Connect with us

Kannur

പഠന വിനോദയാത്ര: ക്വട്ടേഷൻ ക്ഷണിച്ചു

Published

on

Share our post

മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 10, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനവിനോദയാത്ര സംഘടിപ്പിക്കുന്നു. 120 വിദ്യാർഥികൾക്ക് ഊട്ടിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷനുകൾ ക്ഷണിച്ചു. യാത്രക്ക് അനുയോജ്യമായ ബസ്, ഭക്ഷണം, കുടിവെള്ളം, താമസം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന പാസുകൾ, നികുതി, മറ്റ് ചെലവുകൾ സ്‌കൂളിലേക്ക് തിരികെ എത്തുന്നതുവരെയുള്ള ആകെ ചെലവുകൾ ഉൾപ്പെടുത്തിയ ക്വട്ടേഷൻ സീനിയർ സൂപ്രണ്ട്, എം.ആർ.എസ്, പട്ടുവം കണ്ണൂർ – 670143 എന്ന വിലാസത്തിൽ അയക്കണം. ഡിസംബർ 19 ന് ഉച്ചക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ : 0460 2996794, 9496284860.


Share our post

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Kannur

ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Published

on

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Kannur

സംരംഭകർക്ക് വഴികാട്ടിയായി വ്യവസായ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക്

Published

on

Share our post

സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ ജനങ്ങൾക്കായി കൃത്യമായ മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകി വ്യവസായ വാണിജ്യ വകുപ്പ്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വകുപ്പ് ഒരുക്കിയ സംരംഭകർക്കുള്ള ഹെൽപ് ഡെസ്‌കിൽ സർക്കാരിന്റെ വിവിധ പദ്ധതികളായ നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ്, പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി, സംരംഭക സഹായ പദ്ധതി, ആശ, പി എം എഫ് എം ഇ, ഒരു കുടുംബം ഒരു സംരംഭം പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ ആവശ്യമായ മാർഗ നിർദേശങ്ങളുമാണ് നൽകുന്നത്.

സംരംഭം ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ, വ്യവസായ വകുപ്പ് വഴി നൽകുന്ന ലൈസൻസുകൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ലഭിക്കാൻ സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനം കെ സ്വിഫ്റ്റ്, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ വരുന്ന ചില അനുമതികൾ മൂന്നുവർഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ള കെ സ്വിഫ്റ്റ് അക്നോളജ്‌മെന്റ് സർട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ നൽകിക്കൊണ്ട് സംരംഭകർക്കുള്ള ബോധവൽകരണം നൽകുകയാണ് വ്യവസായ വാണിജ്യ വകുപ്പ്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സംരംഭകർക്കായി നൽകുന്ന സി എം സ്പെഷ്യൽ അസിസ്റ്റന്റ് സ്‌കീം, ടേം ലോൺ, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനുള്ള വായ്പ, കോർപറേറ്റ് ലോൺ, സീഡ് ഫണ്ട് പദ്ധതി തുടങ്ങിയ വിവിധ ലോൺ സ്‌കീമുകളെക്കുറിച്ചും വിശദവിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ സംരംഭകർക്കുള്ള കൈ പുസ്തകത്തിൽ സംരംഭകർക്ക് ആവശ്യമായ നിരവധി സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംരംഭകർക്കായുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. ആറ് ദിവസങ്ങളിലായി നാനൂറിലധികം യുവജനങ്ങളാണ് സംരംഭക സഹായങ്ങൾക്കായി സ്റ്റാളിൽ എത്തിച്ചേർന്നത്.


Share our post
Continue Reading

Trending

error: Content is protected !!