Kannur
താലൂക്ക് തല അദാലത്ത് ഡിസംബർ ഒൻപത് മുതൽ ജനുവരി 13 വരെ
താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന താലൂക്ക് അദാലത്ത് തിങ്കളാഴ്ച ആരംഭിക്കും.സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തൽസമയം തീർപ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.ഡിസംബർ 9 മുതൽ ജനുവരി 13 വരെയാണ് അദാലത്തുകൾ സംഘടിപ്പിക്കുക.karuthal.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരമാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാർക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെൻ്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്ക് വഴിയോ പരാതികൾ സമർപ്പിക്കാം.കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്ക് മുഖാന്തിരവും പരാതികൾ സമർപ്പിക്കാവുന്നതാണ്.
Breaking News
കൊടിമരം സ്ഥാപിക്കുന്നതിൽ തർക്കം: എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം, കണ്ണൂർ ഐ.ടി.ഐ അനിശ്ചിതകാലത്തേക്ക് അടച്ചു
കണ്ണൂർ: കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവ.ഐ.ടി.ഐയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. കെ.എസ്.യു പ്രവർത്തകർ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുയർന്ന തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. പോലീസ് ലാത്തി വീശി. സംഘർഷത്തെത്തുടർന്ന് ഐ.ടി.ഐക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് കണ്ണൂർ എ.സി.പി അറിയിച്ചു.
എസ്.എഫ്.ഐക്ക് വലിയ ആധിപത്യമുള്ള കണ്ണൂർ ഗവ. ഐ.ടി.ഐയില് ഏതാനും മാസങ്ങൾക്കുമുൻപാണ് കെ.എസ്.യു യൂണിറ്റ് സ്ഥാപിച്ചത്. യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.എസ്.യു പ്രവർത്തകർ കഴിഞ്ഞദിവസം കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് ബുധനാഴ്ച രാവിലെ നോക്കുമ്പോൾ കാണാനില്ലായിരുന്നു. ഇതിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് കെ.എസ്.യു ആരോപിച്ചു. ഇതിനെച്ചൊല്ലി സംഘർഷവും നടന്നിരുന്നു.
കഴിഞ്ഞദിവസത്തെ സംഘർഷത്തിലുൾപ്പെട്ട ചില കെ.എസ്.യു പ്രവർത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ ഉപരോധം പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ നടന്നിരുന്നു. ബുധനാഴ്ച തിരഞ്ഞെടുപ്പ് നാമനിർദേശം നൽകാനും പ്രിൻസിപ്പാളിനെ കാണാനും പുറത്തുനിന്നുള്ള കെ.എസ്.യു പ്രവർത്തകർ ഇവിടേക്കെത്തിയിരുന്നു. ഇവർ കൊടിമരം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ കൊടി സ്ഥാപിക്കാൻ കഴിയില്ലെന്ന് പോലീസ് ഇവരോട് പറഞ്ഞു.
ഈ സമയം എസ്.എഫ്.ഐയുടേയും കെ.എസ്.യുവിന്റെയും ജില്ലാ നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു. ഈ സാഹചര്യം നിലനിൽക്കേ കെ.എസ്.യു പ്രവർത്തകർ കൊടി കെട്ടി. തുടർന്ന് രണ്ട് കൂട്ടരും ഇരുചേരികളിലായി നിൽക്കുമ്പോൾ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ഈ കൊടി എടുത്തുമാറ്റിയതാണ് വൻ സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഇരു സംഘടനകളുടേയും പ്രവർത്തകർ പരിക്കുണ്ട്.
Kannur
ചെങ്ങോത്ത് കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ എസ്.ഐക്ക് സ്ഥലം മാറ്റം
കേളകം: ചെങ്ങോം നെല്ലിക്കുന്നിൽ കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ എസ്.ഐക്ക് സ്ഥലം മാറ്റം. കേളകം എസ്.ഐ വി.വി.ശ്രീജേഷിനെയാണ് ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്. ശിക്ഷാനടപടിയുടെ കൂടി ഭാഗമായാണ് സ്ഥലം മാറ്റമെന്നും അറിയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. നെല്ലിക്കുന്നിൽ കേളകം പോലീസ് സംഘം വാഹന പരിശോധന നടത്തുന്നുണ്ടായിരുന്നു . ഈ സമയം, അതുവഴി കാറിലെത്തിയ പൂളക്കുറ്റി സ്വദേശികളെ കൈകാണിച്ച് നിർത്തുകയും കാർ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് ബ്രീത്തിങ്ങ് അനലൈസറുപയോഗിച്ച് പോലീസ് പരിശോധിക്കുകയുമുണ്ടായി. പോലീസും കാർ ഓടിച്ചയാളും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും എസ്.ഐ. കാർ ഡ്രൈവറെ അസഭ്യം പറയുകയും ചെയ്തതോടെയാണ് താൻ കാറിൽ നിന്നിറങ്ങിമൊബൈലിൽ ദൃശ്യം പകർത്താൻ തുടങ്ങിയതെന്ന് കേസിൽ പ്രതിചേർക്കപ്പെട്ട കാർ യാത്രക്കാരനായ മറ്റത്തിൽ നിപു പറഞ്ഞു.
ഇതോടെ എസ്.ഐയും കൂടെയുള്ള പോലീസുകാരും തന്നെ മർദ്ദിക്കുകയും ബലമായി പോലീസ് ജീപ്പിൽ കയറ്റുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തുവെന്ന് നിപു പറഞ്ഞു. സ്റ്റേഷനിൽ കൊണ്ടു പോകും വഴിയും സ്റ്റേഷനിലെത്തിച്ചും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായും നിപു പറഞ്ഞു. പേരാവൂർ താലൂക്കാസ്പത്രിയിലെത്തിച്ച് ഇരുവരെയും വൈദ്യ പരിശോധന നടത്തിയെങ്കിലും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
എസ്.ഐ തന്നെ മർദ്ദിക്കുന്നതും കേട്ടാലറക്കുന്ന തെറി വിളിക്കുന്നതും ബലമായി ജീപ്പിൽ കയറ്റുന്നതും പ്രദേശവാസി വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കാണിച്ച് ജില്ലാ പോലീസ് സൂപ്രണ്ട്, പേരാവൂർ ഡി.വൈ.എസ്.പി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങി വിവിധ വകുപ്പുകൾക്ക് പരാതി നല്കിയതായും കോടതിയിൽ പ്രത്യേകം ഹർജി നല്കിയതായും നിപു പറഞ്ഞു. എസ്.ഐ.ശ്രീജേഷിനെതിരെ ഇതിനു മുൻപും സമാനമായ പരാതികളുണ്ടായിരുന്നു.പൊതു സ്ഥലത്ത് വെച്ച് പോലീസ് സേനക്ക് തന്നെ അപമാനകരമാവും വിധം ശ്രീജേഷ് പെരുമാറിയതായാണ് അധികൃതരുടെ വിലയിരുത്തൽ. ശ്രീജേഷും കൂടെയുള്ള മൂന്നോളം പോലീസുകാരും നിപുവിനെ ജീപ്പിൽ വലിച്ചു കയറ്റുന്നതും അസഭ്യം പറയുന്നതുമായ വീഡിയൊ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Kannur
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഇന്റർവ്യൂ
കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒമ്പതാം എൻസിഎ -എസ് സിസിസി (കാറ്റഗറി നമ്പർ 492/2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ മൂന്നിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കായി ഡിസംബർ 20 ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.ഉദ്യോഗാർഥികൾ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അസ്സൽ പ്രമാണങ്ങൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു