തൊണ്ടിയിൽ , കോളയാട് വൈദ്യുതി ഓഫീസുകളിലേക്ക് കോൺഗ്രസ് മാർച്ച്

പേരാവൂർ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തൊണ്ടിയിൽ വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക്പ്രതിഷേധ മാർച്ച് നടത്തി. കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായി.ഡി.സി.സി വൈസ് പ്രസിഡന്റ് സുധീപ് ജെയിംസ് , ലിസി ജോസഫ് , പി .സി .രാമകൃഷ്ണൻ , പൂക്കോത്ത് അബൂബക്കർ , ജോസ് നടപ്പുറം , സി. ഹരിദാസൻ , കെ .പി. നമേഷ്‌കുമാർ , ഷെഫീർ ചെക്കിയാട്ട് , സി.ജെ .മാത്യു എന്നിവർ സംസാരിച്ചു.
കോളയാട്: വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി. കെ.പി.സി.സി അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു . കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ അധ്യക്ഷനായി.സി. ഭാർഗവൻ , എ.കെ.സുധാകരൻ , സാജൻ ചെറിയാൻ , സുധാകരൻ നീർവേലി , എ.ജയരാജൻ , രാജീവൻ ശങ്കരനല്ലൂർ , ചമ്പാടൻ മോഹനൻ , പാറ വിജയൻ , എം .അഷ്‌കർ , റോയ് പൗലോസ് എന്നിവർ സംസാരിച്ചു.