മുട്ടയുടെ ആവശ്യം കൂടി, ഒപ്പം വിലയും

Share our post

ക്രിസ്‌മസ് വിപണിയിലേക്കുള്ള ആവശ്യം വർധിച്ചതോടെ മുട്ട വില കൂടി. കേരളത്തിൽ 6.90 രൂപ മുതലാണു ചില്ലറവിൽപന വില. തമിഴ്‌നാട്ടിലെ നാമക്കല്ലിലെ മുട്ട ഉൽപാദന കേന്ദ്രങ്ങളിൽ മുട്ടയുടെ അടിസ്ഥാനവിലയായി 5.90 രൂപ നിശ്ചയിച്ചു. നവംബർ 30 വരെ 5.65 രൂപയായിരുന്നു.കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ഉൽപാദനക്കുറവും കയറ്റുമതി കൂടിയതുമാണു വില വർധിക്കാൻ കാരണമെന്നു ദേശീയ മുട്ട ഉൽപാദന സംഘം ഭാരവാഹികൾ പറയുന്നു. കേരളത്തിലേക്കു മുട്ട കൊണ്ടുവരുമ്പോൾ വാഹനച്ചെലവ്, കയറ്റിറക്കുകൂലി, ഏജൻറുമാരുടെ ലാഭം എന്നിവയെല്ലാം കൂട്ടണം. 6.50 രൂപയ്ക്കാണ് കേരളത്തിലെ മൊത്തക്കച്ചവടക്കാർ മുട്ട വിൽപന നടത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!