മുത്തപ്പൻ , നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. മറ്റു ദിവസങ്ങളില്‍ വൈകിട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവയുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളില്‍ മൂലം പെറ്റ ഭഗവതിയും ഉണ്ടായിരിക്കും.ഭക്തർക്ക് 24 മണിക്കൂറും പാടിയില്‍ പ്രവേശിക്കാം. ഉച്ചയ്‌ക്കും രാത്രിയും അന്നദാനം ഉണ്ട്. പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ തിരുവപ്പന തുടങ്ങി പള്ളിവേട്ടക്ക് ശേഷം കരക്കാട്ടിടം പാണ്ഡവരുമായി സംസാരിച്ചതിനു പുതിയ ചന്തൻ സ്ഥാനമേല്‍ക്കും. പുല്ലായിക്കൊടി നാരായണനാണ് പുതിയ ചന്തനായി ചുമതലയേല്‍ക്കുക.

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർപാടി. ആദി മടപ്പുര എന്നാണ് പറയുക. കണ്ണൂർ ജില്ലയില്‍ സഹ്യപർവ്വതത്തിലെ ഉടുമ്പമലയില്‍ കടല്‍നിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർപാടി. പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ കാടിന്റെ ഉള്ളിലാണ് ഈ കാവ്.
വാർത്താസമ്മേളനത്തില്‍ ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാർ, എസ് കെ സുധാകരൻ, പി കെ മധു എന്നിവർ പങ്കെടുത്തു.


Share our post

Kannur

കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു

Published

on

Share our post

കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു. കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണു സംഭവം. കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു. ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. പിന്നാലെ 68കാരൻ കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടുകയായിരുന്നു. പൊള്ളൽ ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ ഷർട്ട് കത്തി നശിച്ചു.


Share our post
Continue Reading

Kannur

നിറയെ നിറക്കാഴ്ചകൾ താരമായി ഇരപിടിയൻ സസ്യങ്ങൾ

Published

on

Share our post

കണ്ണൂർ:പുഷ്‌പോത്സവത്തിലെ പ്രധാന ആകർഷണമായി ഇരപിടിയൻ സസ്യങ്ങൾ. ഇരകളെ ആകർഷിച്ച് കെണിയിൽ വീഴ്‌ത്തി ആഹാരമാക്കുന്ന സഞ്ചിയോടുകൂടിയ ഇനങ്ങളാണ്‌ ഉള്ളത്‌ (കാർണിവോറസ്‌). അകത്തളങ്ങൾക്ക്‌ ഭംഗികൂട്ടാനുള്ള ഇൻഡോർ ഹാങ്ങിങ് പ്ലാന്റ്‌ അലങ്കാരച്ചെടികളിൽ താരം ഇരപിടിയനാണ്‌. ചൈനയിൽനിന്ന്‌ ഇറക്കുമതിചെയ്‌ത ഇനമാണ്‌ പുഷ്‌പോത്സവത്തിലെത്തിച്ചത്‌. പ്രാണികൾ, പല്ലി, ചെറിയ എലികൾ എന്നിവയെ കെണിയിൽ വീഴ്‌ത്തി ആഹാരമാക്കും. വളരാൻ വളം ഒട്ടും വേണ്ടെന്നതും വെള്ളം മതിയെന്നതും ഇവ അകത്തളങ്ങളെ പ്രിയങ്കരമാക്കുന്നു. സ്‌നേഹസംഗമം ഇന്ന്‌ വ്യത്യസ്‌തമേഖലകളിൽ കഴിവു തെളിയിച്ച ഭിന്നശേഷിക്കാരെ ശനി രാവിലെ 10ന്‌ പുഷ്‌പോത്സവ നഗരിയിൽ ആദരിക്കും. എം. വിജിൻ എം.എൽ.എ ഉദ്‌ഘാടനംചെയ്യും. പകൽ 2.30ന്‌ മുതിർന്നവർക്കുള്ള വെജിറ്റബിൾ കാർവിങ് മത്സരം. വൈകിട്ട്‌ നാലിന് പുഷ്‌പാലങ്കാര ക്ലാസ്‌. ആറിന്‌ നൃത്തസംഗീത സന്ധ്യ.


Share our post
Continue Reading

Kannur

വരച്ചുനിറഞ്ഞ് ചിത്രകാരക്കൂട്ടം

Published

on

Share our post

പഴയങ്ങാടി:കണ്ണൂർ കോട്ടയും തെയ്യവും കൈത്തറിയും പൂരക്കളിയും തുടങ്ങി കണ്ണൂരിന്റെ മുഖങ്ങളെല്ലാം ക്യാൻവാസിൽ പകർത്തി. പുഴയോരത്ത് കണ്ടൽക്കാടുകളെ നോക്കി ചിത്രകാരന്മാർ നിറം പകർന്നു. ഏഴിലം ടൂറിസവും വൺ ആർട് നേഷനുംചേർന്ന് നടത്തിയ ‘ഉപ്പട്ടി; കണ്ടൽക്കടവിലൊരു കൂട്’ ചിത്രകലാ ക്യാമ്പ് കാഴ്ചകളാൽ സമ്പന്നമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ചിത്രകാരന്മാർ, ശിൽപ്പിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങരയുടെ നേതൃത്വത്തിലാണ് ഒത്തുചേർന്നത്. കണ്ണൂരിന്റെ ടൂറിസം ഭൂപടത്തെ പകർത്തുക എന്നതായിരുന്നു 25 ചിത്രകാരന്മാരുടെ ദൗത്യം. ക്യാമ്പിൽ ഒരുങ്ങിയത് കലാകാരന്മാരുടെ അവിസ്മരണീയ സൃഷ്ടികളായിരുന്നു. വരച്ചചിത്രങ്ങൾ ഏഴിലം ടൂറിസത്തിന് കൈമാറിയാണ് അവർ മടങ്ങിയത്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഏഴിലം ടൂറിസം ചെയർമാൻ അബ്ദുൾഖാദർ പനക്കാട് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, ഏഴിലം എം.ഡി.ഇ വേണു, ആർട്ടിസ്റ്റ് സി.പി വത്സൻ, ധനേഷ് മാമ്പ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, എം.കെ സുകുമാരൻ, എം.പി ഗോപിനാഥൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!