Kerala
ജോയിന്റ് സി.എസ്.ഐ.ആർ.-യു.ജി.സി. നെറ്റ് ഡിസംബർ 2024 സെഷന് അപേക്ഷിക്കാം

ശാസ്ത്രവിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), അസിസ്റ്റന്റ് പ്രൊഫസർ നിയമന അർഹത, പിഎച്ച്.ഡി. പ്രവേശന അർഹത എന്നിവയ്ക്കായി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.), യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) എന്നിവ സംയുക്തമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) വഴി നടത്തുന്ന ജോയിന്റ് സി.എസ്.ഐ.ആർ.-യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഡിസംബർ 2024 സെഷന് അപേക്ഷിക്കാം.
അവസരങ്ങൾ
സയൻസ്, ഇന്റർഡിസിപ്ലിനറി മേഖലകൾ എന്നിവയിലെ വിവിധ വിഷയങ്ങളിലെ ഫെലോഷിപ്പോടെയുള്ള ഗവേഷണ അവസരം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം എന്നിവ സർവകലാശാലാ വകുപ്പുകൾ, ദേശീയ ലബോറട്ടറികൾ, മറ്റ് അംഗീകൃത ഗവേഷണസ്ഥാപനങ്ങൾ, കോളേജുകൾ എന്നിവയിലൊക്കെ ആകാം. യൂണിവേഴ്‌സിറ്റികൾ, ഐ.ഐ.ടി.കൾ, പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജുകൾ, സി.എസ്.ഐ.ആർ. ഉൾപ്പെടെയുള്ള സർക്കാർ ഗവേഷണസംവിധാനങ്ങൾ, അംഗീകൃത പബ്ലിക്/പ്രൈവറ്റ് സെക്ടർ ഇൻഡസ്ട്രിയൽ അണ്ടർടേക്കിങ്ങുകൾ, മറ്റ് അംഗീകൃതസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഗവേഷണസംവിധാനങ്ങൾ എന്നിവയിലൊക്കെ ഫെലോഷിപ്പിന് സാധുതയുണ്ട്.
മൂന്ന് കാറ്റഗറികൾ
(i) ജെ.ആർ.എഫ്. അവാർഡിനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും
(ii) അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച്.ഡി. പ്രവേശനത്തിനും
(iii) പിഎച്ച്.ഡി. പ്രവേശനത്തിനു മാത്രം
ഇതിൽ കാറ്റഗറി ഒന്നിൽ അർഹത നേടുന്നവർക്ക് ഫെലോഷിപ്പോടെ പിഎച്ച്.ഡി. പ്രവേശനത്തിന് അർഹത ഉണ്ടാകും. യു.ജി.സി. വ്യവസ്ഥകൾ/റഗുലേഷൻസ് പ്രകാരമുള്ള ഒരു ഇന്റർവ്യൂ ഇവർ അഭിമുഖീകരിക്കേണ്ടി വരും.
കാറ്റഗറി രണ്ട്, മൂന്ന് എന്നിവപ്രകാരമുള്ള യു.ജി.സി. നെറ്റ് യോഗ്യത, പിഎച്ച്.ഡി. പ്രവേശനത്തിനായി സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകൾക്കു പകരമുള്ള ഒരു പ്രവേശനപരീക്ഷയായി പരിഗണിക്കാവുന്നതാണ്. ഈ രണ്ടു കാറ്റഗറികളിൽ യോഗ്യത നേടുന്നവരുടെ കാര്യത്തിൽ പിഎച്ച്.ഡി. പ്രവേശനപ്രക്രിയയിൽ റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ നെറ്റിൽ ലഭിച്ച മാർക്കിന് 70-ഉം യൂണിവേഴ്‌സിറ്റി/ഉന്നതവിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഇന്റർവ്യൂ/വൈവയ്ക്ക് 30-ഉം ശതമാനം വെയ്‌റ്റേജ് നൽകി സംയുക്ത മെറിറ്റ് കണക്കാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനത്തിനായി പരിഗണിക്കും.
ഈ രണ്ട് വിഭാഗക്കാരുടെയും കാര്യത്തിൽ പിഎച്ച്.ഡി. പ്രവേശനത്തിന് നെറ്റിൽ ലഭിക്കുന്ന മാർക്കിന്, നെറ്റ് ഫലപ്രഖ്യാപന തീയതിമുതൽ ഒരുവർഷത്തേക്ക് സാധുതയുണ്ടാകും. നെറ്റ് ഫലപ്രഖ്യാപനത്തിൽ അപേക്ഷകർക്കു പരീക്ഷയിൽലഭിച്ച മാർക്കും പെർസന്റൈൽ സ്കോറും ലഭിക്കും.
മറ്റു പിന്നാക്ക, പട്ടികജാതി, ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള, നാഷണൽ ഫെലോഷിപ്പ്/സ്‌കീം എന്നിവയിൽ താത്‌പര്യമുള്ളവരും ജോയിന്റ് സി.എസ്.ഐ.ആർ. -യു.ജി.സി. നെറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ്, ബന്ധപ്പെട്ട നോഡൽ ഏജൻസി നടത്തും.
ഫെലോഷിപ്പ്
ഈ പരീക്ഷവഴി ജെ.ആർ.എഫ്. യോഗ്യത നേടുന്നവർക്ക് ഗവേഷണത്തിന്റെ ആദ്യരണ്ടുവർഷം പ്രതിമാസസ്റ്റൈപ്പെൻഡ് ആയി 37,000 രൂപ അനുവദിക്കും. കണ്ടിൻജൻസി ഗ്രാന്റ് ആയി പ്രതിവർഷം 20,000 രൂപയും. രണ്ടുവർഷ ജെ.ആർ.എഫ്. കഴിയുമ്പോൾ പിഎച്ച്.ഡി.ക്ക് രജിസ്റ്റർചെയ്താൽ ഫെലോഷിപ്പ് സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്.ആർ.എഫ്.)-നെറ്റ് ആയി മാറ്റും. വിലയിരുത്തലുകൾക്കു വിധേയമായി, െസ്റ്റെപ്പെൻഡ് തുക പ്രതിമാസം 42,000 രൂപയായി വർധിപ്പിക്കും. വിദഗ്ധസമിതി എസ്.ആർ.എഫിന് ശുപാർശചെയ്യാതിരിക്കുകയോ, പിഎച്ച്.ഡി.ക്ക് രജിസ്റ്റർചെയ്യാതിരിക്കുകയോ ചെയ്താൽ മൂന്നാം വർഷവും 37,000 രൂപ പ്രതിമാസനിരക്കിൽ സ്റ്റൈപ്പെൻഡ് അനുവദിക്കും. വിദഗ്ധസമിതി ഫെലോഷിപ്പ് നിർത്തലാക്കാൻ ശുപാർശചെയ്യുന്നപക്ഷം ഫെലോഷിപ്പ് നിർത്തലാക്കും.
പരീക്ഷാവിഷയങ്ങൾ
(i) കെമിക്കൽ സയൻസസ് (ii) എർത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ് (iii) ലൈഫ് സയൻസസ് (iv) മാത്തമാറ്റിക്കൽ സയൻസസ് (v) ഫിസിക്കൽ സയൻസസ്
പരീക്ഷാഘടന, തീയതി
കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ നടത്തുന്ന മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഫെബ്രുവരി 16 മുതൽ 28 വരെയുള്ള കാലയളവിലായി നടത്തും. സമയം പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് ഒരു പേപ്പറാണുള്ളത്. വിശദമായ പരീക്ഷാഘടന വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ. അപേക്ഷിക്കുമ്പോൾ, നാല് പരീക്ഷാകേന്ദ്രങ്ങൾ (സ്ഥിരം മേൽവിലാസം/നിലവിലെ മേൽവിലാസം അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ കേന്ദ്രങ്ങളിൽനിന്നും) തിരഞ്ഞെടുത്തു നൽകണം.
സിലബസ് www.csirhrdg.res.in ൽ ലഭിക്കും
പ്രവേശനയോഗ്യത
കുറഞ്ഞത് 55 ശതമാനം മാർക്കോടെ, അംഗീകൃതസ്ഥാപനത്തിൽനിന്നും മാസ്റ്റേഴ്സ് ബിരുദം/തത്തുല്യയോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
ഒ.ബി.സി.-എൻ.സി.എൽ./പട്ടിക/ഭിന്നശേഷി/മൂന്നാം െജൻഡർ അപേക്ഷകർക്ക് യോഗ്യതാപ്രോഗ്രാമിൽ 50 ശതമാനം മാർക്ക് മതി. മാർക്ക് കണക്കാക്കുമ്പോൾ അത് ക്രമപ്പെടുത്താൻ പറ്റില്ല.
മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് പഠിക്കുന്നവർ, പരീക്ഷാഫലം കാത്തിരിക്കുന്നവർ, യോഗ്യതാപരീക്ഷ വൈകിയവർ തുടങ്ങിയവർക്കും താത്‌കാലികമായി അപേക്ഷിക്കാം.
യോഗ്യത നേടിയാൽ നെറ്റ് ഫലം പ്രഖ്യാപിച്ച് രണ്ടുവർഷത്തിനകം മാസ്റ്റേഴ്‌സ് ബിരുദം നേടണം. പിഎച്ച്.ഡി. പ്രവേശന അർഹത മാത്രം ലഭിക്കുന്നവർ, നെറ്റ് ഫലം പ്രഖ്യാപിച്ച് ഒരുവർഷത്തിനകം മാസ്റ്റേഴ്‌സ് ബിരുദം നേടണം.
നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദം നേടിയവർ, ഈ പ്രോഗ്രാമിൽ അന്തിമവർഷത്തിൽ/അന്തിമസെമസ്റ്ററിൽ പഠിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം.
അവർക്ക് യോഗ്യതാബിരുദ കോഴ്‌സിൽ മൊത്തത്തിൽ 75 ശതമാനം മാർക്ക്/തത്തുല്യഗ്രേഡ് വേണം. ഒ.ബി.സി.- എൻ.സി.എൽ./ഇ.ഡബ്ല്യു.എസ്./പട്ടിക/ഭിന്നശേഷി/യു.ജി.സി. തീരുമാനപ്രകാരമുള്ള മറ്റ് വിഭാഗക്കാർ എന്നിവർക്ക് 70 ശതമാനം മാർക്ക് മതി. ഇപ്പോൾ കോഴ്‌സ് പഠിക്കുന്നവർ ജെ.ആർ.എഫിന്/പിഎച്ച്.ഡി. പ്രവേശനത്തിന് അർഹത നേടിയതായി പരിഗണിക്കപ്പെടാൻ, ജെ.ആർ.എഫ്. എങ്കിൽ നെറ്റ് ഫലംവന്ന് രണ്ടുവർഷത്തിനകവും പിഎച്ച്.ഡി. പ്രവേശനത്തിനെങ്കിൽ നെറ്റ് ഫലംവന്ന് ഒരുവർഷത്തിനകവും യു.ജി.സി. റഗുലേഷൻസ് പ്രകാരമുള്ള അർഹത/യോഗ്യത നേടണം. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് നാലുവർഷ/എട്ട് സെമസ്റ്റർ ബിരുദക്കാർക്ക് അർഹത ഉണ്ടാകില്ല.
നാലുവർഷ ബിരുദക്കാർക്ക് പ്രസ്തുതബിരുദം ലഭിച്ച വിഷയം പരിഗണിക്കാതെ, ഗവേഷണം നടത്താൻ താത്‌പര്യമുള്ള ഏതൊരുവിഷയത്തിലും നെറ്റ് അഭിമുഖീകരിക്കാം.
നാലു/അഞ്ചുവർഷ കോഴ്‌സുകളിൽ നാലുവർഷ ബി.എസ്., ബി.ഇ., ബി.ടെക്., ബി.ഫാർമ., എം.എസ്‌സി., ഇന്റഗ്രേറ്റഡ് ബി.എസ്.-എം.എസ്., എം.ബി.ബി.എസ്., തുടങ്ങിയവയും ഉൾപ്പെടും.
പ്രായപരിധി
ജെ.ആർ.എഫിന് ഉയർന്ന പ്രായപരിധിയുണ്ട്. 1.2.2025-ന് 30 വയസ്സ് കവിഞ്ഞിരിക്കരുത്. ചില സംവരണവിഭാഗക്കാർക്കും വനിതകൾക്കും ഗവേഷണപരിചയമുള്ളവർക്കും അഞ്ചുവർഷംവരെ ഉയർന്ന പ്രായപരിധിയിൽ ഇളവുലഭിക്കും.അസിസ്റ്റന്റ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്.ഡി. പ്രവേശനത്തിനും അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല.
Kerala
കാലുകളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഇവ ശരീരം തരുന്ന ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ്


വേദന, നീർവീക്കം മുതലായ കാലുകളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ആരോഗ്യത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളാകാം. ഇവ നേരത്തെ മനസിലാക്കിയാൽ രോഗം വഷളാകുന്നതിന് മുൻപ് ചികിത്സ തേടാൻ സാധിക്കും
കണങ്കാൽ വേദന
യൂറിക്കാസിഡ് കൂടുന്നത് മൂലമാകാം കണങ്കാലിൽ വേദന ഉണ്ടാകുന്നത്. പിന്നീട് സന്ധിവാതത്തിലേക്ക് ഇത് നയിച്ചേക്കാം.വിറ്റാമിൻ ഡിയുടെ കുറവും കണങ്കാൽ വേദനക്ക് കാരണമാണ്, വിറ്റാമിൻ ഡിയുടെ അപര്യാപ്തത അസ്ഥികളെ ദുർബലമാക്കും സന്ധിവേദനയ്ക്കുള്ള സാധ്യതയും സൃഷ്ട്ക്കും.
ഉപ്പൂറ്റി വേദന
ശരീരത്തിലെ കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളുടെ അഭാവമാണ് ഉപ്പൂറ്റിയുടെ ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുന്നതിന് കാരണം. സ്ഥിരമായി ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.
പാദങ്ങളിലെ തണുപ്പ്
അയഡിൻ കുറവിന്റെയോ വിളർച്ചയുടെയോ ലക്ഷണങ്ങളാണ് ചൂട് സമയത്തും പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം. രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതു മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുളള ഓക്‌സിജൻ വിതരണം കുറയുവാനുള്ള കാരണം ആകുന്നു ഇതും പാദത്തിൽ തണുപ്പും മരവിപ്പും ഉണ്ടാകാൻ കാരണമാകുന്നു.
കാലുകളില്‍ ഇടയ്ക്കിടെ മസില്‍ കയറുന്നത്
വിറ്റാമിന്‍ ബി 12, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവ് കാലില്‍ മസില്‍ കയറാന്‍ കാരണമാകും. നാഡികളുടെ പ്രവര്‍ത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വിറ്റിമിനാണ് ബി 12.
ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍
ഇരുമ്പിന്റെ കുറവ്, ഒമേഗ-3 കുറവ്, വിറ്റാമിന്‍ ബി3, ബി7 എന്നിവയുടെ കുറവാണ് ആഴത്തിലുള്ളതോ, വേദനാജനകമോ, ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആയ ഉപ്പൂറ്റിയിലെ വിണ്ടുകീറൽ സൂചിപ്പിക്കുന്നത്.
Kerala
പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം


ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന് (ശനിയാഴ്ച) hseportal ൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റിൽ ആണ് രജിസ്റ്റർ നമ്പർ തെറ്റിയിട്ടുള്ളത്.വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്കിയിട്ടുണ്ടെങ്കിൽ അത് പ്രിൻസിപ്പൽമാർ തിരിച്ചു വാങ്ങി പുതിയ ഹാൾടിക്കറ്റ് റീജനറേറ്റ് ചെയ്ത് നൽകണമെന്ന് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.ഇപ്പോൾ hseportal ൽ ലഭ്യമാകുന്നതും ഹാൾടിക്കറ്റുകൾ കൃത്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
Kerala
നാളെ മഹാശിവരാത്രി: ക്ഷേത്രങ്ങളൊരുങ്ങി; വ്രതനിഷ്ഠയില്‍


വ്രതനിഷ്ഠയില്‍ നാളെ ശിവരാത്രി ആഘോഷിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. അരുവിപ്പുറം മഠം ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, ചെങ്കല്‍ മഹേശ്വരം ശിവക്ഷേത്രം, ബാലരാമപുരം ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രം, വലിയശാല മഹാദേവക്ഷേത്രം, മേജര്‍ തളിയല്‍ ശ്രീമഹാദേവക്ഷേത്രം, മിത്രാനന്ദപുരം ത്രിമൂര്‍ത്തി ക്ഷേത്രം, വട്ടിയൂര്‍ക്കാവ് കുലശേഖരം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രം, കവടിയാര്‍ മഹാദേവക്ഷേത്രം, ചെങ്കല്‍ മഹാദേവക്ഷേത്രം, വെയിലൂര്‍ക്കോണം മഹാദേവര്‍ ചാമുണ്‌ഡേശ്വരി ക്ഷേത്രം, പൂവാര്‍ ഊറ്ററ ചിദംബരനാഥ ക്ഷേത്രം, നെടുമങ്ങാട് തിരിച്ചിറ്റുര്‍ ശിവവിഷ്ണു ക്ഷേത്രം, പച്ചയില്‍ ശിവക്ഷേത്രം, വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രം, കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രം തുടങ്ങി ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിവിധ ചടങ്ങുകളും ആഘോഷങ്ങളും നടക്കും.
എല്ലാ ശിവ ക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകള്‍ നടക്കും. ഭക്തര്‍ ശിവരാത്രി വ്രതം നോറ്റ് ശിവക്ഷേത്ര ദര്‍ശനം നടത്തും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും ശിവരാത്രിയിലെ ആചാരങ്ങളാണ്. ദേവാസുരന്മാര്‍ പാലാഴി കടഞ്ഞതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ശിവരാത്രിക്ക് പിന്നിലുള്ളത്. പാലാഴി മഥനത്തില്‍ പൊന്തിവന്ന കാളകൂടം വിഷം ശിവന്‍ ഭക്ഷിച്ചെന്നും വിഷം ഉള്ളില്‍ കടക്കാതിരിക്കാന്‍ പാര്‍വതി ശിവന്റെ കണ്ഠത്തില്‍ പിടിച്ചെന്നുമാണ് വിശ്വാസം. ശിവന്റെ രക്ഷയ്‌ക്കായി ദേവന്മാരും മറ്റ് ദേവതകളും ഉറക്കമിളച്ചിരുന്ന് പ്രാര്‍ഥിച്ചതിന്റെ അനുസ്മരണമായാണ് ശിവരാത്രി ആഘോഷിക്കുന്നത്.
ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിദിനമായ നാളെ രാവിലെ 5.30ന് രുദ്രാക്ഷ അഭിഷേകം നടത്തും. നേപ്പാളില്‍ നിന്നും കൊണ്ടുവന്നതും ഭാരതത്തില്‍ നിന്ന് ശേഖരിച്ചതുമായ രുദ്രാക്ഷം കൊണ്ടാണ് അഭിഷേകം നടത്തുന്നത്. തളിയല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ രാവിലെ 6.05 മുതല്‍ അഖണ്ഡനാമജപം, ഉച്ചയ്‌ക്ക് 12.30ന് സമൂഹസദ്യ, രാത്രി 1ന് ആനപ്പുറത്തെഴുന്നള്ളിപ്പ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്