IRITTY
ടൂറിസം പ്രതീക്ഷയിൽ അകംതുരുത്ത് ദ്വീപ്

ഇരിട്ടി: മനോഹരമായ ദൃശ്യ വിരുന്നൊരുക്കി വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അകംതുരുത്ത് ദ്വീപ് ടൂറിസം മേഖലയിലെ വികസനത്തിനായി കാത്തിരിക്കുന്നു. മലയോരത്തിന് ഭാവി പ്രതീക്ഷയേകുന്ന പഴശ്ശി പദ്ധതി പ്രദേശത്തെ അകംതുരുത്ത് ദ്വീപിൽ വലിയ ടൂറിസം സാധ്യതകളാണുള്ളത്.പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ചാൽ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട അകംതുരുത്ത് ദ്വീപ് പ്രകൃതി മനോഹരമാണ്. കൈയേറ്റം ഇല്ലാത്ത പച്ചതുരുത്തായി തലയുയർത്തി നിൽക്കുന്ന ദ്വീപിനെ പ്രയോജനപ്പെടുത്താനുള്ള നടപടികളും പ്രവർത്തനങ്ങളുമാണ് ഉണ്ടാകേണ്ടത്.
ഇരിട്ടി നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ വളപട്ടണം പുഴയുടെ ഭാഗമായ ബാവലിപ്പുഴയിലാണ് അകംതുരുത്ത് ദ്വീപ്. പഴശ്ശി ജലസേചനവകുപ്പിന് കീഴിൽ പദ്ധതിക്കായി അക്വയർ ചെയ്യപ്പെട്ട 15 ഏക്കറോളം വരുന്ന ഭൂമി ജൈവ വൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്.സസ്യസമ്പത്തിനൊപ്പം ദേശാടനക്കിളികളടക്കമുള്ള പക്ഷി വർഗങ്ങളുടെയും ആയിരക്കണക്കിന് വാവലുകളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. പഴശ്ശി പദ്ധതിയും പെരുമ്പറമ്പ് ഇക്കോ പാർക്കും പടിയൂർ ഇക്കോ ടൂറിസം പദ്ധതിയും വള്ള്യാട്ടെ നഗരവനം പദ്ധതിയും യാഥാർഥ്യമായതോടെ അകംതുരുത്ത് ദ്വീപിന് വലിയ സാധ്യതകളാണുള്ളത്.നൂറുകണക്കിന് തെങ്ങിൻ തോപ്പുകളുള്ള പ്രദേശം പത്ത് വർഷം മുമ്പുവരെ പഴശ്ശി ജലസേചന വിഭാഗത്തിന് നല്ലൊരു വരുമാന മേഖലകൂടിയായിരുന്നു. ആരും ശ്രദ്ധിക്കാതായതോടെ തെങ്ങുകളെല്ലാം നശിച്ചു.
നടക്കാതെപോയ പദ്ധതികൾ
പേരാവൂരിന്റെ ആദ്യ എം.എൽ.എ കെ.പി. നൂറുദ്ദീൻ വനം മന്ത്രിയായിരുന്നപ്പോൾ ഇക്കോ ടൂറിസം പദ്ധതി കൊണ്ടുവരുന്നതിനായി സജീവമായി പ്രവർത്തനം തുടങ്ങിയിരുന്നു. പിന്നീട് കെ.കെ. ശൈലജ എം.എൽ.എ ആയപ്പോഴും പദ്ധതി പരിഗണനയിലുണ്ടായിരുന്നെങ്കിലും ഫലം കണ്ടില്ല.ദ്വീപിനെ ടൂറിസം ഭൂപടത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഹരിത കേരള മിഷൻ നടത്തിയെങ്കിലും പച്ചതൊട്ടിട്ടില്ല. പച്ചപ്പും കുളിരും നഷ്ടപ്പെടാതെ ദ്വീപിനെ പുറംലോകത്തിന് തനത് രീതിയിൽ പരിചയപ്പെടുത്തുന്ന പദ്ധതിയാണുണ്ടാകേണ്ടത്.ദ്വീപിന് ചുറ്റുമുള്ള പച്ചമുളക്കൂട്ടങ്ങളും കൂറ്റൻ മരങ്ങളും അപൂർവയിനം സസ്യസമ്പത്തും സംരക്ഷിച്ച് പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ ദ്വീപിലേക്ക് നടപ്പാലവും നടവഴിയും ഒരുക്കി പ്രകൃതി നിരീക്ഷകർക്കും വിദ്യാർഥികൾക്കും പഠനത്തിനും കാഴ്ചക്കുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളാണ് ഉണ്ടാകേണ്ടത്.
IRITTY
കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ


ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.
IRITTY
പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി


ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
Breaking News
കൂട്ടുപുഴയിൽ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്