Connect with us

IRITTY

ഇരിട്ടി നഗര വനം നാളെ മുതൽ പൊതുജനങ്ങൾക്ക് സ്വന്തം

Published

on

Share our post

ഇരിട്ടി: കേന്ദ്രസർക്കാറിൻ്റെ നഗർവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ ആദ്യത്തെ നഗരവനം ഇരിട്ടിയിൽ യാഥാർത്ഥ്യമാകുന്നു. ഇരിട്ടി – എടക്കാനം റോഡിൽ വള്ള്യാട് സ്ഥിതിചെയ്യുന്ന നഗരവനം നാളെ പൊതുജനങ്ങൾക്കായി തുറന്നു നൽകും. കഴിഞ്ഞ ഒക്ടോബർ 20ന് കേരളാ സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയ നഗര വനത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം സണ്ണിജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായാണ് നിർവഹിച്ചത്. കനത്ത മഴയും വെള്ളക്കെട്ടും ചെളിയും മൂലം പാർക്ക് തുറന്നുനൽകുന്നത് തത്കാലം മാറ്റിവയ്ക്കുകയായിരുന്നു.

ഇരിട്ടി – എടക്കാനം റോഡിൽ കീഴൂർ അമ്ബലം കവലയിൽ നിന്നും ഏതാനും വാര അകലത്തിൽ പഴശ്ശി പദ്ധതിയുടെ ജലാശയം കൂടിയായ ബാവലിപ്പുഴക്കരയിലാണ് നഗരവനം എന്ന പച്ചത്തുരുത്ത് സ്ഥിതിചെയ്യുന്നത്. അപൂർവ ഔഷധ സസ്യങ്ങളും മരങ്ങളും വളർന്ന്, ഏതു വേനലിലും തണലും കുളിരും നൽകുന്ന പച്ചത്തുരുത്താണ് ഇവിടം. തദ്ദേശീയരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രാമ ഹരിതസമിതിക്കാണ് പാർക്കിൻ്റെ നിയന്ത്രണം ഇവിടേക്കുള്ള പ്രവേശനം പാസ് മൂലംനിയന്ത്രിക്കും. വലിയവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമായിരിക്കും ചാർജ്ജ് ഈടാക്കുക.

10.5 ഹെക്ടർ പച്ചത്തുരുത്ത്

പഴശ്ശി പദ്ധതിയുടെ അധീനതയിൽ പെട്ട പത്തര ഹെക്ടർ സ്ഥലം കണ്ണൂർ വനം സാമൂഹ്യ വനവത്കരണ വിഭാഗം പാട്ടത്തിനെടുത്താണ് നഗരവനം പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇതിൽ മൂന്ന് ഹെക്ടർ പ്രദേശമാണ് ആദ്യഘട്ടത്തിൽ നഗരവനമായി വികസിപ്പിച്ചിരിക്കുന്നത്. അടുത്തഘട്ടങ്ങളിൽ മുഴുവൻ സ്ഥലവും പദ്ധതിയുടെ ഭാഗമാക്കും. നടപ്പാത, ചുറ്റുമതിൽ, ഇരിപ്പിടം, കംഫർട്ട് സ്റ്റേഷൻ, ഇൻഫർമെഷൻ സെന്റർ തുടങ്ങിയവയാണ് ഇപ്പോൾ പൂർത്തിയായത്. രണ്ടാം ഘട്ടത്തിനായി ലക്ഷക്കണക്കിന് രൂപയുടെ പദ്ധതി വനം വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. തൊട്ടപ്പുറത്തെ പെരുമ്ബറമ്ബ് ഇക്കോ പാർക്കുമായി നഗരവനത്തെ ബന്ധിപ്പിക്കുവാനുമുള്ള ശ്രമവും നടക്കുന്നുണ്ട്.


Share our post

IRITTY

കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ

Published

on

Share our post

ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.


Share our post
Continue Reading

IRITTY

പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി

Published

on

Share our post

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!