Connect with us

Kerala

കണക്ക് ഈസിയാക്കി ‘മഞ്ചാടി’ മാജിക്ക്

Published

on

Share our post

തൃശൂർ : ‘മഞ്ചാടി’യുടെ കൈപിടിച്ച് കണക്കിനെ വരുതിയിലാക്കി കുട്ടികൾ. കണക്ക് എളുപ്പ‌മാക്കാൻ സംസ്ഥാന സർക്കാർ കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) മുഖേനെ പരീക്ഷണാർഥത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് മഞ്ചാടി. ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി; ചിന്താപ്രക്രിയയ്ക്ക് ഊന്നൽ നൽകി; കളിച്ചും കൂട്ടുകൂടിയും കണക്ക് പഠിപ്പിക്കുന്ന മഞ്ചാടിയിലൂടെ കുട്ടികൾ സ്വയം ​ഗണിതാശയങ്ങളിലേക്കെത്തും. പദ്ധതിയിലൂടെ കുട്ടികളെ വെട്ടിലാക്കിയായിരുന്ന കണക്ക് അവരുടെ പ്രിയ വിഷയമായി മാറിയെന്ന് മഞ്ചാടി സംസ്ഥാന കോ–-ഓർഡിനേറ്റർ കെ കെ ശിവദാസൻ പറഞ്ഞു.

സംസ്ഥാനത്തെ 30 റസിഡൻഷ്യൽ സ്കൂളിലെ അഞ്ച്, ആറ് ക്ലാസുകാരും മറ്റ് 70 സ്കൂളുകളിലെ അഞ്ചാംക്ലാസുകാരുമാണ് മഞ്ചാടിയുടെ പരിധിയിലുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ്‌ എസ്എസ്‌കെ വഴിയാണ് അഞ്ചാംക്ലാസിൽ ഇത്‌ നടപ്പാക്കുന്നത്. വിദ്യാകിരണം മിഷന്റെയും എസ്‌സിഇആർടിയുടെയും നേതൃത്വത്തിലും സൂക്ഷ്മ നീരിക്ഷണത്തിലുമാണ് പദ്ധതി. പട്ടികജാതി പട്ടികവർ​ഗ വകുപ്പ് നൽകുന്ന ഫണ്ട് വിനിയോ​ഗിച്ച് സ്കൂൾ സമയത്തിന് മുമ്പോ ശേഷമോ ആണ് റസിഡൻഷ്യൻ സ്കൂളിലെ ആറാംക്ലാസുകാ‌ർക്കിടയിൽ മഞ്ചാടി നടപ്പാക്കുന്നത്. പരിശീലനം നേടിയ അമ്മടീച്ചർമാരാണ് പഠിപ്പിക്കുന്നത്. അഞ്ചാംക്ലാസുകാർക്ക് ​​കണക്ക് പിരീഡാണ് മഞ്ചാടിക്കായി വിനിയോ​ഗിക്കുന്നത്. സംസ്ഥാനത്തെ 5802 കുട്ടിക‌ളാണ് മഞ്ചാടിക്ക് കീഴിലുള്ളത്.
ഹോമിഭാഭാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷനിലെ മുൻ പ്രൊഫസർ ഡോ. രവിസുബ്രഹ്മണ്യം നടത്തിയ പഠനത്തിൽ പദ്ധതി വിജയകരമെന്ന് കണ്ടെത്തിയിരുന്നു. പട്ടികവർഗ വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ പഠനമുറികൾ, വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചിൽഡ്രൻസ് ഹോമുകൾ, ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഫിഷറീസ് സ്കൂളുകൾ എന്നിവിടങ്ങളിലും മഞ്ചാടി നടപ്പാക്കാൻ ആലോചനയുണ്ട്. വരും വർഷങ്ങളിൽ മറ്റു സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനും ആലോചനയുണ്ട്.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!