India
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് മന്ത്രിസഭയുടെ അംഗീകാരം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാര്ലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശിക്കുന്ന ബില് ഉടനെ പാര്ലമെന്റില് അവതരിപ്പിച്ചേക്കും.ഒറ്റ തെരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള തെരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തിക്കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശുപാര്ശ ചെയ്യുന്ന ബില്ലാകും അവതരിപ്പിച്ചേക്കുക. നിലവിലെ രീതിയനുസരിച്ച് നിയമസഭകളിലേക്ക് പല സമയങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇത് രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നുവെന്നും വികസന പ്രവര്ത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രസര്ക്കാര് വ്യക്തമാക്കിയിരുന്നു.ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാല് ബില്ല് പാസാക്കുന്ന കാര്യത്തില് കേന്ദ്രസര്ക്കാരിന് ആശങ്കകളില്ല. ബില്ല് ചിലപ്പോള് കൂടുതല് പരിശോധനനയ്ക്ക് ജോയിന്റ് പാര്ലമെന്ററി സമിതിക്ക് കൈമാറിയേക്കുമെന്ന് നേരത്തേ റിപ്പോര്ട്ടുണ്ടായിരുന്നു. ബില് നടപ്പാക്കണമെങ്കില് കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും.
കൂടാതെ പാര്ലമെന്റില് മൂന്നില് രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. നവംബര് 25-ന് ആരംഭിച്ച പാര്ലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബര് 20-നാണ് അവസാനിക്കുക. നേരത്തെ ബില്ലിനെക്കുറിച്ച് പഠിക്കാന് മുന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സര്ക്കാര് കാലത്ത് ചുമതലപ്പെടുത്തിയിരുന്നു.
ആദ്യഘട്ടമെന്ന നിലയില് ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള് ഒരുമിച്ച് നടത്താനും തുടര്ന്ന് നൂറ് ദിവസത്തിനുള്ളില് തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തെരഞ്ഞെടുപ്പ് പൂര്ത്തീകരിക്കാനും നിര്ദ്ദേശിച്ച് കോവിന്ദ് സമിതി സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു. സമിതിയുടെ റിപ്പോര്ട്ട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.
India
വാര്ഷിക കണക്കെടുപ്പ്; എസ്.ബി.ഐ ഡിജിറ്റല് സേവനങ്ങള് തടസ്സപ്പെട്ടു


ന്യൂഡല്ഹി: വാര്ഷിക കണക്കെടുപ്പിനെത്തുടര്ന്ന് എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഓണ്ലൈന് സേവനങ്ങള്ക്ക് തടസ്സം നേരിട്ടു. വിവിധ ഡിജിറ്റല് സേവനങ്ങള്ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല് വൈകീട്ട് നാലുവരെ തടസ്സം നേരിടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നേരത്തെ അറിയിച്ചിരുന്നു. യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള് ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചിരുന്നു.എസ്ബിഐക്ക് പുറമേ മറ്റുചില ബാങ്കുകളുടേയും സേവനം തടസ്സപ്പെട്ടെന്ന് നാഷണല് പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്പിസിഐ) അറിയിച്ചു. യുപിഐ സിസ്റ്റം പ്രവര്ത്തനക്ഷമമാണെന്നും എന്പിസിഐ വ്യക്തമാക്കിയിരുന്നു. എസ്ബിഐയുടെ ഇന്റര്നെറ്റ് ബാങ്കിങ്, കോര്പ്പറേറ്റ് ഇന്റര്നെറ്റ് ബാങ്കിങ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യോനോ, യു.പി.ഐ സേവനങ്ങളാണ് തടസപ്പെട്ടത്.
India
യു.എ.ഇയില് ചെറിയ പെരുന്നാള് നിസ്കാര സമയങ്ങള് പ്രഖ്യാപിച്ചു; ഓരോ എമിറേറ്റിലെയും സമയം അറിയാം


ദുബായ്: റമദാന് അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള് ഇസ്ലാമിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ ഈദുല് ഫിത്വര് (ചെറിയ പെരുന്നാള്) സന്തോഷത്തിലേക്ക് കടക്കുകയാണ് യുഎഇ നിവാസികള്. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിലും പ്രത്യേക ഓപ്പണ് മൈതാനങ്ങളിലും അതിരാവിലെ തന്നെ നിസ്കാരം തുടങ്ങും. ശവ്വാല് ചന്ദ്രപിറവി കാണാന് സാധ്യതയുള്ളതിനാല് ഇന്ന് വൈകുന്നേരം യു.എ.ഇയുടെ ചന്ദ്രക്കല സമിതി മഗ്രിബ് പ്രാര്ത്ഥനകള്ക്ക് ശേഷം യോഗം ചേരും. കേരളത്തിലേതിനെക്കാള് ഒരുദിവസം നേരത്തെ ഗള്ഫ് നാടുകളില് റമദാന് തുങ്ങിയിട്ടുണ്ട്. കേരളത്തില് ഇന്ന് 28ാം നോമ്പ് ആണെങ്കില് ഗള്ഫില് ഇന്ന് 29 ആണ്. ഈ സാഹചര്യത്തില് ഇന്ന് മാസപ്പിറവി കണ്ടാല് യു.എ.ഇ ഉള്പ്പെടെയുള്ള ഗള്ഫ് രാജ്യങ്ങളില് നാളെ (മാര്ച്ച് 30 ഞായറാഴ്ച) ശവ്വാല് ഒന്ന് ആയിരിക്കും. ഇന്ന് മാസം കണ്ടില്ലെങ്കില് മറ്റന്നാള് (മാര്ച്ച് 31 തിങ്കളാഴ്ച) ആയിരിക്കും ചെറിയ പെരുന്നാള്. ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന പെരുന്നാള് നിസ്കാരം ഏഴ് എമിറേറ്റുകളിലും നിശ്ചിതസമയത്തായിരിക്കും നടക്കുക. പെരുന്നാള് ഏത് ദിവസം ആയാലും താഴെ കൊടുക്കുന്ന സമയത്തായിരിക്കും നിസ്കാരം നടക്കുക.
നിസ്കാര സമയക്രമം
അബൂദബി: രാവിലെ 6:22
അല് ഐന്: രാവിലെ 6:23
ദുബായ്: രാവിലെ 6:20
ഷാര്ജ: രാവിലെ 6:19
അജ്മാന്: രാവിലെ 6:19
ഉമ്മുല് ഖുവൈന്: രാവിലെ 6:18
റാസല് ഖൈമ: രാവിലെ 6:17
ഫുജൈറ: രാവിലെ 6:15
ഖോര്ഫക്കാന്: രാവിലെ 6:16
India
കൗണ്ടര് വഴിയെടുക്കുന്ന ടിക്കറ്റ് ഇനി ഓണ്ലൈനില് റദ്ദാക്കാം; പക്ഷേ പണം കിട്ടാന് അവിടെതന്നെ എത്തണം


ന്യൂഡല്ഹി: റെയില്വേ ടിക്കറ്റ് കൗണ്ടര് വഴിയെടുക്കുന്ന ടിക്കറ്റുകള് ഇനി യാത്രക്കാര്ക്ക് ഓണ്ലൈന്വഴി റദ്ദാക്കാം. ഐആര്സിടിസി വെബ്സൈറ്റില് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെയില്വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 139 എന്ന ടോള് ഫ്രീ നമ്പറിലും ഈ സൗകര്യം ലഭിക്കും.രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.എന്നാല് ഓണ്ലൈന് വഴി ടിക്കറ്റ് റദ്ദാക്കാന് കഴിയുമെങ്കിലും യാത്രക്കാര്ക്ക് ടിക്കറ്റിന്റെ പണം റിസര്വേഷന് കൗണ്ടറിലെത്തി വേണം തരിച്ചുവാങ്ങാന്. വെയ്റ്റിങ് ലിസ്റ്റ് അടക്കമുള്ള ടിക്കറ്റുകൾ കൗണ്ടറില് നിന്നെടുക്കുന്നവര് സ്റ്റേഷനിലെത്തി തന്നെ ടിക്കറ്റ് റദ്ദാക്കേണ്ടതുണ്ടോയെന്ന ബിജെപി എംപി മേധാ വിശ്രം കുല്ക്കര്ണിയുടെ ചോദ്യത്തിനായിരുന്നു റെയില്വേ മന്ത്രിയുടെ പ്രതികരണം. നിശ്ചിത സമയപരിധിക്കുള്ളില് ടിക്കറ്റ് കൗണ്ടറുകളില് എത്തിക്കുന്ന വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള് റദ്ദാക്കും. പണം കൗണ്ടര് വഴി തന്നെ റീഫണ്ടും ചെയ്യും. എന്നാല് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൗണ്ടര് വഴിയെടുക്കുന്ന ടിക്കറ്റുകള് ഓണ്ലൈന് വഴി റദ്ദാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്ലൈനില് റദ്ദാക്കിയ ശേഷം ഒറിജിനല് ടിക്കറ്റുമായി കൗണ്ടറിലെത്തിയാല് പണം തിരികെ നല്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്