Connect with us

Kerala

അവധിക്കാല യാത്രകളുമായി കെ.എസ്.ആർ.ടി.സി; പുതിയ ടൂർ ലൊക്കേഷനുകൾ ഉൾപ്പെടുത്തി

Published

on

Share our post

കൊല്ലം: ക്രിസ്‌മസ്-പുതുവത്സര അവധിദിനങ്ങൾ ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി. കൊല്ലം ബജറ്റ് ടൂറിസം സെൽ പുതിയ ടൂർ ലൊക്കേഷനുകൾ ഉൾപ്പെടുത്തി കലണ്ടർ പ്രസിദ്ധീകരിച്ചു. കമ്പം-മധുര-തഞ്ചാവൂർ, പാലക്കാട്-നെല്ലിയാമ്പതി, വേളാങ്കണ്ണി, മലമേൽപ്പാറ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ യാത്രകൾ.

14, 28 തീയതികളിൽ മൂന്നാർ, 21, 23 തീയതികളിൽ കപ്പൽയാത്ര, 31-ന് വാഗമൺ പുതുവത്സരയാത്ര എന്നിവയുമുണ്ട്. 14, 27 തീയതികളിലൊരുക്കുന്ന മെട്രോവൈബ്‌സ് യാത്രയിൽ 870 രൂപയ്ക്ക് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കാഴ്ചകൾക്കൊപ്പം വാട്ടർ മെട്രോയും റെയിൽ മെട്രോയും സന്ദർശിക്കാം.

കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നീ അയ്യപ്പക്ഷേത്രങ്ങൾ തൊഴുത്‌, പന്തളത്തെത്തി തിരുവാഭരണദർശനവും കണ്ടു മടങ്ങുന്ന അയ്യപ്പതീർഥാടനം 14, 28 തീയതികളിലാണ്‌. 15, 22, 25 തീയതികളിൽ പൊന്മുടിയിലേക്കും യാത്രകളുണ്ട്‌. എല്ലാ പ്രവേശന ഫീസുകളും ഉൾപ്പെടെ 770 രൂപയാണ് നിരക്ക്.

കമ്പത്തെ മുന്തിരിത്തോട്ടങ്ങൾ കണ്ട് മധുര മീനാക്ഷിക്ഷേത്രം വഴി തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രദർശനം നടത്തുന്ന യാത്ര 20-ന്‌ രാത്രി 10-ന് ആരംഭിക്കും. ഒരാൾക്ക് നിരക്ക് 2,350 രൂപ. ക്രിസ്മസ് അവധി ആരംഭിക്കുന്ന 21-നും 23-നും ആസൂത്രണം ചെയ്തിട്ടുള്ള നെഫർട്ടിറ്റി കപ്പൽയാത്രയ്ക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. രാവിലെ 10-ന് കൊല്ലം ബസ് സ്റ്റേഷനിൽനിന്ന്‌ ആരംഭിച്ച് എ.സി. ലോ ഫ്ലോർ ബസിൽ എറണാകുളത്തെത്തി അഞ്ചുമണിക്കൂർ അറബിക്കടലിൽ കപ്പൽയാത്ര നടത്താം. നിരക്ക് 4,240 രൂപ.

21-നും 29-നും നടത്തുന്ന ഇല്ലിക്കൽക്കല്ല്-ഇലവീഴാപൂഞ്ചിറ യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്. അയ്യപ്പൻകോവിൽ തൂക്കുപാലംവഴി രാമക്കൽമേട് പോകുന്ന യാത്ര 22-ന് രാവിലെ അഞ്ചിന് ആരംഭിക്കും. 1,070 രൂപയാണ് നിരക്ക്.

24-ന് കന്യാകുമാരി, റോസ്‌മല എന്നിവിടങ്ങളിലേക്ക് രണ്ടു യാത്രകൾ. തൃപ്പരപ്പ് വെള്ളച്ചാട്ടം, പദ്മനാഭപുരം കൊട്ടാരം എന്നിവിടങ്ങൾ സന്ദർശിച്ച്‌ കന്യാകുമാരിയിലെത്തി അസ്തമയദൃശ്യം ആസ്വദിച്ചു മടങ്ങുന്ന യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്. ക്രിസ്‌മസ് ദിനത്തിൽ പദ്ധതിയിട്ടിരിക്കുന്ന അഞ്ചുരുളി-കാൽവരി മൗണ്ട്-ഇടുക്കി യാത്ര രാവിലെ അഞ്ചിന് കൊല്ലത്തുനിന്നു തുടങ്ങും. നിരക്ക്‌ 1,020 രൂപ.

കൊല്ലത്തുനിന്നുള്ള ആദ്യ പാലക്കാട് യാത്ര 26-ന് രാത്രി എട്ടിന് തിരിക്കും. പാലക്കാട് കോട്ട, കൽപ്പാത്തി, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം എന്നിവ കണ്ടശേഷം നെല്ലിയാമ്പതി സന്ദർശിക്കുന്ന രണ്ടുദിവസത്തെ യാത്രയ്ക്ക്‌ 2,750 രൂപയാണ് നിരക്ക്. പാലോട് ബോട്ടാണിക്കൽ ഗാർഡൻ, മങ്കയം വെള്ളച്ചാട്ടം, കുര്യോട്ട്‌ ഫാം, മലമേൽപ്പാറ യാത്ര 29-നാണ്‌.

പുതുവർഷത്തെ വേളാങ്കണ്ണി പള്ളിയിലെ ആദ്യ മലയാള കുർബാനയിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന വേളാങ്കണ്ണി യാത്ര 31-ന് രാവിലെ എട്ടിന് ആരംഭിക്കും. 2,760 രൂപയാണ് നിരക്ക്. പുതുവർഷം ആഘോഷിക്കാൻ അവസരമൊരുക്കുന്ന വാഗമൺ യാത്ര 31-ന് രാവിലെ ഒൻപതിന് തുടങ്ങും. അന്വേഷണങ്ങൾക്ക്: 97479 69768, 94954 40444.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!