സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പനമരം: കൂളിവയൽ ചെക്ക് ഡാമിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ സുബൈർ (36) ആണ് മരിച്ചത്. മാനന്തവാടി ഫയർഫോഴ്സ് യൂണിറ്റ് എത്തി സുബൈറിനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. ഇന്ന് വൈകുന്നേരം 3:15 ഓടെയായിരുന്നു സംഭവം.