ഫോണ്‍പേ,പേ.ടീ.എം തുടങ്ങിയ ആപ്പുകളിലൂടെ വരുന്ന പുതിയ ഇനം തട്ടിപ്പ് മുന്നറിയിപ്പ്

Share our post

ഇരയാക്കാനുദ്ദേശിക്കുന്ന ആളുടെ അക്കൗണ്ടിലേക്ക് കുറച്ചു പണം അയക്കുന്നതാണ് പുതിയ രീതി. അധിക കേസുകളിലും അയ്യായിരം രൂപയാണ് ഇങ്ങനെ അയച്ചിട്ടുള്ളത്. ഉടനെ അക്കൗണ്ട് ഉടമയെ ഒരു നോട്ടിഫിക്കേഷന്‍ വഴി ഇതറിയിക്കും. വഴിമാറിയെത്തിയ പണം തിരിച്ചുപിടിക്കാനുള്ള സഹായം അഭ്യര്‍ത്ഥിക്കും.സ്വാഭാവികമായും ഇര അക്കൗണ്ട് ചെക്ക് ചെയ്യും. തന്‍റെ അക്കൗണ്ടിലെ അനര്‍ഹമായ പണം തിരിച്ചുകൊടുക്കാന്‍ തയ്യാറാകും. ഈ പണം തിരിച്ചുകൊടുക്കാനായി യു.പി.ഐ ഓപ്പറേറ്റര്‍ അക്കൗണ്ട് ഹോള്‍ഡറുടെ സമ്മതം ചോദിക്കും. അതിനായുള്ള ഒ.ടി.പി നൽകുന്നതോടെ ഹാക്കര്‍ക്ക് പണം തിരിച്ചെടുക്കാന്‍ വഴിയൊരുങ്ങും. എന്നാല്‍ ഇരയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയേക്കാള്‍ വളരെ കൂടുതലായിരിക്കും പിന്‍വലിക്കുന്ന തുക എന്നിടത്താണ് തട്ടിപ്പിന്റെ തന്ത്രം.ഇത്തരം അപ്രതീക്ഷിത നിക്ഷേപങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് പോലീസ് പൊതുജനങ്ങളോട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിന് പരിഹാരമായി സൈബർ ക്രൈം വിഗ് പറയുന്നത്, ഇത്തരം നോട്ടിഫിക്കേഷനുകള്‍ വന്നാലുടനെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനുള്ള ആകാംക്ഷ ഒഴിവാക്കാനാണ്. പതിനഞ്ച് മുതല്‍ മുപ്പത് മിനിട്ട് വരെ അക്കൗണ്ട് ചെക്ക് ചെയ്യാതിരിക്കുക. ഇതിനുള്ളില്‍ വിഡ്രോവല്‍ പിരീഡ് അവസാനിക്കും. പിന്നീട് തട്ടിപ്പ് നടത്തുക അസാദ്ധ്യമാണെന്നാണ്.അപ്രതീക്ഷിതമായി ഏതെങ്കിലും പണം ക്രെഡിറ്റായതായി അറിയിപ്പ് ലഭിച്ചാൽ, നിക്ഷേപത്തിൻ്റെ ആധികാരികത പരിശോധിക്കാൻ ഉപഭോക്താവ് ബാങ്കുമായി ബന്ധപ്പെടണമെന്നും സൈബർ വിംഗ് ഓര്‍മ്മിപ്പിക്കുന്നു. പുതിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം സംഭവങ്ങൾക്ക് ഇരയായവർ അടുത്തുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനിലോ പോർട്ടലിലോ പരാതി നൽകണമെന്ന് അവർ അഭ്യർത്ഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!