വ്യാപാരി സംരക്ഷണ ജാഥക്ക് പേരാവൂരിൽ സ്വീകരണം ; സംഘാടക സമിതിയായി

Share our post

പേരാവൂർ: വ്യാപാരി വ്യവസായി സംസ്ഥാന കമ്മിറ്റിജനുവരി 13 മുതൽ 26 വരെ നടത്തുന്ന വ്യാപാരി സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകുന്നതിന്റെ സംഘാടക സമിതിയായി. യോഗം കെ.വി.വി.എസ് ജില്ല സെക്രട്ടറി പി.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കെ.അഷറഫ് അധ്യക്ഷനായി.പി.വി.ശ്രീധരൻ , കെ.കെ.സഹദേവൻ , മോഹനൻ മാലൂർ , വി.ബാബു , എം.കെ.അനിൽ കുമാർ , ഷബി നന്ത്യത്ത് , ഷൈജിത്ത് കോട്ടായി , എം. ബിന്ദു , റീജ പ്രദീപൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: പി.പി.വേണുഗോപാലൻ (ചെയ.) , പി.കെ.അഷറഫ് , കെ.സി.സനൽ കുമാർ , പി.ആർ.ലാലു (വൈസ്.ചെയ.) , എം.കെ.അനിൽ കുമാർ (കൺ.) , ഹരീന്ദ്രബാബു , പി.ജി.പവിത്രൻ , വി.ബാബു (ജോ.കൺ.) , ഷബി നന്ത്യത്ത് (ഖജാ.) .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!