Kannur
ആയിരം ദിനം പിന്നിട്ട് ഫീഡ് കണ്ണൂരിന്റെ ഉച്ചഭക്ഷണ വിതരണം
കണ്ണൂർ:അശരണർക്ക് കൈത്താങ്ങായി പീപ്പിൾസ് ലോ ഫൗണ്ടേഷൻ നടത്തുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതി ‘ഫീഡ് കണ്ണൂർ’ ആയിരം ദിനം പിന്നിട്ടു. സഹസ്ര ദിനാഘോഷം ചേംബർ ഹാളിൽ സ്പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനംചെയ്തു. പീപ്പിൾസ് ലോ ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ് അഡ്വ. പി ശശി അധ്യക്ഷനായി. സഹസ്ര ദിനത്തിലെ ഉച്ചഭക്ഷണ വിതരണം നടി കുക്കു പരമേശ്വരൻ ഉദ്ഘാടനംചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്പോൺസർഷിപ്പ് ഏറ്റുവാങ്ങി. സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഫീഡ് പ്രവർത്തകരെ ആദരിച്ചു. പബ്ലിക്ക് ഗ്രീവൻസ് സെൽ കെ.വി സുമേഷ് എം.എൽ.എയും എഫ്എൽജിസി രണ്ടാംഘട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരിയും ഉദ്ഘാടനംചെയ്തു. അഡ്വ. സിദ്ധാർഥ് പി ശശി റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. കെ. രൂപേഷ് സ്വാഗതവും വിജയൻ മാച്ചേരി നന്ദിയും പറഞ്ഞു.
Kannur
റെക്കോഡിലേക്ക് ചുവടുവയ്ക്കാൻ വേറ്റുമ്മലിലെ അമ്മമാരും
പിണറായി:ഭരതനാട്യ ചുവടുകളുമായി പന്ത്രണ്ടായിരം നർത്തകർ. 29ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത് നൃത്തകലയുടെ വിസ്മയമാണ്. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള കലാപ്രകടനത്തിൽ കതിരൂർ വേറ്റുമ്മലിലെ കുരുന്നുകൾ അണിനിരക്കുമ്പോൾ അവരുടെ അമ്മമാരും കലാവിസ്മയത്തിൽ പങ്കെടുക്കും.മൃദംഗവിഷനാണ് മൃദംഗനാദം 2024 എന്ന പേരിൽ മെഗാ ഭരതനാട്യം സംഘടിപ്പിക്കുന്നത്. നർത്തകിയും നടിയുമായ ദിവ്യ ഉണ്ണിയാണ് ബ്രാൻഡ് അംബാസഡർ. വേറ്റുമ്മലിലെ നൃത്താധ്യാപികയായ ഷിംസി ഷിജിലിന്റെ പരിശീലനത്തിലാണ് കുട്ടികളും അമ്മമാരും ലോക റെക്കോഡ് പ്രകടനത്തിന് ഒരുങ്ങുന്നത്. മന്ത്ര സ്കൂൾ ഓഫ് ഡാൻസിലെ 16 കുട്ടികളും ആറ് അമ്മമാരും പങ്കാളികളാകും. തലശേരി ഗവ. ഹോസ്പിറ്റലിലെ നഴ്സ് ടി. മജിന, നിർമലഗിരി കോളേജ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ എം പ്രജുല, വീട്ടമ്മമാരായ പി. ലിജിന, വി. അർച്ചന, ബ്യൂട്ടീഷ്യൻ എം. ലിബിഷ, ഇൻഷുറൻസ് അഡ്വൈസർ ടി. സി ശ്രുതിമോൾ എന്നിങ്ങനെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് സംഘത്തിലുള്ളത്. നൃത്തത്തോടുള്ള താൽപ്പര്യത്തിൽ പരിശീലനം നടത്തുകയാണിവർ.
Kannur
ഗ്ലോബൽ ജോബ് ഫെയർ: പ്രചാരണ ക്യാമ്പയിൻ 19ന് തുടങ്ങും
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ജനുവരി 11, 12 തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന ഗ്ലോബൽ ജോബ് ഫെയർ പ്രചാരണത്തിൻ്റെ ഭാഗമായുള്ള ക്യാമ്പയിൻ 19ന് തുടങ്ങും. പദ്ധതികൾക്ക് മേയർ മുസ്ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമ രൂപം നൽകി. ക്യാമ്പസുകളിൽ മേയർ മുസ് ലിഹ് മഠത്തിലും ഡെപ്യൂട്ടി മേയർ പി ഇന്ദിരയും കൗൺസിലർമാരും വിദ്യാർഥികളുമായി സംവദിക്കും. ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് വ്യാപാരി വ്യവസായികളുമായൊത്ത് മുഖാമുഖം, വ്ലോഗേഴ്സുമായുള്ള സംഗമം, പയ്യാമ്പലം ബീച്ചിൽ വാക്കിങ് വിത്ത് മേയർ, കണ്ണൂർ നഗരത്തിൽ മിനി മാരത്തൺ, റീൽസ് മത്സരം എന്നിവ നടക്കും. 19ന് രാവിലെ 10.30ന് പള്ളിക്കുന്ന് കൃഷ്ണ മേനോൻ വനിതാ കോളജിൽ ക്യാമ്പസ് ഇൻ മേയർ പരിപാടി തുടങ്ങും. ഉദ്യോഗാർഥികൾക്ക് www.kannurglobaljobfair.com എന്ന വെബ്സൈറ്റിലൂടെ ഗ്ലോബൽ ജോബ് ഫെയറിനായി രജിസ്റ്റർ ചെയ്യാം.
Kannur
കെയർ ടേക്കർ തസ്തികയിൽ താൽകാലിക ഒഴിവ്
കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (ആൺ) തസ്തികയിൽ താൽകാലിക ഒഴിവ്. പി.ഡി.സി /പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും കേരള സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശുസംരക്ഷണ സ്ഥാപനത്തിൽ കെയർ ദാതാവായി ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത.41 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത വയസ്സിളവ് ബാധകം. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 27 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു