Kerala
പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ തൃശൂർ, എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകർക്കായി സൗജന്യ ബിസിനസ് ക്ലിനിക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ 21 ന് മുൻപായി എൻബിഎഫ്സിയിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0471-2770534/8592958677 നമ്പറിലോ nbfc.coordinator@gmail.com വിലാസത്തിലോ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടേണ്ടതാണ്.പ്രവാസികൾക്കും, നാട്ടിൽ തിരിച്ചെത്തിയവർക്കും ബിസിനസ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും ഇത് സഹായകരമാകും.
ഉചിതമായ സംരംഭകപദ്ധതികൾ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകൾ, നോർക്ക റൂട്ട്സ് വഴി നൽകിവരുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ചും അവബോധം നൽകുന്നതിന് ലക്ഷ്യമിട്ടാണ് ബിസിനസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. പ്രവാസി സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലകസംവിധാനമാണ് എൻബിഎഫ്സി.കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Kerala
കലാകിരീടം തൃശൂരിന്; കപ്പെടുക്കുന്നത് 26 വർഷത്തിന് ശേഷം
തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവിൽ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോൾ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. 26 വർഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വർഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.
Kerala
ഐ.എസ്.ആര്.ഒ തലപ്പത്ത് വീണ്ടും മലയാളി; വി.നാരായണന് പുതിയ ചെയര്മാന്
ഐ.എസ്.ആര്.ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്പേസ് കമ്മീഷന് ചെയര്മാന് ചുമതലയും നാരായണനായിരിക്കുംസ്പേസ് കമ്മിഷന് ചെയര്‍മാന്റെ ചുമതലയും വി നാരായണന് വഹിക്കും. നിലവിലെ ചെയര്മാന് എസ് സോമനാഥ് ഈ മാസം 14ന് വിരമിക്കും. നാരായണന് നാഗര്‍കോവില്‍ സ്വദേശിയാണ്. പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജുകളുടെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്പിഎസ്സിയുടെ ടെക്നോ മാനേജിരിയല്‍ ഡയറക്ടറാണ് അദ്ദേഹം. റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഡോ. വി നാരായണന് 1984ലാണ് ഐഎസ്ആര്‍ഒയിലെത്തുന്നത്.
Kerala
നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗികാതിക്രമം: ഹൈക്കോടതി
കൊച്ചി: നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതിനും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി നല്കി ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു ആര് രാമചന്ദ്രന് നായരാണ് ഹര്ജിക്കാരന്. 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.’മികച്ച ബോഡി സ്ട്രകചര്‍’ എന്ന കമന്റില്‍ ലൈംഗികച്ചുവയില്ലെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ ഇതിനെ പരാതിക്കാരി ശക്തമായി എതിര്‍ത്തു. മുന്‍പും ഹര്‍ജിക്കാരന്റെ ഭാഗത്ത് നിന്നും സമാനമായ പ്രവൃത്തി ഉണ്ടായിട്ടുണ്ടെന്നും ഫോണ്‍ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളില്‍ നിന്നും ലൈംഗികചുവയുള്ള സന്ദേശം അയച്ചതും പരാതിക്കാരി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു