India
ആകര്ഷകമായ ബ്രോഡ്ബാന്ഡ് പ്ലാനുമായി ബി.എസ്.എന്.എല്
ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റര്മാരായ ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് (ബിഎസ്എന്എല്) സമീപകാലത്ത് ആകര്ഷകമായ റീച്ചാര്ജ് പ്ലാനുകള് അവതരിപ്പിച്ചിരുന്നു. ബി.എസ്.എന്.എല്ലിന് ബ്രോഡ്ബാന്ഡ് രംഗത്തും മികച്ച പ്ലാനുകളുണ്ട് എന്നതാണ് ശ്രദ്ധേയം. ഉപഭോക്താക്കള്ക്ക് സാമ്പത്തിക ബാധ്യത ഏല്പിക്കാത്ത 999 രൂപ പ്ലാനിനെ കുറിച്ച് പരിചയപ്പെടാം.
ബി.എസ്.എന്.എല്ലിന്റെ ഫൈബര് ബ്രോഡ്ബാന്ഡ് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലഭ്യമാണ്. മൂന്ന് മാസത്തേക്ക് 25 എം.ബി.പി.എസ് വേഗത്തില് ബ്രോഡ്ബാന്ഡ് നല്കുന്ന പ്ലാന് ബിഎസ്എന്എല്ലിനുണ്ട്. 999 രൂപയെ ഈ പ്ലാനിനുള്ളൂ. ചിലപ്പോള് ടാക്സ് അധിക തുകയായി വന്നേക്കാം. 999 രൂപയുടെ പ്ലാനില് മാസംതോറും 1200 ജിബി ഇന്റര്നെറ്റ് ഫെയര് യൂസേജ് പോളിസി പ്രകാരം ഉപയോഗിക്കാം എന്നും ടെലികോം ടോക്കിന്റെ റിപ്പോര്ട്ടില് പറയുന്നു.
ബി.എസ്.എന്.എന്റെ ഭാരത് ഫൈബര് കണക്ഷനിലും ഏറെ മികച്ച പ്ലാനുകള് ലഭ്യമാണ്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഫൈബര് ബ്രോഡ്ബാന്ഡ് സര്വീസ് പ്രൊവൈഡര്മാരാണ് ബി.എസ്.എന്.എല്.മൊബൈല് കണക്ഷനുകളില് 4ജി നെറ്റ്വര്ക്ക് വിന്യാസവുമായി മുന്നോട്ടുപോവുകയാണ് ബിഎസ്എന്എല്. ഇതിനകം 50,000ത്തിലധികം 4ജി ടവറുകള് ബിഎസ്എന്എല് പൂര്ത്തീകരിച്ചു. ഇതില് 41,000 ടവറുകള് കമ്മീഷന് ചെയ്തു. 2025 മധ്യത്തോടെ ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്എല്ലിന്റെ ലക്ഷ്യം. ഇതിന് പിന്നാലെ 5ജി നെറ്റ്വര്ക്ക് വിന്യാസം ബി.എസ്.എന്.എല് ആരംഭിക്കും. ഇതിന്റെ പരീക്ഷണം ഇതിനകം പൂര്ത്തിയായിട്ടുണ്ട്
India
ഭർത്താക്കന്മാർക്കെതിരെ വ്യക്തിവിരോധം തീർക്കാൻ സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഭർത്താക്കന്മാർക്കെതിരായ വ്യക്തി വൈരാഗ്യം തീർക്കാൻ സ്ത്രീകൾ ഭാരതീയ ന്യായ സംഹിതയിലെ 86ാം വകുപ്പ് ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. വിവാഹിതയായ സ്ത്രീകൾക്ക് ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും പീഡനങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന വകുപ്പാണിത്. ഈ വകുപ്പ് പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് ചുരുങ്ങിയത് മൂന്നുവർഷം തടവും പിഴയും ലഭിക്കും. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ഭാര്യയും ഭാര്യയുടെ കുടുംബവും നിരന്തരം ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് ബംഗളൂരുവിൽ ടെക്കി യുവാവ് ആത്മഹത്യ ചെയ്തതിന്റെ അലയൊലി മാറുംമുമ്പാണ് തെലങ്കാനയിൽ നിന്നുള്ള കേസ് പരിഗണിക്കവെ സുപ്രീംകോടതി വിധി.
‘സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ ഭർത്താവും കുടുംബവും ഒരു സ്ത്രീയോട് കാണിക്കുന്ന ക്രൂരത തടയുന്നതിനാണ് സെക്ഷൻ 498 (എ) കൊണ്ടുവന്നത്’ -ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പീനൽ കോഡിലെ ഈ വകുപ്പാണ് പിന്നീട് ഭാരതീയ ന്യായ സംഹിതയിലെ 86ാം വകുപ്പായി മാറിയത്.
സമീപകാലത്തായി രാജ്യത്തുടനീളം വൈവാഹിക ബന്ധങ്ങളിൽ തർക്കങ്ങൾ വർധിക്കുന്നതായി നിരീക്ഷിച്ച കോടതി, വിവാഹബന്ധങ്ങളിൽ പിരിമുറുക്കങ്ങളും സംഘർഷങ്ങളും കൂടിവരുന്നതായും കണ്ടെത്തി. ഭാര്യ-ഭർതൃ ബന്ധങ്ങളിലെ പ്രശ്നങ്ങൾ വർധിക്കുന്നത് മൂലം സ്വാഭാവികമായും വ്യക്തിവിരോധം തീർക്കുന്നതിന് 498(എ) വകുപ്പ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലായി മാറിയെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
ഇത്തരം അവ്യക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഭർത്താക്കന്മാർക്കെതിരെ ഭാര്യയും അവരുടെ കുടുംബവും നിയമം ദുരുപയോഗം ചെയ്യുന്നതിന് ഇടയാക്കും. പങ്കാളിക്കും അവരുടെ കുടുംബത്തിനുമെതിരെ തെലങ്കാന യുവാവ് നൽകിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. നേരത്തേ ഈ കേസ് തള്ളാൻ തെലങ്കാന ഹൈകോടതി വിസമ്മതിച്ചിരുന്നു.
India
യു.എ.ഇയിൽ വിമാനമിറങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഏറ്റവും കുടുതൽ ‘പണികിട്ടുന്നത്’ ഇന്ത്യക്കാർക്ക്
ദുബായ്: യു.എ.ഇയിലെ ഏറ്റവും പുതിയ വിസ നിയമം കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് ഇന്ത്യക്കാർ. ഇന്ത്യയിൽ നിന്ന് യുഎഇയിൽ എത്തുന്ന യാത്രക്കാർക്കും യാത്രസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന എജന്റുമാർക്കും സാമ്പത്തികമായി വലിയ നഷ്ടങ്ങളാണ് ഇതേത്തുടർന്നുണ്ടാകുന്നത്. നേരത്തെ ഒന്ന് മുതൽ രണ്ട് ശതമാനം വരെയാണ് വിസ നിഷേധിക്കുന്നതെങ്കിൽ പുതിയ നിയമം കാരണം അത് അഞ്ച് മുതൽ ആറ് ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്.
നേരത്തെ തന്നെ ക്രമീകരണങ്ങൾ നടത്തിയിരുന്ന യാത്രക്കാർ പോലും പുതിയ നിയമങ്ങൾ പ്രകാരം വിസ അംഗീകരിച്ച് കിട്ടാൻ പാടുപെടുകയാണ്. വിസ നിഷേധിക്കുന്നതിനെ തുടർന്ന് അപേക്ഷ ഫീസ് മാത്രമല്ല നഷ്ടപ്പെടുന്നത്. ഇതോടൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ അടക്കമുള്ള തുകയാണ്. യുഎഇയിൽ വിസിറ്റിംഗ് വിസയെടുത്ത് വരുന്നവർക്കുള്ള നിയമങ്ങളിൽ അടുത്തിടെയാണ് വലിയ മാറ്റങ്ങൾക്കൊണ്ടുവന്നത്.
പുതിയ നിയമപ്രകാരം യുഎഇയിലേക്ക് സന്ദർശക വിസയിൽ എത്തുന്നവർ, ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ രേഖകൾ, തിരിച്ചു നാട്ടിലേക്ക് പോകേണ്ട വിമാന ടിക്കറ്റ്, ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നതെങ്കിൽ അതിന്റെ രേഖകൾ എന്നിവ കയ്യിൽ കരുതണം. എന്നാൽ ഭൂരിഭാഗം പേർക്കും ഇതേക്കുറിച്ച് കൃത്യമായ അവബോധമില്ല. ഇതേത്തുടർന്നാണ് പലരും വിമാനത്താവളങ്ങളിൽ നിന്ന് മടങ്ങേണ്ട സാഹചര്യമുണ്ടാകുന്നത്. ഈ രേഖകൾ ഒന്നും കൈവശമില്ലാത്തവർക്ക് വിസ അംഗീകരിച്ച് നൽകാൻ യുഎഇ തയ്യാറാകുന്നില്ല.സന്ദർശക വിസയിൽ യു.എ.ഇ വരുത്തിയ മാറ്റങ്ങൾ
റിട്ടേൺ ഫ്ളൈറ്റ് ടിക്കറ്റ്
സന്ദർശനത്തിന് ശേഷം യുഎഇ വിടാനുള്ള തങ്ങളുടെ ഉദ്ദേശ്യം കാണിക്കാൻ വിനോദസഞ്ചാരികൾ അവരുടെ സ്ഥിരീകരിച്ച റിട്ടേൺ ഫ്ളൈറ്റ് ടിക്കറ്റിന്റെ ഒരു പകർപ്പ് കയ്യിൽ കരുതണം. നേരത്തെ വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടാൽ മാത്രമേ ഇത് കാണിക്കേണ്ടതുള്ളൂ.
താമസിക്കാനുള്ള സൗകര്യം
സന്ദർശക വിസയിൽ യുഎഇയിൽ എത്തുന്നവർ തങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടൽ മുറിയുടെ രേഖകൾ കയ്യിൽ കരുതണം. ഇനി ബന്ധുക്കളുടെ വീടുകളിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകൾ കയ്യിലുണ്ടാകണം.
സാമ്പത്തിക സ്രോതസ്
യാത്രയ്ക്കിടെയുള്ള ചെലവിന് ആവശ്യമായ പണം നിങ്ങളുടെ കയ്യിലുണ്ടാകണം. ഇതിന്റെ തെളിവിനായി അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെ കയ്യിൽ കരുതണം. അല്ലെങ്കിൽ നിങ്ങളെ സ്പോൺസർ ചെയ്യുന്നവരുടെ വിവരങ്ങൾ നൽകേണ്ടതുണ്ട്.
India
വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ്
ദോഹ: ഖത്തര് ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാര്ക്ക് ഇളവുകളുമായി ഖത്തര് എയര്വേയ്സ്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എക്കണോമി ക്ലാസില് യാത്ര ചെയ്യുന്നവര്ക്ക് ടിക്കറ്റിന്റെ അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസില് യാത്ര ചെയ്യുന്നവര്ക്ക് ടിക്കറ്റിന്റെ അടിസ്ഥാന വിലയുടെ 20 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.ഖത്തര് ദേശീയ ദിനമായ ഡിസംബര് 18 വരെയാണ് പ്രമോഷന് തുടരുക. ഈ കാലയളവില് ടിക്കറ്റ് ബുക്ക് ചെയ്താലാണ് പ്രത്യേക ഓഫര് ലഭിക്കുക. ദേശീയ ദിന ഓഫറിന്റെ ഭാഗമായി ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്യണം. ഓഫറുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള്ക്ക് ഖത്തര് എയര്വേയ്സിന്റെ വെബ്സൈറ്റ് സന്ദര്ശിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു