18നു ശേഷം റോഡിലും റോഡിന്റെ ഭാഗങ്ങളിലും പരസ്യബോർഡ് കാണരുത്

Share our post

തിരുവനന്തപുരം : ഈ മാസം 18നുശേഷം പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളി ലോ മീഡിയനുകളിലോ ഒരാളുടെയും പേരോ ചിത്രമോ കാണരുതെന്നു തദ്ദേശസ്‌ഥാപന സെക്രട്ടറിമാർക്കു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം.പൊതുപ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും ബാധകമാക്കണം. പാർട്ടിയുടെയോ സംഘടനയുടെയോ ബോർഡുകളും പാടില്ല. സർക്കാരിന്റെയും സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും മതസ്‌ഥാപനങ്ങളുടെയും ബോർഡ്, ബാനർ പോസ്‌റ്റർ, കൊടിതോരണം എന്നിവ യുമുണ്ടാകരുത്. 18നുശേഷം ഇവ പൊതുറോഡിലോ പരിസര ത്തോ കണ്ടാൽ ബോർഡ് ഒന്നി ന് 5000 രൂപ വീതം ബന്ധപ്പെട്ട തദ്ദേശഭരണസ്‌ഥാപന സെക്രട്ട റിയിൽ നിന്നു പിഴയീടാക്കും. ഹൈക്കോടതിയുടെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലർ.ഇത്തരത്തിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിനു തദ്ദേശസ്‌ഥാപന സെക്രട്ടറിമാരെ സഹായിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി നേരത്തേ സർക്കുലർ നൽകിയി രുന്നു. പൊതുറോഡിലും റോഡി ളിലും ബാനറോ ബോർഡോ വയ്ക്കുന്നതിന് അനുമതി നൽ കാൻ തദ്ദേശസ്‌ഥാപനങ്ങൾക്ക് അധികാരമില്ലെന്നാണു പുതിയ സർക്കുലറിൽനിന്നു വ്യക്ത‌മാകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!