Connect with us

Kannur

കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ‌് സ്ഥിരീകരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ‌് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു.


Share our post

Kannur

സെമസ്റ്റർ പരീക്ഷ ഫലം പത്തു ദിവസത്തിനകം പ്രസിദ്ധീകരിക്കാനൊരുങ്ങി കണ്ണൂർ സർവകലാശാല

Published

on

Share our post

കണ്ണൂർ : പരീക്ഷ കഴിഞ്ഞു ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന അവസ്ഥ‌ മാറുന്നു. ഡിസംബർ 9നു സമാപിച്ച, നാലുവർഷ ബിരുദ കോഴ്‌സിൻ്റെ ആദ്യ സെമസ്റ്റർ പരീക്ഷയുടെ ഫലം 10 ദിവസത്തിനകം പ്രസിദ്ധീകരിക്കാൻ കണ്ണൂർ സർവകലാശാല ഒരുങ്ങുന്നു. സർവകലാശാലയിൽ ഫലം പ്രസിദ്ധീകരിക്കുമ്പോൾതന്നെ വിദ്യാർഥിയുടെ മൊബൈൽ ആപ്പിലും ഫലം ലഭിക്കും. നാലു വർഷ ബിരുദ കോഴ്‌സ് നടപ്പാക്കിയ കേരളത്തിലെ മറ്റു സർവകലാശാലകളിൽ മൂല്യനിർണയം നടക്കുമ്പോഴാണു കണ്ണൂർ ഫല പ്രഖ്യാപനത്തിലെത്തിയത്.

നവംബർ 25 മുതൽ ഡിസം ബർ 9 വരെയായിരുന്നു പരീക്ഷകൾ. ഉത്തരക്കടലാസ് മൂല്യനിർ ണയം പൂർത്തിയായത് 12നും. പരീക്ഷ നടക്കുന്നതോടൊപ്പംതന്നെ മൂല്യനിർണയവും തുടങ്ങിയതാണ് ഇത്രയും പെട്ടെന്നു ഫലപ്രഖ്യാപനത്തിലെത്താൻ കാരണം. നാലു വർഷ ബിരുദ കോഴ്‌സ് നടത്തിപ്പിനുള്ള കെ- റീപ് (കേരള റിസോഴ്‌സ്‌ ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്) സോഫ്റ്റ്വെയർ ആണ് ഫലം വേഗത്തിലാക്കാൻ വൈസ് ചാൻസലർ ഡോ.കെ.കെ.സാജു പറഞ്ഞു. മൂല്യനിർണയം നടത്തിയ അധ്യാപകൻ, വകുപ്പു മേധാവി, പ്രിൻസിപ്പൽ എന്നിവർ പരിശോധിച്ചശേഷമാണു മാർക് അപ്ലോഡ് ചെയ്യുന്നത്. അതിനാൽ പരീക്ഷാഫലത്തിൽ തെറ്റുകൾ കുറവായിരിക്കും.

ഇക്കുറി വിദ്യാർഥികൾക്കു ഹാൾടിക്കറ്റ് ലഭ്യമാക്കിയത് ആപ് വഴിയായിരുന്നു.

സർവകലാശാല ഒരുക്കിയ ചോദ്യബാങ്ക് വഴിയായിരുന്നു 278 പരീക്ഷകളുടെ ചോദ്യക്കടലാസ് തയാറാക്കിയത്. ചോദ്യബാങ്ക് വഴി ചോദ്യക്കടലാസ് തയാറാക്കിയതും കണ്ണൂരിൽ മാത്രമായിരുന്നു. ചോദ്യ ബാങ്ക് ഉള്ളതിനാൽ ഏതുസമയത്തും ഏതു വിഷയത്തിലും പരീക്ഷ നടത്താവുന്ന സംവിധാനമാണുള്ളതെന്നു റജിസ്ട്രാർ ജോബി കെ.ജോസ് പറഞ്ഞു.പരീക്ഷാഫലം പ്രഖ്യാപിക്കു മ്പോൾ തന്നെ വിദ്യാർഥിക്ക് ആപ് വഴി പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാം. സപ്ലിമെന്ററി പരീക്ഷകൾ ഒരു വർഷം കഴിഞ്ഞാണ് ഇതുവരെ നടന്നിരുന്നതെങ്കിൽ ഇനി ആദ്യ സെമസ്‌റ്റർ ഫലം വന്ന ഉടൻ നടത്താനുള്ള പരീക്ഷ ഒരുക്കത്തിലാണു സർവകലാശാല. ഇതോടെ വിദ്യാർഥിക്കുള്ള സമയനഷ്ടം ഇല്ലാതാക്കാൻ കഴിയും.


Share our post
Continue Reading

Kannur

പരിയാരത്തൊരുങ്ങുന്നു;ആധുനിക സജ്ജീകരണങ്ങളോടെ ആയുർവേദ ഐ.ആൻഡ് ഇ.എൻ.ടി ആസ്‌പത്രി

Published

on

Share our post

പരിയാരം: ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആസ്‌പത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഡിസംബർ 18ന് ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് എം.വിജിൻ എം.എൽ.എ അറിയിച്ചു.കേരള സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യത്തെ ആയുർവേദ ഐ ആൻഡ് ഇഎൻടി ആസ്‌പത്രിക്കാണ് ഇവിടെ തുടക്കമാകുന്നത്.നാഷണൽ ആയുഷ് മിഷന്റെ പ്ലാനിൽ 2.60 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.ഓരോ വിഭാഗത്തിനും പ്രത്യേക മുറികൾ, കാത്തിരിപ്പ് ഹാൾ, സ്റ്റോർ, ഫാർമസി, കണ്ണട വിഭാഗം, ലിഫ്റ്റ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്നുനില കെട്ടിടമാണ് ഒരുങ്ങുക.പരിശോധനകൾക്ക് അത്യന്താധുനിക ഉപകരണങ്ങളും ലഭ്യമാക്കും.
7216 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആണ് ഏറ്റെടുത്തിരിക്കുന്നത്.


Share our post
Continue Reading

Kannur

ഇ ചലാൻ അദാലത്ത് 20,21 തീയതികളിൽ

Published

on

Share our post

മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ ചലാൻ അദാലത്ത് ഡിസംബർ 20, 21 തീയതികളിൽ തലശ്ശേരി സബ് ആർ ടി ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ നടത്തുമെന്ന് ആർ ടി ഒ (എൻഫോഴ്‌സ്‌മെന്റ് ) അറിയിച്ചു. ആർസി ബുക്കിൽ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തവർ, ആർസി ഓണർ വിദേശത്ത് ആയതിനാൽ ഒടിപി ലഭിക്കാത്തത് കൊണ്ട് അടക്കാൻ പറ്റാത്തവർ, പോലീസിന്റെയും എം.വി.ഡിയുടെയും ചലാൻ അടക്കാൻ വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഓർത്ത് അടക്കാൻ പോകാത്തവർ എന്നിവർക്കെല്ലാം അദാലത്ത് പ്രയോജനപ്പെടും. അദാലത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ കൗണ്ടറുകൾ രാവിലെ 10.30 മുതൽ വൈകിട്ട് നാലു വരെ പ്രവർത്തിക്കും. ചലാൻ അടക്കാൻ വരുന്നവർക്ക് എടിഎം, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയോ യു.പി.ഐ ആപ്പ് വഴിയോ പിഴ അടയ്ക്കാൻ സാധിക്കും.


Share our post
Continue Reading

Trending

error: Content is protected !!