കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 19കിലോ കഞ്ചാവ് പിടികൂടി

കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 19.615 കിലോ കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദനന്റെ നേതൃത്വത്തിൽ കണ്ണൂർ ആർപിഎഫുമായി ചേർന്ന് നടത്തിയ പരിശോധനയിൽ മൂന്നാം പ്ലാറ്റ്ഫോമിലാണ് ചാക്കിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.സി.സി.ടി.വി ക്യാമറ പരിശോധിച്ചെങ്കിലും കഞ്ചാവ് എത്തിച്ചയാളെ കണ്ടെത്താനായില്ല.