PERAVOOR
നിടുംപൊയിൽ പേര്യ ചുരം റോഡ് ഭാഗികമായി തുറക്കും
PERAVOOR
തൊണ്ടിയിൽ , കോളയാട് വൈദ്യുതി ഓഫീസുകളിലേക്ക് കോൺഗ്രസ് മാർച്ച്
പേരാവൂർ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തൊണ്ടിയിൽ വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക്പ്രതിഷേധ മാർച്ച് നടത്തി. കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായി.ഡി.സി.സി വൈസ് പ്രസിഡന്റ് സുധീപ് ജെയിംസ് , ലിസി ജോസഫ് , പി .സി .രാമകൃഷ്ണൻ , പൂക്കോത്ത് അബൂബക്കർ , ജോസ് നടപ്പുറം , സി. ഹരിദാസൻ , കെ .പി. നമേഷ്കുമാർ , ഷെഫീർ ചെക്കിയാട്ട് , സി.ജെ .മാത്യു എന്നിവർ സംസാരിച്ചു.
കോളയാട്: വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി. കെ.പി.സി.സി അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു . കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ അധ്യക്ഷനായി.സി. ഭാർഗവൻ , എ.കെ.സുധാകരൻ , സാജൻ ചെറിയാൻ , സുധാകരൻ നീർവേലി , എ.ജയരാജൻ , രാജീവൻ ശങ്കരനല്ലൂർ , ചമ്പാടൻ മോഹനൻ , പാറ വിജയൻ , എം .അഷ്കർ , റോയ് പൗലോസ് എന്നിവർ സംസാരിച്ചു.
PERAVOOR
നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
പേരാവൂർ : കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന പ്രധാന പാതയായ നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെതുടർന്ന് ഏർപ്പെടുത്തിയ ഗതാഗതനിരോധനം ഒഴിവാക്കി ഡിസംബർ 17 മുതൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുകൊണ്ട് ചെറുവാഹനങ്ങൾ കടത്തിവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഗതാഗതനിയന്ത്രണം പൂർണമായും ഒഴിവാക്കി വലിയ വാഹനങ്ങൾ ഉൾപ്പെടെ കടത്തി വിടുമെന്നും അറിയിച്ചു.
PERAVOOR
സംസ്ഥാന മാസ്റ്റേര്ഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് രഞ്ജിത് മാക്കുറ്റിക്ക് നാല് വെള്ളി മെഡല്
പേരാവൂര് : കാസര്ഗോഡ് നീലേശ്വരം ഇ.എം.എസ് സിന്തറ്റിക് സ്റ്റേഡിയത്തില് വെച്ച് നടന്ന 43 ാമത് സംസ്ഥാന മാസ്റ്റേര്ഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് പേരാവൂര് ചെവിടിക്കുന്ന് സ്വദേശി രഞ്ജിത് മാക്കുറ്റി 4 വെള്ളി മെഡല് നേടി നാടിന് അഭിമാനം ആയി.കാസര്ഗോഡ് മലയാളി മാസ്റ്റര്ഴ്സ് അത് ലറ്റിക്സ് അസോസിയേഷന്റ ആഭിമുഖ്യത്തില് കുറച്ചു വ്യായാമം ഒത്തിരി ആരോഗ്യം എന്ന സന്ദേശം നല്കികൊണ്ട് 30 വയസ് മുതല് 100 വയസുവരെ 5 വയസ് പ്രായ വ്യത്യാസത്തില് പങ്കെടുക്കുന്ന സംസ്ഥാന മസ്റ്റേഴ്സ് അത് ലറ്റിക്സ് ചമ്പ്യന്ഷിപ്പില് 50 വയസില് താഴെ 1500 മീറ്റര് ഓട്ടം വെള്ളി മെഡല്, 5000 മീറ്റര് ഓട്ടം വെള്ളി മെഡല്, 1000 മീറ്റര് ഓട്ടം വെള്ളി മെഡല് ,റിലേയില് വെള്ളി മെഡല് ഉള്പ്പെടെ ആണ് രഞ്ജിത് 4 മെഡല് നേട്ടം സ്വന്തമാക്കിയത്.2025 ഫെബ്രുവരി മാസം ഡല്ഹിയില് വെച്ച് നടക്കുന്ന ദേശീയ മാസ്റ്റേര്ഴ്സ് ചാമ്പ്യന്ഷിപ്പില് പങ്കെടുക്കാന് 4 ഇനങ്ങളിലും രഞ്ജിത് യോഗ്യത നേടി.സംസ്ഥാന ചാമ്പ്യന്ഷിപ്പില് രഞ്ജിത് നേടുന്ന 17 ാമത്തെ മെഡല് നേട്ടം ആണ് ഇത് .ദേശീയ ചാമ്പ്യന്ഷിപ്പില് മെഡല് നേടി ആഗസ്റ്റ് മാസം കൊറിയയില് നടക്കുന്ന മാസ്റ്റേഴ്സ് ഏഷ്യന് ഗെയിംസിലും,തുടര്ന്ന് നടക്കുന്ന ലോക മാസ്റ്റര്ഴ്സ് മീറ്റില് പങ്കെടുക്കണം എന്നാണ് ആഗ്രഹം എന്ന് രഞ്ജിത് പറഞ്ഞു.രമ്യ രഞ്ജിത് ആണ് ഭാര്യ, അനുനന്ദ്, അനുരഞ്ജ എന്നിവര് മക്കള് ആണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു