Connect with us

Kannur

ക്രിസ്തുമസ് പുതുവത്സരാഘോഷം: സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ക്രിസ്തുമസ്, പുതുവത്സരാഘോഷം നടക്കുന്ന കാലയളവിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റു ലഹരി പദാർത്ഥങ്ങളുടെയും ഉപഭോഗം, വിപണനം, സംഭരണം എന്നിവ കൂടുവാൻ സാധ്യതയുള്ളതിനാൽ എക്സൈസ് വകുപ്പ് ഡിസംബർ ഒമ്പത് രാവിലെ ആറ് മണി മുതൽ 2025 ജനുവരി നാലിന് രാത്രി 12 മണി വരെയുള്ള കാലയളവിൽ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ച് കർശന നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി മദ്യം, മയക്കു മരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ക്രമീകരണങ്ങൾ നടത്തി.

ജില്ലാതല കൺട്രോൾ റൂം

കണ്ണൂർ അസി. എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഒരു എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ എക്സൈസ് ഡിവിഷൻ ഓഫീസിൽ ഡിസംബർ ഒമ്പത് രാവിലെ ആറ് മണി മുതൽ പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ അതാത് സമയം തന്നെ തുടർ നടപടികൾ സ്വീകരിക്കും.

സ്ട്രൈക്കിംഗ് ഫോഴ്സ്

ജില്ലയിലെ താലൂക്ക് പരിധികളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ ഡിസംബർ ഒമ്പത് മുതൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇതിൽ ഒരു എക്സൈസ് ഇൻസ്പെക്ടർ, ഒരു പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവർ വാഹന സഹിതം ഉണ്ടായിരിക്കും. ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകളും നടത്തും.

ഇന്റലിജൻസ് ടീം

ജില്ലയിലെ 12 റെയിഞ്ചുകളിലും പ്രിവന്റീവ് ഓഫിസർ/ സിവിൽ എക്സൈസ് ഓഫീസർ എന്നിവർ ഉൾപ്പെടുന്ന ഇന്റലിജൻസ് ടീമിനെ നിയോഗിച്ച് റെയിഞ്ച് പരിധിയിലെ വ്യാജമദ്യ നിർമ്മാണവും, വിതരണവും, ശേഖരങ്ങളും, സ്ഥിരം കുറ്റവാളികളെക്കുറിച്ചുളള വിവരങ്ങളും ശേഖരിച്ച് നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാകുന്നതിനാൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും നിരീക്ഷണങ്ങളും പരിശോധനയും നടത്തിവരുന്നുണ്ട്.

നിയോജക മണ്ഡലം/താലൂക്ക്/പഞ്ചായത്തുതലത്തിൽ ജനകീയ കമ്മിറ്റികൾ വിളിച്ചു ചേർത്ത് ജനപ്രതിനിധികളിൽ നിന്നും, ഗവ. ഉദ്യോഗസ്ഥരിൽ നിന്നും കുടുംബശ്രീ അംഗങ്ങളിൽ നിന്നും മറ്റും അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിച്ച് നടപടികൾ സ്വീകരിക്കും.

അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ ശക്തമാക്കുന്നതിനായി ബോർഡർ പട്രോളിംഗ് യൂനിറ്റ് 24 മണിക്കൂറും പ്രവർത്തിച്ചുവരുന്നു. പൊലിസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ഡ്രഗ്സ് കൺട്രോൾ, കർണാടക എക്സൈസ്/പോലീസ് തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകൾ നടത്തും.

മദ്യം/മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികൾ താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കാവുന്നതാണ്. മദ്യം/മയക്കുമരുന്ന് കേസുകൾ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. ഫോൺ : 04972 706698

എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ

ഡിവിഷനൽ കൺട്രോൾ റൂം എക്സൈസ് ഡിവിഷൻ ഓഫീസ്,
കണ്ണൂർ-04972 706698
ടോൾ ഫ്രീ നമ്പരുകൾ-1800 425 6698 155358

താലൂക്ക് തല കൺട്രോൾ റൂം എക്സൈസ് സർക്കിൾ ഓഫീസുകൾ
കണ്ണൂർ-04972 749973, തളിപ്പറമ്പ്-04960 201020, കൂത്തുപറമ്പ്-04902 362103, ഇരിട്ടി-04902 472205
അസി. എക്സൈസ് കമ്മീഷണർ, കണ്ണൂർ 9496002873, 04972 749500
സിഐ, സ്പെഷ്യൽ സ്‌ക്വാഡ്, കണ്ണൂർ: 9400069698, 04972 749500, സിഐ, കണ്ണൂർ-9400069693, 04972 749973. ഇൻസ്പെക്ടർ, കണ്ണൂർ-9400069701, 04972 749971,

പാപ്പിനിശ്ശേരി-9400069702, 04972 789650
സിഐ തളിപ്പറമ്പ്-9400069695, 04602 201020, ഇൻസ്പെക്ടർ തളിപ്പറമ്പ്-9400069704, 04602 203960, ആലക്കോട-9400069705, 04602 256797, ശ്രീകണ്ഠാപുരം-9400069706, 04602 232697, പയ്യന്നൂർ- 9400069703, 04985 202340
സിഐ കൂത്തുപറമ്പ്-9400069696, 04902 362103, ഇൻസ്പെക്ടർ തലശ്ശേരി-9400069712, 04902 359808, കൂത്തുപറമ്പ-9400069707, 04902 365260,

പിണറായി-9400069711, 04902 383050, ന്യൂമാഹി ചെക്ക്പോസ്റ്റ് -9496499819, 04902 335000, സിഐ ഇരിട്ടി-04902 472205, ഇൻസ്പെക്ടർ, മട്ടന്നൂർ- 9400069709, 04902 473660, ഇരിട്ടി-9400069710, 04902 494666, പേരാവൂർ-9400069708, 04902 446800, കൂട്ടുപുഴ ചെക്ക്പോസ്റ്റ്- 9400069713, 04902 421441


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!