Kannur
ക്ഷീരമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ:ക്ഷീര വികസന വകുപ്പ് കണ്ണൂർ ജില്ലാ ക്ഷീര സംഗമം 2024-25ന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര സംഘം സെക്രട്ടറിക്കുള്ള ക്ഷീരമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള സംഘം സെക്രട്ടറിമാർ അടുത്ത ക്ഷീര വികസന യൂനിറ്റുമായി ബന്ധപ്പെടണം. ഡിസംബർ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ : 0497 2707859.
Kannur
കണ്ണൂരിൽ യുവാവ് വാഹനമിടിച്ച് മരിച്ചു ; ഇടിച്ച വാഹനം നിർത്താതെ പോയി

പഴയങ്ങാടി: യുവാവിനെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി വാഹനമിടിച്ച് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടിച്ച വാഹനം നിർത്താതെ പോയി. ഇരിണാവ് മടക്കരയിലെ പനയൻ ഹൗസിൽ നാരായണൻ- സരോജിനി ദമ്പതികളുടെ മകൻ കല്ലേൻ മണി (49) യെയാണ് രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മാട്ടൂൽ മടക്കരയിലെ ബസ്റ്റോപ്പിന് സമീപത്താണ് മണിയുടെ മൃതദേഹം കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോ പണവുമായിനാട്ടുകാരും രംഗത്ത് എത്തിയിരുന്നു. തുടർന്ന് സഹോദരൻ കെ. രാജീവൻ കണ്ണപുരം പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് ഇൻസ്പെക്ടർ പി. ബാബുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹംഇൻക്വസ്റ്റ് നടത്തുകയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിൽ മണിയെ വാഹനം ഇടിച്ചതിന് ശേഷം ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയതായചതവുകളും തുടയെല്ലുകൾ പൊട്ടിയ നിലയിലും ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതും തലയിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഭാര്യ:മിനി( പാപ്പിനിശ്ശേരി തുരുത്തി).മക്കൾ: പൂജ ഗൗതമി, ഗൗതം ദേവ്സഹോദരങ്ങൾ: രാജീവൻ, സജീവൻ, ഷൈന.
Kannur
പ്രവാസികൾക്കായുള്ള നോർക്കയുടെ സംരംഭകത്വ പരിശീലനം 22ന്

കണ്ണൂർ: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റര്‍ (എന്‍.ബി.എഫ്.സി) ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ പരിശീലനം ഈ മാസം 22ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കും. താല്‍പര്യമുളളവര്‍ ഇ-മെയിൽ വഴിയോ ഫോൺ വഴിയോ ഈ മാസം 15നുള്ളിൽ രജിസ്റ്റർ ചെയ്യണംഇതിനായി 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com ഇ-മെയിലിലോ ബന്ധപ്പെടണം. പ്രവാസികള്‍ക്ക് ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപൂലീകരിക്കുന്നതിനും സഹായകരമാകും വിധത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. മികച്ച സംരംഭക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ബാങ്ക് വായ്പകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, നോർക്ക റൂട്ട്സ്, വ്യവസായ വകുപ്പുകൾ വഴി നൽകിവരുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ചും അവബോധം നൽകുന്നതിനും ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
Kannur
പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.
പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്