Connect with us

Kerala

മാനേജ്മെൻറ് മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് സിമാറ്റ് 2025

Published

on

Share our post

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന സിമാറ്റ് (കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ്) 2025-ന് അപേക്ഷിക്കാം.എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സ്ഥാപനങ്ങൾ, ഈ സ്കോർ പരിഗണിക്കുന്ന മറ്റുസ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറുകൾ, കോൺസ്റ്റിറ്റ്യുവൻറ് കോളേജുകൾ, അംഗീകൃത കോളേജുകൾ തുടങ്ങിയവയിലെ മാനേജ്മെൻറ് മാസ്റ്റേഴ്സ്‌തല പ്രോഗ്രാമിൽ 2025-26-ലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയ മാനേജ്മെൻറ് അഭിരുചിപരീക്ഷയാണ് സിമാറ്റ്.

പ്രവേശന യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ബാച്ച്‌ലർ പ്രോഗ്രാം അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും വ്യവസ്ഥകൾക്കുവിധേയമായി അപേക്ഷിക്കാം.

പരീക്ഷാഘടന

മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജനുവരി 25-ന് നടത്തും. പരീക്ഷയുടെ സമയം പിന്നീടുപ്രഖ്യാപിക്കും. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷയ്ക്ക് ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡേറ്റാ ഇൻറർപ്രട്ടേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹൻഷൻ, ജനറൽ അവയർനസ്, ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് എന്നീവിഷയങ്ങളിൽനിന്ന്‌ 20 വീതം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടമാകും.

അപേക്ഷ

exams.nta.ac.in/CMAT/ വഴി ഡിസംബർ 13-ന് രാത്രി 9.50 വരെ നൽകാം. അപേക്ഷാഫീസ് ജനറൽ വിഭാഗം ആൺകുട്ടികൾക്ക് 2500 രൂപ. വനിതകൾ, ജനറൽ ഇ.ഡബ്ല്യു.എസ്‌., ഒ.ബി.സി. (എൻ.സി.എൽ.), എസ്‌.സി./എസ്.ടി./പി.ഡബ്ല്യു.ഡി., തേർഡ് ജൻഡർ എന്നീ വിഭാഗക്കാർക്ക്-1250.

ഫീസ് ഓൺലൈനായി 14-ന് രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയിലെ ചില ഫീൽഡുകളിലെ തെറ്റുകൾതിരുത്താൻ 15 മുതൽ 17 വരെ അവസരമുണ്ടാകും. പരീക്ഷാസിറ്റി അറിയിപ്പ് ജനുവരി 17-ന്. അഡ്മിറ്റ് കാർഡ് 20-ന് ഡൗൺലോഡുചെയ്യാം.

പ്രവേശനരീതി

കോഴ്സുകളിലെ പ്രവേശനത്തിനുള്ള കൗൺസലിങ് പ്രക്രിയയിൽ എൻ.ടി.എ.ക്ക്‌ പങ്കില്ല. സ്കോർ ലഭിച്ചശേഷം പ്രവേശനത്തിന് ഈ സ്കോർ പരിഗണിക്കുന്ന സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ താത്‌പര്യമുള്ളവർ അതത് സ്ഥാപനങ്ങളുടെ വിജ്ഞാപനപ്രകാരം സ്ഥാപനത്തിലേക്ക് പ്രത്യേകം അപേക്ഷിച്ച് പ്രവേശനപ്രക്രിയയിൽ പങ്കെടുക്കണം.

സ്കോർ പരിഗണിച്ച ചില സ്ഥാപനങ്ങൾ

പ്രവേശനത്തിന് മറ്റുചില മാനേജ്മെൻറ് പരീക്ഷാ സ്കോറുകൾക്കൊപ്പം സിമാറ്റ് സ്കോറും മുൻവർഷങ്ങളിൽ പരിഗണിച്ചിട്ടുള്ള ചിലസ്ഥാപനങ്ങൾ ഇവയാണ് (ഓരോ പ്രവേശനവർഷവും ഉപയോഗിക്കുന്ന അഭിരുചിപരീക്ഷാ സ്കോറുകളിൽ മാറ്റംവരാം. സ്ഥാപന വെബ്സൈറ്റ് സന്ദർശിച്ച് ഏറ്റവുംപുതിയ നില പരിശോധിക്കണം):

●മോത്തിലാൽ നെഹ്റു എൻ.ഐ.ടി.-അലഹാബാദ് ● മൗലാനാ ആസാദ് എൻ.ഐ.ടി.-ഭോപാൽ ● എൻ.ഐ.ടി.-ആന്ധ്രാപ്രദേശ് ● നാഷണൽ പവർ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ട് (ഫരീദാബാദ്)

●നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡിവലപ്മെൻറ് ആൻഡ് പഞ്ചായത്തീരാജ്-ഹൈദരാബാദ് ● ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി-ചെന്നൈ; വിവിധ കാംപസുകൾ ●ഡിവലപ്മെൻറ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്-പട്ന ● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെൻറ്-ബെംഗളൂരു ● നാഷണൽ ഇൻഷുറൻസ് അക്കാദമി-പുണെ ●സ്കൂൾ ഓഫ് ഇൻഷുറൻസ് സ്റ്റഡീസ്, നാഷണൽ ലോ യൂണിവേഴ്സിറ്റി-ജോദ്പുർ ● ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിവലപ്മെൻറ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി-ഹൈദരാബാദ്

● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്‌നോളജി-ഷിബ്പുർ ● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് (വിവിധകേന്ദ്രങ്ങൾ) ● എൽ.എൻ. മിശ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഡിവലപ്മെൻറ് ആൻഡ് സോഷ്യൽ ചെയ്‌ഞ്ച്‌-പട്‌ന ● എ.ബി.വി. ഐ.ഐ.ഐ.ടി.എം.-ഗ്വാളിയർ ● രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി-അമേഠി,

● മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്-ചെന്നൈ ● നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്-നവിമുംബൈ

● വൈകുണ്ഠ മേത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ്-പുണെ ● സി.എ.ബി.എം. ബിഹാർ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി-ഭഗൽപുർ ● കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി-തിരുവനന്തപുരം ●കേരള കാർഷിക സർവകലാശാല-തൃശ്ശൂർ ● കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ●കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്-കൊച്ചി ● ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്-തിരുവനന്തപുരം ● കോളേജ് ഓഫ് എൻജിനിയറിങ്-തിരുവനന്തപുരം ● ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്‌സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസ്, കോഴിക്കോട് സർവകലാശാല ● മഹാത്മാഗാന്ധി സർവകലാശാല-കോട്ടയം ● ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്്‌ ഇൻ കേരള, കേരള സർവകലാശാല.


Share our post

Kerala

തദ്ദേശ ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം, 15 സീറ്റുകൾ; 13 ഇടത്ത് യു.ഡി.എഫ്,എസ്.ഡി.പി.ഐ 1

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുന്നേറ്റം. 15 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും ജയിച്ചു.മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. വിപിൻ കരുവാടൻ 397 വോട്ടുകൾക്കാണ് വിജയിച്ചത്. മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് പ്രതിനിധി മേരിക്കുട്ടി ചാക്കോ വിജയിച്ചു. പായിപ്ര പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. സിപിഐ അംഗം രാജിവച്ചതിനെ തുടർന്നാണ് പായിപ്രയിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. യുഡിഎഫ് സ്ഥാനാർത്ഥി സുജാത ജോൺ 162 വോട്ടുകൾക്ക് വിജയിച്ചു.

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 10-ാം ൃവാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി അമൽ രാജ് 162 വോട്ടുകൾക്ക് വിജയിച്ചു. യുഡിഎഫ് അംഗം കൂറുമാറി അയോഗ്യനായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടിആർ രജിത വിജയിച്ചു. യുഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ മോളി ജോഷിയെ 235 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.

ഇടുക്കി വാത്തിക്കുടി പഞ്ചായത്ത്‌ ദൈവം മേട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ബീന ബിജു ഏഴു വോട്ടുകൾക്ക് ജയിച്ചു. ഇതോടെ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ്‌ വീതമായി. നിലവിൽ യുഡിഎഫ് ആണ് പഞ്ചായത്ത്‌ ഭരിക്കുന്നത്.

പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാർഡ് ഇടതുമുന്നണി നിലനിർത്തി. ബിജിമോൾ മാത്യു ആണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് ഗ്യാലക്സി വാർഡിൽ എൽഡിഎഫ് വിജയിച്ചു.

കൊട്ടാരക്കര നഗരസഭയിൽ കല്ലുവാതുക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സാം 193 വോട്ടിന് വിജയിച്ചു. സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തുകയായിരുന്നു.

തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചു. തിരുവനന്തപുരം ശ്രീവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തി. 12 വോട്ടിന് സിപിഐ സ്ഥാനാർഥി വി.ഹരികുമാറിന് ജയം.

തൃശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. 48 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി ഷഹർബാൻ വിജയിച്ചു. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 173 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ആലപ്പുഴ മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റിൽ യുഡിഎഫിന് ജയം. ബിൻസി ഷാബു വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ജീവി സ്കൂൾ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.

കോഴിക്കോട് പുറമേരി പഞ്ചായത്തിലെ കുഞ്ഞല്ലൂർ വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പുതിയോട്ടിൽ അജയനാണു വിജയിച്ചത്. 20 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത്.

കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡ് യുഡിഫ് നിലനിർത്തി. യുഡിഫ് സ്ഥാനാർത്ഥി ഷീജ ദിലീപ് 28 വോട്ടിന് വിജയിച്ചു. കാസർകോട് കോടോംബേളൂർ പഞ്ചായത്ത് അയറോട്ട് വാർഡ് യുഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സൂര്യ ഗോപാലൻ വിജയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടന്ന പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐയ്ക്ക് മിന്നും ജയം. സിപിഎമ്മിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറ വിജയിച്ചിരിക്കുന്നത്. ആകെ പോള്‍ ചെയ്ത 1,309 വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ സീമക്ക് 448 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സബീന കരീമിന് 148 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിയായ അജയകുമാറിന് 39 വോട്ടുമാണ് ലഭിച്ചത്. പുലിപ്പാറയിലെ വിജയത്തോടെ പഞ്ചായത്തിലെ എസ്ഡിപിഐ അംഗങ്ങളുടെ എണ്ണം മൂന്നായി വര്‍ധിച്ചു


Share our post
Continue Reading

Kerala

കാലുകളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഇവ ശരീരം തരുന്ന ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ്

Published

on

Share our post

വേദന, നീർവീക്കം മുതലായ കാലുകളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ആരോഗ്യത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളാകാം. ഇവ നേരത്തെ മനസിലാക്കിയാൽ രോഗം വഷളാകുന്നതിന് മുൻപ് ചികിത്സ തേടാൻ സാധിക്കും

കണങ്കാൽ വേദന

യൂറിക്കാസിഡ് കൂടുന്നത് മൂലമാകാം കണങ്കാലിൽ വേദന ഉണ്ടാകുന്നത്. പിന്നീട് സന്ധിവാതത്തിലേക്ക് ഇത് നയിച്ചേക്കാം.വിറ്റാമിൻ ഡിയുടെ കുറവും കണങ്കാൽ വേദനക്ക് കാരണമാണ്, വിറ്റാമിൻ ഡിയുടെ അപര്യാപ്തത അസ്ഥികളെ ദുർബലമാക്കും സന്ധിവേദനയ്ക്കുള്ള സാധ്യതയും സ‍ൃഷ്ട്ക്കും.

ഉപ്പൂറ്റി വേദന

ശരീരത്തിലെ കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളുടെ അഭാവമാണ് ഉപ്പൂറ്റിയുടെ ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുന്നതിന് കാരണം. സ്ഥിരമായി ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.

പാദങ്ങളിലെ തണുപ്പ്

അയഡിൻ കുറവിന്റെയോ വിളർച്ചയുടെയോ ലക്ഷണങ്ങളാണ് ചൂട് സമയത്തും പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം. രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതു മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുളള ഓക്‌സിജൻ വിതരണം കുറയുവാനുള്ള കാരണം ആകുന്നു ഇതും പാദത്തിൽ തണുപ്പും മരവിപ്പും ഉണ്ടാകാൻ കാരണമാകുന്നു.

കാലുകളില്‍ ഇടയ്ക്കിടെ മസില്‍ കയറുന്നത്

വിറ്റാമിന്‍ ബി 12, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവ് കാലില്‍ മസില്‍ കയറാന്‍ കാരണമാകും. നാഡികളുടെ പ്രവര്‍ത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വിറ്റിമിനാണ് ബി 12.

ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍

ഇരുമ്പിന്റെ കുറവ്, ഒമേഗ-3 കുറവ്, വിറ്റാമിന്‍ ബി3, ബി7 എന്നിവയുടെ കുറവാണ് ആഴത്തിലുള്ളതോ, വേദനാജനകമോ, ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആയ ഉപ്പൂറ്റിയിലെ വിണ്ടുകീറൽ സൂചിപ്പിക്കുന്നത്.


Share our post
Continue Reading

Kerala

പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം

Published

on

Share our post

ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന് (ശനിയാഴ്ച) hseportal ൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റിൽ ആണ് രജിസ്റ്റർ നമ്പർ തെറ്റിയിട്ടുള്ളത്.വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്കിയിട്ടുണ്ടെങ്കിൽ അത് പ്രിൻസിപ്പൽമാർ തിരിച്ചു വാങ്ങി പുതിയ ഹാൾടിക്കറ്റ് റീജനറേറ്റ് ചെയ്ത് നൽകണമെന്ന് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.ഇപ്പോൾ hseportal ൽ ലഭ്യമാകുന്നതും ഹാൾടിക്കറ്റുകൾ കൃത്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!