Kerala
കേരളത്തിൽ ഡി.ഫാം.കാർക്ക് ബി.ഫാം.ലാറ്ററൽ എൻട്രി

കേരളത്തിലെ സർക്കാർ, സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ ബാച്ച്‌ലർ ഓഫ് ഫാർമസി (ബി.ഫാം.) പ്രോഗ്രാമുകളിലെ 2024-ലെ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയ്ക്ക് പ്രവേശനപരീക്ഷാകമ്മിഷണർ അപേക്ഷക്ഷണിച്ചു. നാലുവർഷ ബി.ഫാം. പ്രോഗ്രാമിന്റെ മൂന്നാംസെമസ്റ്റിലേക്കാണ് പ്രവേശനം.സർക്കാർ, സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ അനുവദനീയമായ സീറ്റുകളുടെ 10 ശതമാനം അധികസീറ്റുകളും ഇരുവിഭാഗം ഫാർമസി കോളേജുകളിലെ ലാപ്പസ്ഡ് സീറ്റുകളും ഈ പ്രവേശനത്തിന്റെ പരിധിയിൽവരും. സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ 10 ശതമാനം ലാറ്ററൽ എൻട്രി സീറ്റുകളിൽ 50 ശതമാനം സീറ്റുകൾ, ഗവൺമെന്റ് ക്വാട്ട സീറ്റുകളായിരിക്കും. സീറ്റ് ലഭ്യതയുടെ വിവരങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും.
യോഗ്യത: ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ 1991 എജുക്കേഷൻ റെഗുലേഷൻസ് പ്രകാരമുള്ള ഡിപ്ലോമ ഇൻ ഫാർമസി പ്രോഗ്രാം (ഫാം.ഡി.), ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ അംഗീകൃതസ്ഥാപനത്തിൽ പഠിച്ചിരിക്കണം. കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ഡി.ഫാം. എക്സാമിനേഷൻസ് നടത്തിയ ഡിപ്ലോമ ഇൻ ഫാർമസി അന്തിമവർഷ പരീക്ഷ/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം.സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. ഈ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടുള്ളവർക്കും അപേക്ഷിക്കാം. കൗൺസലിങ് വേളയിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതിന്റെ രേഖ ഹാജരാക്കേണ്ടിവരും.കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. തീയതി പിന്നീട് പ്രഖ്യാപിക്കും. അപേക്ഷ www.cee.kerala.gov.in വഴി ഡിസംബർ 17-ന് വൈകീട്ട് അഞ്ചുവരെ നൽകാം. അപേക്ഷയുടെ അക്‌നോളജ്മെന്റ് പേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഭാവിയാവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കണം. എൻട്രൻസ് കമ്മിഷണറേറ്റിലേക്ക് അയക്കേണ്ടതില്ല.റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷം ഓപ്ഷനുകൾ ക്ഷണിച്ച്, ഏകജാലകസംവിധാനം വഴി പ്രവേശനപരീക്ഷാകമ്മിഷണർ കേന്ദ്രീകൃത അലോട്‌മെന്റ് നടത്തും. കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് കാണുക.
Kerala
പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം


ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന് (ശനിയാഴ്ച) hseportal ൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റിൽ ആണ് രജിസ്റ്റർ നമ്പർ തെറ്റിയിട്ടുള്ളത്.വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്കിയിട്ടുണ്ടെങ്കിൽ അത് പ്രിൻസിപ്പൽമാർ തിരിച്ചു വാങ്ങി പുതിയ ഹാൾടിക്കറ്റ് റീജനറേറ്റ് ചെയ്ത് നൽകണമെന്ന് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.ഇപ്പോൾ hseportal ൽ ലഭ്യമാകുന്നതും ഹാൾടിക്കറ്റുകൾ കൃത്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
Kerala
നാളെ മഹാശിവരാത്രി: ക്ഷേത്രങ്ങളൊരുങ്ങി; വ്രതനിഷ്ഠയില്‍


വ്രതനിഷ്ഠയില്‍ നാളെ ശിവരാത്രി ആഘോഷിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. അരുവിപ്പുറം മഠം ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, ചെങ്കല്‍ മഹേശ്വരം ശിവക്ഷേത്രം, ബാലരാമപുരം ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രം, വലിയശാല മഹാദേവക്ഷേത്രം, മേജര്‍ തളിയല്‍ ശ്രീമഹാദേവക്ഷേത്രം, മിത്രാനന്ദപുരം ത്രിമൂര്‍ത്തി ക്ഷേത്രം, വട്ടിയൂര്‍ക്കാവ് കുലശേഖരം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രം, കവടിയാര്‍ മഹാദേവക്ഷേത്രം, ചെങ്കല്‍ മഹാദേവക്ഷേത്രം, വെയിലൂര്‍ക്കോണം മഹാദേവര്‍ ചാമുണ്‌ഡേശ്വരി ക്ഷേത്രം, പൂവാര്‍ ഊറ്ററ ചിദംബരനാഥ ക്ഷേത്രം, നെടുമങ്ങാട് തിരിച്ചിറ്റുര്‍ ശിവവിഷ്ണു ക്ഷേത്രം, പച്ചയില്‍ ശിവക്ഷേത്രം, വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രം, കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രം തുടങ്ങി ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിവിധ ചടങ്ങുകളും ആഘോഷങ്ങളും നടക്കും.
എല്ലാ ശിവ ക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകള്‍ നടക്കും. ഭക്തര്‍ ശിവരാത്രി വ്രതം നോറ്റ് ശിവക്ഷേത്ര ദര്‍ശനം നടത്തും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും ശിവരാത്രിയിലെ ആചാരങ്ങളാണ്. ദേവാസുരന്മാര്‍ പാലാഴി കടഞ്ഞതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ശിവരാത്രിക്ക് പിന്നിലുള്ളത്. പാലാഴി മഥനത്തില്‍ പൊന്തിവന്ന കാളകൂടം വിഷം ശിവന്‍ ഭക്ഷിച്ചെന്നും വിഷം ഉള്ളില്‍ കടക്കാതിരിക്കാന്‍ പാര്‍വതി ശിവന്റെ കണ്ഠത്തില്‍ പിടിച്ചെന്നുമാണ് വിശ്വാസം. ശിവന്റെ രക്ഷയ്‌ക്കായി ദേവന്മാരും മറ്റ് ദേവതകളും ഉറക്കമിളച്ചിരുന്ന് പ്രാര്‍ഥിച്ചതിന്റെ അനുസ്മരണമായാണ് ശിവരാത്രി ആഘോഷിക്കുന്നത്.
ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിദിനമായ നാളെ രാവിലെ 5.30ന് രുദ്രാക്ഷ അഭിഷേകം നടത്തും. നേപ്പാളില്‍ നിന്നും കൊണ്ടുവന്നതും ഭാരതത്തില്‍ നിന്ന് ശേഖരിച്ചതുമായ രുദ്രാക്ഷം കൊണ്ടാണ് അഭിഷേകം നടത്തുന്നത്. തളിയല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ രാവിലെ 6.05 മുതല്‍ അഖണ്ഡനാമജപം, ഉച്ചയ്‌ക്ക് 12.30ന് സമൂഹസദ്യ, രാത്രി 1ന് ആനപ്പുറത്തെഴുന്നള്ളിപ്പ്.
Kerala
റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം


2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 28നുള്ളില്‍ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച് നല്‍കുന്നതല്ലെന്നും പത്രക്കുറിപ്പില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്